എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 22 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31035 (സംവാദം | സംഭാവനകൾ) ('സ്കൂളിലെ സയന്‍സ് ക്ലബിന്റെ 2017-18 വര്‍ഷത്തെ വിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിലെ സയന്‍സ് ക്ലബിന്റെ 2017-18 വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 16-07-2017 തിങ്കളാഴ്ച നടത്തപ്പെട്ടു. പ്രഥമാധ്യാപകന്‍ ശ്രീ. കെ.ഹരീന്ദ്രന്‍ സാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് കണ്‍വീനര്‍ ജയ്‌മോള്‍ പീറ്റര്‍ സ്വാഗതം ആശംസിച്ചു. റബ്ബര്‍ ബോര്‍‍ഡ് മുന്‍ സയന്റിസ്റ്റും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ.സി.പി. രഘു ക്ലബ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയും ശാസ്ത്രവും പരിസ്ഥിതിയും എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി ക്ലാസ്സ് നയിക്കുകയും ചെയ്തു. അധ്യാപകരായ ശ്രീമതി. സുനിമോള്‍, ശ്രീമതി. റഷീദാബീവി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഉദ്ഘാടനാവസരത്തില്‍ കുട്ടികള്‍ക്കായി പരീക്ഷണെം ഒരുക്കുകയും ലാബിലെ വിവിധ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. യോഗത്തിന് മാസ്റ്റര്‍ സാരംഗ് എസ്.ഭാസ്കര്‍ നന്ദി പ്രകാശിപ്പിച്ചു.