വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/നാടോടി വിജ്ഞാനകോശം
''' അ
അക്കല്‍ - സഹോദരിമാരില്‍ മൂത്തവള്‍ അക്കാനി - പനയില്‍ നിന്നും എടുക്കുന്ന പാനീയം അച്ചാരം - ഒരു കാര്യം നിശ്ചയിച്ച് മുന്‍കൂറായി പണം നല്‍കല്‍ അടയ്ക്കാപാന - പ്രത്യേക മണ്‍പാത്രം അടിതട - നാടാര്‍ സമുദായക്കാരും മറ്റും നടത്തുന്ന കളരി അണ്ണി - അണ്ണാന്‍ - ഒരു തരം ജീവി അതീന്ന് - അതില്‍നിന്ന് അതുങ്ങള് - അവര്‍ അത്തറേം - അത്രേം അനത്തുക - തീയുടെ ചൂട് ചെറിയതോതില്‍ കൊള്ളുക അപ്പച്ചി - അച്ഛന്‍ പെങ്ങള്‍ അപ്പം - അപ്പോള്‍ അപ്പള് - അപ്പോള്‍ അപ്പി - കുഞ്ഞുങ്ങളെ വാത്സല്യത്തോടെ വിളിക്കുന്ന പേര് അമ്മാവി - അമ്മായി അമ്മി - അരകല്ല് അയണി - ആഞ്ഞിലി വൃക്ഷം അയലേക്കം - സമീപസ്ഥമായ സ്ഥലം അരത്തം - മഞ്ഞള്‍ പൊടിയുംചുണ്ണാമ്പും ചേര്‍ത്തത് അരിയെ - അരികെ അലമ്പ് - ശല്യം അലമൊറ - നിലവിളി അശ - അയക്കോല്‍ അസമന്തം - അസംബന്ധം അറപ്പ് - അനിഷ്ടം അറമ്പാതം - അവസാനം
ആ ആണയിട്ടു - സത്യം ചെയ്തു ആരാവാരം - ബഹളം ആരിക്ക് - ആര്‍ക്ക് ആവൂല്ല - കഴിയുകയില്ല
ഇ
ഇച്ചിച്ചി - മലിലനവസ്തു ഇട്ടേച്ച് - ഇട്ടുകളഞ്ഞു ഇത്തിപൂരംഇനിപ്പ്- കുറച്ച് മധുരം ഇന്നാ - ഇതാ ഇപ്പം - ഇപ്പോള്‍ ഇറ്റിച്ച് - തുള്ളി തുള്ളിയായി
ഈ
ഈരോല്ലി - തലയിലെ പേന്‍ കൊല്ലാനുള്ള ഉപകരണം
ഉ
ഉച്ചിട്ടം - കഴിച്ചതിന്റെ ബാക്കി ഉതുക - കുതുക ഉന്നം - ലക്ഷ്യം ഉരിയാടുക - സംസാരിക്കുക
ഊ
ഊടുവഴി - രഹസ്യവഴി ഊറ്റം - ശക്തം
എ
എച്ചില്‍ - ഉച്ഛിഷ്ടം എടഭാഗം - നടുക്കു ഭാഗം എടുപിടി - തിരക്കിട്ട് എതം - സൗകര്യം എന്തര് - എന്തോന്ന് എര - ഇര എരപ്പാളി - യാചകന്‍ എരിക്കുക - നീറുക എരിപിരി - പുളയുക എഴ - ഇഴ എഴിച്ച് - എഴുന്നേറ്റ് എറയം - പൂമുഖം എറുമ്പ് - ഉറുമ്പ്
ഏ
ഏച്ച് - കൂട്ടിച്ചേര്‍ത്ത് ഏതു - കാരണം ഏമ്പക്കം - ഏനക്കേട് - അസുഖം
ഒ
ഒക്കെ - എല്ലാം ഒടക്കുക - ദേഷ്യപ്പെടുക ഒടൂല് - ഒടുവില്‍ ഒണ്ടി - ചേര്‍ന്ന് ഒപ്പാരു - മരണമടഞ്ഞ വീട്ടില്‍ സ്ത്രീകള്‍ പാടുന്ന പാട്ട് ഒച്ച് - ഒരു തരം ചെറുജീവി ഒപ്പിച്ച് - നിര്‍ബന്ധിച്ച് ഒച്ചാരം - ചിണുങ്ങല്‍ ഒരുത്തരും - ഒരാളും ഒലിപ്പിക്കുക - ഒഴുക്കുക
ഓ
ഓക്കാനം - ഛര്‍ദി ഓടാമ്പല് - വാതിലിന്റെ സാക്ഷ ഓട്ട - ദ്വാരം ഓശാരം - വെറുതെ കിട്ടുന്നത്
ക
കുഞ്ഞിക്കലം - ചോറുവയ്ക്കാനുള്ള വലിയ പാത്രം കട - പീടിക കടവം - വലിയ വട്ടി കടു - കടുക് കണ്ടം - വയല്‍,കഷണം കണ്ണും മിന്നീം - കണ്ണും മുഖവും കന്ന് - പശുക്കുട്ടി കന്നാലി - കന്നുകാലി കന്നികായ്ക്കുക - ആദ്യം കായ്ക്കുക കന്നിട്ടം - കൈനീട്ടം കപ്പക്ക - പപ്പായ കരിങ്കാലി - ദ്രോഹി കലി - ദേഷ്യം കവ്ത്ത് - കഴുത്ത് കഴപ്പ് - വേദന കാ
കാടന്‍ - അപരിഷ്കൃതന്‍ കാടി - അരി കഴുകിയ വെള്ളം കായി - കൂലി കാതുക - കാര്‍ന്നെടുക്കുക കാലമാടന്‍ - ദുഷ്ടന്‍ കാലി - ശൂന്യം കാറല്‍ - തൊണ്ടയില്‍ ശബ്ദമുണ്ടാക്കുക '''കട്ടികൂട്ടിയ എഴുത്ത്'