സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ
സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ | |
---|---|
വിലാസം | |
മുട്ടുചിറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് ആൻഡ് മലയാളം |
അവസാനം തിരുത്തിയത് | |
21-06-2017 | 45322 |
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്നതും, ആത്മീയതയുടെയും സാഹോദര്യത്തിന്റെയും പ്രകാശകിരണങ്ങൾ പരത്തുന്നതും,വിശുദ്ധ അൽഫോൻസാമ്മയുടെ മഹനീയ സാന്നിധ്യo കൊണ്ട് അനുഗ്രഹീതവുമായ മുട്ടുചിറ മേഖലയിലെ കുട്ടികളുടെ ആത്മീയ ഭൗതിക സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സരസ്വതി ക്ഷേത്രമാണ് സെൻറ് ആഗ്നസ് എൽ.പി.സ്കൂൾ.
ചരിത്രം
ഈശ്വര ചൈതന്യത്താൽ അടിയുറച്ച സ്വപ്നങ്ങളുമായി ഭാവിയുടെ വാഗ്ദാനങ്ങളായ മുട്ടുചിറയിലെയും സമീപ പ്രദേശങ്ങളിലെയും കൊച്ചു കുട്ടികൾ ഉണർന്നു പ്രശോഭിക്കണം എന്ന വ്യക്തമായ ബോധ്യത്തോടെ മുട്ടുചിറ റൂഹാദ്ക്കുദിശ പള്ളി രൂപം കൊടുത്ത വിദ്യാഭാസ സ്ഥാപനമാണ് സെൻറ് ആഗ്നസ് എൽ പി സ്കൂൾ .
നൂറ്റാണ്ടുകൾക്ക് മുൻപ് ലളിതമായ രീതിയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിന് 1921 ലെ സി .എം .സി സന്യാസിനികളുടെ സാന്നിധ്യം ഒരു പുതിയ ഉണർവാണ് സമ്മാനിച്ചത്.അങ്ങനെ 1922 സെപ്റ്റംബർ 13 ന് വിശുദ്ധ ആഗ്നസിൻെറ നാമത്തിൽ സമാരംഭിച്ച സ്കൂൾ 1927 ൽ മഠം വക കെട്ടിടത്തിലേക്ക് മാറ്റുകയും 1949 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും പ്രൈമറി വിഭാഗത്തെ വേർതിരിക്കുകയും ചെയ്തു. നല്ലവരായ ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും നിസ്വാർത്ഥമായ സഹകരണത്താൽ വളർച്ചയുടെ ഒരു ചരിത്രമാണ് സ്കൂളിനുള്ളത്.1953 ൽ പാലാ കോർപ്പറേറ്റ് സ്കൂൾ ഏറ്റെടുക്കുകയും 2003 ൽ ഗവണ്മെന്റ് അംഗീകാരത്തോടെ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുകയും ചെയ്തു. 2011 ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മാണം ആരംഭിക്കുകയും 2013 ഡിസംബർ 9 ന് പൂർവ വിദ്യാർത്ഥി കൂടിയായ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്‌ഘാടനവും വെഞ്ചിരിപ്പും നടത്തുകയും ചെയ്തു.പുതിയ കെട്ടിട നിർമ്മാണം സാധ്യമാക്കുകയും അതിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്ത ബഹു.മാനേജർ .റവ .ഫാ.സെബാസ്റ്റ്യൻ മുണ്ടുമുഴിക്കര, സി .എം.സി.കോൺഗ്രിഗേഷൻ,ഹെഡ്മിസ്ട്രസ് സി.വിൽസി സി .എം .സി.,പി.ടി.എ അംഗങ്ങൾ എന്നിവരെ നന്ദിയോടെ ഓർക്കുന്നു .2014 ഫെബ്രുവരി 24ന് ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . കുട്ടികളുടെ ആത്മീയവും ഭൗതികവും കലാപരവും കായികവും സദാചാരപരവും ആയ വിവിധ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ സഹായകരമായ ഒരു അന്തരീക്ഷമാണ് സെൻറ് ആഗ്നസ് എൽ .പി .സ്കൂൾ ഒരുക്കിയിരിക്കുന്നത്. ജില്ലാ ,ഉപ-ജില്ലാ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യം നമ്മുടെ സ്കൂളിനെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു.നിസ്വാർത്ഥമായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഇവിടുത്തെ അധ്യാപകർ സ്ഥാപനത്തിൻറെ മുതൽക്കൂട്ടാണ്. ഇനിയും വളരെയധികം ആളുകൾക്ക് അറിവിൻറെ വെളിച്ചം പകരേണ്ട ഈ സ്ഥാപനത്തിൻറെ മാനേജർ ആയി റവ .ഫാ .ജോസഫ് ഇടത്തുംപറമ്പിലും ഹെഡ്മിസ്ട്രസ് ആയി പൂർവവിദ്യാർഥി കൂടിയായ സി .റോസ്മിൻ മരിയ സി.എം.സി യും സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
- ക്ലീൻ & സേഫ് ക്യാമ്പസ്
- ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
- ഇന്റർനെറ്റ് സൗകര്യം
- കമ്പ്യൂട്ടർ ലാബ്
- ലൈബ്രറി
- കളിസ്ഥലം
- പ്രയർ റൂം
- ഔഷധത്തോട്ടം
- പച്ചക്കറിത്തോട്ടം
- പൂന്തോട്ടം
- കിച്ചൻ കം സ്റ്റോർ
- കൃഷിത്തോട്ടം
- മാലിന്യ നിർമാർജന സംവിധാനം
- വിശാലമായ പാർക്കിംഗ് ഏരിയ
- സ്റ്റോർ
- ചുറ്റുമതിൽ & ഗേറ്റ്
- വൈദുതീകരിച്ച ക്ലാസ്സ്മുറികൾ
- ന്യൂ സൗണ്ട് സിസ്റ്റം
- സ്കൂൾ ഓഡിറ്റോറിയം & സ്റ്റേജ്
- ഹെൽത്ത് കോർണർ &നഴ്സിംഗ് സർവീസ്
- റെസ്റ്റിംഗ് പ്ലെയ്‌സ്
- ഹാൻഡ് വാഷിംഗ് ഏരിയ & സെപ്പറേറ്റ് ടോയ്‌ലറ്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കുട്ടികളുടെ ധാർമിക മൂല്യം വളർത്തുന്നതിനു ഉതകുന്ന പ്രവർത്തനമാണ് ഈ ക്ലബ്ബിലൂടെ നൽകുന്നത് കുട്ടികളിൽ നല്ല മൂല്യങ്ങളും ധാർമ്മിക ബോധവും വളർത്തുന്നതിനായി ആഴ്ചയിൽ ഒരിക്കൽ ഇതിനായി സമയം കണ്ടെത്തുന്നു.സിസ്റ്റർ ഷിജിമോൾ അഗസ്റ്റിൻ ഇതിനു നേതൃത്വം നൽകുന്നു.
പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട ആവശ്യകത കുട്ടിയെ ബോധ്യപ്പെടുത്തുന്നതിനാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.മാസത്തിൽ രണ്ടു തവണ ക്ലബ് അംഗങ്ങൾ ശ്രീ.ജിസ്സ് കെ തോമസിൻറെ നേതൃത്വത്തിൽ ഒരുമിച്ചു കൂടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു .
കുട്ടികളുടെ പ്രസംഗ കല വർധിപ്പിക്കുന്നതിനും വിഷയാധിഷ്ഠിതമായ കാര്യങ്ങൾ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനും കുട്ടികളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരെറ്ററി ക്ലബ് പ്രവർത്തിക്കുന്നത്. ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസ്സ് തല സ്കൂൾ തല മത്സരങ്ങളും നടത്തി പ്രസംഗ ശൈലികളും രീതികളും കുട്ടിയെ പരിശീലിപ്പിക്കുന്നു .ശ്രീ. ജിസ്സ് കെ തോമസ് ഇതിനു നേതൃത്വം നൽകുന്നു.
കുട്ടികളിൽ കായിക ക്ഷമത വർധിപ്പിക്കുക വിവിധ കായിക മതസരങ്ങൾക്കു കുട്ടികളെ സജ്ജമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ശ്രീമതി മിനിയമ്മ ഈപ്പൻ,ശ്രീ ജിസ് കെ തോമസ് ,ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ ഈ ക്ലബ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു
ആനുകാലിക അറിവ് നേടുക വിവിധ മത്സര പരീക്ഷകൾക്ക് കുട്ടികളെ പ്രാപ്തമാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടുകൊണ്ടാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്.ക്ലബ് ഇൻ ചാർജ് ആയി സി നിഷ ,ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ പ്രവർത്തിക്കുന്നു
കുട്ടികളുടെ അഭിനയ അവതരണ മേഖലകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഈ ക്ലബ് പ്രവർത്തിക്കുന്നു.മോണോ ആക്ട് ,റോൾ പ്ലേ എന്നിവയിലൂടെ അഭിനയ ചാരുതി വളർത്താൻ ഈ ക്ലബ് സഹായിക്കുന്നു.ശ്രീമതി .സെലിൻ ഈ ക്ലബിന് നേതൃത്വം നൽകുന്നു.
ഈശ്വര ചിന്തയുള്ള നല്ല തലമുറകളെ വാർത്തെടുക്കുന്നതിനും ,കുട്ടികളിൽ ഈശ്വര ചൈതന്യം സൃഷ്ട്ടിക്കുന്നതിനും വിശ്വാസ മൂല്യമുള്ള കുട്ടികളെ വളർത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഈ ക്ലബ്ബിൻറെ ആനിമേറ്റർ ആയി സി.ഷിജിമോൾ അഗസ്റ്റിൻ പ്രവർത്തിക്കുന്നു
പഠിച്ച കാര്യങ്ങളുടെ വസ്തുതകളെ നീരീക്ഷണത്തിൻറെയും ,ഗ്രഹണത്തിൻറെയും ,തിരിച്ചറിവിൻറെയും അടിസ്ഥാനത്തിൽ തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കുന്ന ഈ ക്ലബ്ബിൻറെ ആനിമേറ്റർ ആയി ശ്രീമതി ആലിസ് അഗസ്റ്റിൻ ,മിസ് .ജിജി റോസ് തോമസ് എന്നിവർ പ്രവർത്തിക്കുന്നു
കാര്യങ്ങളും ,സാഹചര്യങ്ങളും കണ്ടെത്തുന്നതിനും കണ്ടെത്തിയറിഞ്ഞു മനസിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും സാഹചര്യം സൃഷ്ട്ടിക്കുന്ന ഈ ക്ലബ് ടൂറും,ഫീൽഡ് ട്രിപ്പും ക്യാമ്പുകളും നടത്തുവാൻ നേതൃത്ത്വം നൽകുന്നു. ഇതിൻറെ ആനിമേറ്റർ ആയി ശ്രീമതി ക്രിസ്റ്റീന ജേക്കബ് ,ശ്രീമതി സീന പി സി എന്നിവർ പ്രവർത്തിക്കുന്നു.
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാ വാസനയെ ഉണർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പരിശീലനവും പ്രോത്സാഹനവും നൽകുന്ന ഈ ക്ലബ്ബിൻറെ ഇൻ ചാർജ് ആയി ശ്രീമതി സെലീന കെ എ പ്രവർത്തിക്കുന്നു.
കുട്ടികളിലെ നിർമ്മാണ പാടവം വർദ്ധിപ്പിക്കുന്നതിനും അവരുടെ കഴിവുകളെ പ്രകടിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഈ ക്ലബിന് ശ്രീമതി സിന്ധു സ്കറിയ,ശ്രീ ജിസ് കെ തോമസ് സി.ഷിജിമോൾ അഗസ്റ്റിൻ ,ശ്രീമതി സീന പി സി എന്നിവർ നേതൃത്വം നൽകുന്നു.
സുരക്ഷയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്ലബ് പ്രവർത്തിക്കുന്നത്. ഫയർഫോഴ്സ് , ആരോഗ്യം ,റവന്യൂ ജനമൈത്രി പോലീസ് എന്നിവരുടെ സഹായത്തോടെ ക്ലാസുകൾ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്ന ഈ ക്ലബ്ബിന്റെ ഇൻ ചാർജ് ആയി ശ്രീമതി ആലിസ് അഗസ്റ്റിൻ, ശ്രീ ജിസ് കെ തോമസ് എന്നിവർ പ്രവർത്തിക്കുന്നു
കുട്ടികളുടെ സാമൂഹിക പ്രവർത്തനത്തെ ഉണർത്തുന്നതിനും രാഷ്ട്രീയ സാംസ്കാരിക ഭൗതിക ഭൂമിശാസ്ത്ര ചരിത്ര കാര്യങ്ങളിൽ അറിവ് നേടാൻ കുട്ടികളെ സഹായിക്കുന്ന ഈ ക്ലബ്ബിൻറെ നേതൃത്വം ശ്രീമതി ആലീസ് അഗസ്റ്റിനും ,ശ്രീമതി ക്രിസ്റ്റീന ജേക്കബും സി. നിഷ ജോസഫ്ഉം ആണ്.ചാർട്ട് നിർമ്മാണം സ്റ്റിൽ മോഡൽ ,ക്വിസ് ,പതിപ്പ് നിർമ്മാണം ,ദിനാചരണങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
കുട്ടികളുടെ മാനസികവും ഭൗതികവും കലാപരവുമായ കഴിവുകൾ പ്രകടിപ്പിക്കുവാനും വർദ്ധിപ്പിക്കുവാനും ഉള്ള പ്രവർത്തനങ്ങൾ വിദ്യാ രംഗം കലാ സാഹിത്യ വേദി വഴി സാധിക്കുന്നു. വിവിധങ്ങളായ മതസരങ്ങളിൽ കുട്ടികൾ പങ്കെടുക്കുന്നതിനും മലയാള ഭാഷാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും കഴിയുന്ന ഈ ക്ലബ്ബിനു നേതൃത്വം നൽകുന്നത് ശ്രീമതി സീന പി സി യും സി. നിഷ ജോസ്ഫ്ഉം ആണ്.
കുട്ടിയിൽ ശാസ്ത്ര മനോഭാവവും അവബോധവും നിരീക്ഷണ പരീക്ഷണപാടവങ്ങൾ പടുത്തുയർത്തുന്നതിനാവശ്യമായ സാഹചര്യം സൃഷ്ട്ടിക്കുന്ന പ്രവർത്തനങ്ങൾ ആണ് ശാസ്ത്ര ക്ലബ് നിർവഹിക്കുന്നത് ഈ ക്ലബ്ബിന്റെ അനിമേറ്റർ ആയി ശ്രീമതി സോഞ്ച എലിസബത്തു ബേബിയും ശ്രീമതി സിന്ധുവും പ്രവർത്തിക്കുന്നു
കുട്ടികളിൽ ആരോഗ്യ ജീവിതം പടുത്തുയർത്തുന്നതിനാവശ്യമായ നിർദേശങ്ങളും രീതികളും ശീലങ്ങളും വളർത്തുകയാണ് ഈ ക്ലബിന്റെ ലക്ഷ്യം .യോഗ പരിശീലനവും ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .എല്ലാ ബുധനാഴ്ചകളിലും ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം ക്രോഡീകരിക്കുന്നു .ആനിമേറ്റർ ആയി ശ്രീമതി സെലീനാ കെ എ ശ്രീമതി ആലിസ് അഗസ്റ്റിൻ എന്നിവർ പ്രവർത്തിക്കുന്നു.
ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നതിനും ഗണിത ചിന്തകൾ കുട്ടികളിൽ സാംശീകരിക്കുന്നതിനും നേതൃത്വം നൽകുന്ന ഈ ക്ലബ്ബിന്റെ ആനിമേറ്റർ ആയി ശ്രീമതി ആൻസി കെ മാത്യു ,ശ്രീമതി.സിന്ധു സ്കറിയ ,ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ പ്രവർത്തിക്കുന്നു
കുട്ടികളിലെ സംഗീത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന ഈ ക്ലബിന് നേതൃത്വം നൽകുന്നത് ശ്രീമതി സെലീനാ ടീച്ചറാണ്
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ അനായാസം പ്രകടിപ്പിക്കുന്നതിന് അവരെ സജ്ജമാക്കുന്ന പ്രവർത്തനങ്ങളാണ് ഹലോ ഇംഗ്ലീഷ് നൽകുന്നത് .ഈ ക്ലബ്ബിന്റെ അനിമേർ ആയി ശ്രീമതി സോഞ്ച യും ശ്രീ ജയ്സണും പ്രവർത്തിക്കുന്നു.
മലയാള ഭാഷാ പ്രയോഗം ഉച്ചാരണം ശൈലി അവതരണം സ്ഫുടത എന്നിവ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തമാക്കുക എന്നതാണ് ഈ ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത് .ഈ ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ ആയി ശ്രീമതി ആലിസ് അഗസ്റ്റിൻ ശ്രീമതി ആൻസി കെ മാത്യു എന്നിവർ പ്രവർത്തിക്കുന്നു
കുട്ടികളിൽ വ്യക്തി സാമൂഹിക ശുചിത്വ ശീലം ക്രമപ്പെടുത്തുന്നുന്നതിനും അവ അഭ്യസിക്കുന്നതിനും ഉതകുന്ന കർമ്മപരിപാടികളാണ് ഈ ക്ലബ് ആവിഷ്ക്കരിക്കുന്നത് .ഈ ക്ലബിന് നേതൃത്വം നൽകുന്നത് സി. റോസമ്മ ജോർജും ശ്രീമതി മിനിയമ്മ ഈപ്പനും ആണ്.
വിവിധ ക്ലബ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും സമയബന്ധിതമായി അവയുടെ പ്രവർത്തന തലങ്ങളെ നിജപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് ഇന്നവേഷൻ ക്ലബ് നിർവഹിക്കുന്നത് .ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സി. റോസമ്മ ജോർജ് ശ്രീ ജിസ് കെ തോമസ് ശ്രീ ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ ആണ്
നൂതന സാങ്കേതിക വിദ്യയുടെ വരവോടെ നമ്മുടെ സമൂഹത്തിൽ നിന്നും വായനയിലൂടെ അറിവ് നേടുന്ന കുട്ടികളുടെ ഗണ്യമായ കുറവ് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുവാനും, ഭാഷ-ശൈലി പ്രയോഗതലങ്ങൾ ,അറിവ് സ്വീകരിക്കൽ ഉച്ചരാണം, അക്ഷര സ്ഫുടത, സ്വയം വിലയിരുത്തുവാനുള്ള അവസ്ഥ സൃഷ്ട്ടിക്കൽ എന്നീ കാര്യങ്ങൾക്കുവേണ്ടി ആയിരത്തിഅഞ്ഞൂറിൽ പരം പുസ്തകങ്ങൾ ,പത്രങ്ങൾ ,വിവിധ മാഗസിൻ ,വായനാമൂല, എന്നീ പ്രവർത്തനങ്ങൾ വായനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ഈ ക്ലബ്ബിന്റെ കോ ഓർഡിനേറ്റർ ആയി ശ്രീമതി മിനിയമ്മ ഈപ്പൻ,ശ്രീമതി സീന പി സി എന്നിവർ പ്രവർത്തിക്കുന്നു.
ന്യൂസ് & അപ്ഡേറ്റ്സ്
- വായനാദിനവും വായനാവാരാഘോഷവും
അനേകം കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ പി എൻ പണിക്കർ അനുസ്മരണത്തിനും വായന വാരാഘോഷത്തിനും 2017 ജൂൺ 19 നു നമ്മുടെ സ്കൂളിൽ തുടക്കമായി. രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ വെച്ച് വായന ദിനത്തിൻറെ ഉദ്‌ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് സി .റോസ്മിൻ സി എം സി നിർവഹിച്ചു.തുടർന്ന് കുട്ടികൾക്ക് ചെറുകഥ ,പ്രസംഗം ,വായന എന്നി മതസരങ്ങൾ നടത്തുകയും വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
വായനാ വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ക്വിസ് ,പതിപ്പ് നിർമ്മാണം,റാലി, ലൈബ്രറി പുസ്തക പരിചയം, അമ്മ വായന എന്നിവയും സംഘടിപ്പിക്കുന്നു.
- സ്നേഹപൂർവ്വം മുഖ്യമന്ത്രി .
പൊതു വിദ്യാഭാസ വകുപ്പ് നടപ്പിലാക്കിയ ബഹു .മുഖ്യമന്ത്രി കുട്ടികൾക്ക് നൽകുന്ന സന്ദേശത്തിന്റെ വിതരണം 2017 ജൂൺ 16 നു നമ്മുടെ സ്കൂളിൽ നടന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഒരുപിടി നല്ല ശീലത്തിന്റെയും അറിവുകൾ പങ്കു വയ്ക്കുന്ന സന്ദേശം ഒരു പുത്തൻ ഉണർവാണ് സമ്മാനിച്ചത് .ബഹു. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം തൻറെ കത്തിന് മറുപടി തയ്യാറാക്കാനുള്ള നിർദേശവും കുട്ടികൾക്ക് നൽകി.
- പരിസ്ഥിതി ദിനവും മഴക്കുഴി ഉത്സവവും
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ വെച്ച് പരിസ്ഥിതി ദിന സന്ദേശം നൽകി.തുടർന്ന് ദിനത്തിന്റെ പ്രാദാന്യത്തെ കുറിച്ചും അവ സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്കരണക്ലാസ് നടത്തി.തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃക്ഷ തൈ നടുകയും മഴക്കുഴി നിർമ്മിക്കുകയും ചെയ്തു.
- പ്രവേശനോത്സവം
2017 -18 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ 2017 ജൂൺ 1 നു നടന്ന പ്രവേശനോത്സവത്തോടെ സമാരംഭിച്ചു.രാവിലെ 10 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് സി .റോസ്മിൻ സി എം സി പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. തുടർന്ന് നടന്ന പൊതു സമ്മേളനം പഞ്ചായത്ത് മെമ്പർ ശ്രീ.കെ .പി .ഭാസ്കരൻ ഉദ്‌ഘാടനം ചെയ്തു.സ്കൂൾ മാനേജർ റവ .ഫാ .ജോസഫ് ഇടത്തുംപറമ്പിൽ ,പി ടി എ പ്രസിഡണ്ട് ശ്രീ .റെജി പുല്ലൻകുന്നേൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.തുടർന്ന് അറിവിന്റെ ലോകത്തേക്ക് പുതിയതായി കടന്നു വന്ന കുരുന്നുകൾക്ക് സമ്മാനങ്ങൾ അടങ്ങിയ കിറ്റും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു.മുതിർന്ന കുട്ടികളുടെ കലാപരിപാടികൾ ചടങ്ങിനെ കൂടുതൽ വര്ണാഭമാക്കി.
- അഭിമാനമായി മിന്നും താരങ്ങൾ
2016 -17 വർഷത്തെ എൽ എസ് എസ് സ്കോളർഷിപ്പിന് 9 കുട്ടികൾ അർഹരായി. ഉപജില്ലയിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ് നേടി ഈ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.അതോടൊപ്പം ഉപജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഈ സ്കൂളിലെ ബിബിൻ ബാബുവിന് പ്രത്യേക അഭിനന്ദനങൾ.
- ബലോത്സവവും വാർഷികവും
2017 മാർച്ച് 7 ന് സ്കൂൾ വാർഷികവും രക്ഷാകർതൃ ദിനവും സംയുക്തമായി ആഘോഷിച്ചു.രാവിലെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ബഹു .ഹെഡ്മിസ്ട്രസ് പതാക ഉയർത്തി .തുടർന്ന് കുട്ടികളുടെ ചെണ്ട മേളം അരങ്ങേറി .അതേത്തുടർന്ന് നടന്ന പൊതു സമ്മേളനം അഡ്വ .മോൻസ് ജോസഫ് എം .എൽ .എ ഉദ്‌ഘാടനം ചെയ്തു.തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. വൈകുന്നേരം 5 മണിക്ക് സ്‌നേഹവിരുന്നോടെ ആഘോഷങ്ങൾക്ക് സമാപനമായി.കഴിഞ്ഞ ഒരു വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ സംപ്രേഷണം ഈ വർഷത്തെ മുഖ്യ ആകര്ഷണമായിരുന്നു.
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം സ്കൂൾ തല ഉദ്‌ഘാടനം
2017 ജനുവരി 27 രാവിലെ 11 മണിക്ക് നടന്നു.പി ടി എ ഭാരവാഹികളും ,രക്ഷിതാക്കളും നാട്ടുകാരും ഒന്നുചേർന്ന് പ്രതിജ്ഞ എടുക്കുകയും സുരക്ഷാ വലയംതീർക്കുകയും ചെയ്തു.രാവിലെ 10 മണിക്ക് നടന്ന അസംബ്‌ളിയിൽ ശ്രീ ജിസ് കെ തോമസ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം പരിപാടികളെ സംബന്ധിച്ച ലഘു വിവരണം നടത്തി തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സി.റോസമ്മ ജോർജ് ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും നടത്തി.
- സെൻറ് ആഗ്നസ് ഡേ
വിശുദ്ധിയുടെ പരിമളം പരത്തുന്ന സെൻറ് ആഗ്നസ് പുണ്യവതിയുടെ
നാമത്തിലുള്ള ഈ സ്കൂളിൽ ജനുവരി 21 ന് സ്കൂൾ ഡേ ആയി ആഘോഷിച്ചു .അന്നേ ദിവസം രാവിലെ 10 മണിക്ക് സെൻറ് ആഗ്നസ് പുണ്യവതിയുടെ ജീവ ചരിത്രം വിവരിച്ചുകൊണ്ട് സ്കൂൾ സീനിയർ അദ്ധ്യാപിക ശ്രിമതി ആലിസ് ടീച്ചർ ദിനാഘോഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.കുട്ടികളുട നേതൃത്വത്തിൽ സംഗീതം ,പ്രസംഗം ,മോണോ ആക്ട് ,ഡാൻസ്, സ്കിറ്റ് , കവിത എന്നിവ സ്റ്റേജിൽ അരങ്ങേറി .തുടർന്ന് ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യ നടത്തി.
- ക്രിസ്മസ് ആഘോഷങ്ങൾ
ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ക്രിസ്മസ് പ്രൗഢ ഗംഭീര മായ രീതിയിൽ സ്കൂളിൽ ഡിസംബർ 23 ന് ആഘോഷിച്ചു. പുൽക്കൂട് നിർമ്മാണം ,കരോൾ ഗാനങ്ങൾ ,പ്രസംഗം ,പാപ്പാ മത്സരംഎന്നി മത്സരങ്ങൾ നടത്തി. കൂടാതെ കുട്ടികൾ നടത്തുന്ന കരനെൽ കൃഷിയുടെ അരി ഉപയോഗിച്ച് പാച്ചോറും ,കേക്കും കുട്ടികൾക്കായി നൽകി.തുടർന്ന് അദ്ധ്യാപകർ വൈവിധ്യമായ രീതിയിൽ ക്രിസ്മസ് ആഘോഷം കൊണ്ടാടി.
- വിളവെടുപ്പ് ഉത്സവം
കുട്ടികളിൽ കാർഷിക രീതി പരിശീലിപ്പിക്കുകയും,വിഷരഹിത
കാർഷിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വിവിധ വിഭവങ്ങളായ വാഴ ,ചേന ,കാപ്പ,പയർ,ചീര ,വെണ്ട ,വഴുതന.മത്തൻ, വെള്ളരി,തക്കാളി ,കാബേജ് ,കോളിഫ്ലവർ പപ്പായ ഇഞ്ചി, മഞ്ഞൾ മുരിങ്ങ കോവൽ, ചീനി, പാവൽ ,കാച്ചിൽ, ചേമ്പ് ,തെങ്ങ് എന്നിവ കൃഷി ചെയ്യുന്നു.
- ശിശുദിനാഘോഷം
മുട്ടുചിറ സെൻറ് ആഗ്നസ് എൽ പി സ്കൂളിന്റെയും ,കടുത്തുരുത്തി ജനമൈത്രി
പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷം നവംബർ 14 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടത്തി .ശിശുദിന ആഘോഷത്തിന്റെ ഭാഗമായി പൊതു വീഥിയിലൂടെ വർണ്ണപ്പകിട്ടായ ഘോഷയാത്രയും കുട്ടികളുടെ വിവിധ കലാപരിപാടികളൂംഉണ്ടായിരുന്നു .തുടർന്ന് സ്കൂൾ അങ്കണത്തിൽ പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ സ്‌നേഹവിരുന്നും,കുട്ടികളുടെ മനസ്സിൽ ശിശുദിന സ്മരണ ഉണർത്തികൊണ്ട് നൂറുകണക്കിന് ബലൂണുകൾ ആകാശത്തേക്ക് പറത്തുകയും ചെയ്തു.
- കർഷകദിനാഘോഷങ്ങൾ
വർത്തമാന യുഗത്തിൽ നഷ്ടപ്പെട്ടു പോയ കാർഷിക സംസ്കാരത്തെ
ഉണർത്തുക എന്ന ലക്ഷ്യത്തോടെ മുട്ടുചിറ സെൻറ് ആഗ്നസ് എൽ പി സ്കൂളിൽ കർഷക ദിനമായ ചിങ്ങം 1 വിപുലമായ തോതിൽ ആഘോഷിച്ചു .സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ റെജി പുല്ലൻകുന്നേൽ സ്കൂൾ പച്ചക്കറി തോട്ടത്തിലെ വിളവുകൾ ശേഖരിച്ച് ഉദ്‌ഘാടനം നിർവഹിച്ചു.തുടർന്ന് ക്ലാസ് അടിസ്ഥാനത്തിൽ കാർഷിക ക്വിസ്,സെമിനാർ,കുട്ടികളിൽ നിന്ന് മികച്ച കര്ഷകനെയും കർഷക സ്ത്രീയെയും തിരഞ്ഞെടുത്തു .കാർഷിക സ്മരണ ഉണർത്തുന്നതിനു സ്കൂളിലെ കര നെൽ കൃഷിക്ക് സമീപത്തു കൊയ്ത്തു പാട്ടു ആലപിക്കുകയും ഉച്ചക്ക് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.
അദ്ധ്യാപകർ 2016-17
- സി.റോസമ്മ ജോർജ് (H.M)
- ശ്രീമതി ആലിസ് അഗസ്റ്റിൻ
- ശ്രീമതി മിനിയമ്മ ഈപ്പൻ
- ശ്രീമതി ആൻസി കെ മാത്യു
- ശ്രീമതി സെലീന കെ എ
- സി.ഷിജിമോൾ അഗസ്റ്റിൻ
- ശ്രീമതി സോഞ്ജാ എലിസബത്ത് ബേബി
- ശ്രീമതി സിന്ധു സ്കറിയ
- ശ്രീമതി സീന പി സി
- ശ്രീ.ജിസ് കെ തോമസ്
- ശ്രീമതി ക്രിസ്റ്റീന ജേക്കബ്
- സി.നിഷ ജോസഫ്
- ശ്രീ.ജെയ്സൺ സെബാസ്റ്റ്യൻ
- മിസ്.ജിജി റോസ് തോമസ്
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :
- 1922 -1927 ശ്രീ .സി .എം സെബാസ്റ്റ്യൻ
- 1927 -1929 ശ്രീമതി എൻ .ജെ സിസിലി
- 1929 -1932 ശ്രീമതി എ .സി മറിയാമ്മ
- 1932 -1934 ശ്രീമതി മോണിക്ക തോമസ്
- 1934 -1964 സി. മർസെലീനാ (കെ ജെ അന്നമ്മ )
- 1964 -1971 സി ആനി ട്രീസാ (അന്നമ്മ പി ജെ )
- 1971 -1983 സി. ചെൽസ (കെ ത്രേസ്യ )
- 1983 -1987 സി ആനി ട്രീസാ (അന്നമ്മ പി ജെ )
- 1987 -1992 സി ആനി ക്ലയർ (എൽസി എൻ ജെ )
- 1992 -1994 സി. കൊർത്തോണ (റോസമ്മ എം സി )
- 1994 -1999 സി. ഏണസ്റ്റാ (ചിന്നമ്മ ജേക്കബ് )
- 1999 -2002 സി. റോസെല്ല (ചിന്നമ്മ പി പി )
- 2002 -2008 സി. കാതറിൻ മരിയ (കാതറിൻ ജോസ് )
- 2008 -2010 സി. മേരി ജയ (മറിയക്കുട്ടി ജോസഫ് )
- 2010 -2014 സി. വിൽസി (വത്സമ്മ ടി ടി )
- 2014 - സി. റോസ്മിൻ മരിയ (റോസമ്മ ജോർജ് )
നേട്ടങ്ങള്‍
*2016 -2017
- ഉപ ജില്ലാ ഗണിതശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം
- ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം
- ഉപ ജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം
- ഉപ ജില്ലാ പ്രവർത്തി പരിചയമേളയിൽ ഓവർ ഓൾ സെക്കൻഡ്
- ഉപ ജില്ലാ കലോത്സവത്തിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനം
- ഗണിത മാഗസിൻ തുടർച്ചയായി എട്ടാം വർഷവും ഒന്നാം സ്ഥാനം
- ജില്ലാതല ഗണിത ക്വിസ് രണ്ടാം സ്ഥാനം
- സി ആർ സി തല കാർഷിക ക്വിസ് ഒന്നാം സ്ഥാനം
- ഡി സി ൽ മേഖല ഫെസ്റ്റ് ഓവർ ഓൾ ഫസ്റ്റ്
- ഡി സി എൽ ഐ ക്യു ക്വിസ് 84 A ഗ്രേഡ് ജേതാക്കളും,5 ക്യാഷ് അവാർഡും
*2015 -2016
- ഉപ ജില്ലാ ബെസ്റ്റ് സ്കൂൾ
- ഉപ ജില്ലാ പ്രവർത്തി പരിചയ മേള,ശാസ്ത്രമേള എന്നിവയിൽ ഓവർ ഓൾ സെക്കൻഡ്
- ഉപ ജില്ലാ സോഷ്യൽ സയൻസ് മേള ഒന്നാം സ്ഥാനം
- സോണൽ സ്പോർട്സ് മീറ്റ് ഓവർ ഓൾ ഫസ്റ്റ്
- ഡി സി എൽ ഐ ക്യു പരീക്ഷയിൽ 85 A ഗ്രേഡ് ജേതാക്കളും,4ക്യാഷ് അവാർഡും
- 2 കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ്
- സി ആർ സി തല സ്കൂൾ മികവുത്സവത്തിൽ രണ്ടാം സ്ഥാനം
- ഉപ ജില്ലാ മെട്രിക് മേള ഒന്നാം സ്ഥാനം
*2014 -2015
- ഉപ ജില്ലാ പ്രവർത്തി പരിചയ മേള,ശാസ്ത്രമേള എന്നിവയിൽ ഓവർ ഓൾ സെക്കൻഡ്
- ഉപ ജില്ലാ സോഷ്യൽ സയൻസ് മേള സെക്കൻഡ്
- 5 കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ്
- ഡി സി എൽ ഐ ക്യു പരീക്ഷയിൽ 68 A ഗ്രേഡ് ജേതാക്കളും,6 ക്യാഷ് അവാർഡും
- ഉപ ജില്ലാ മെട്രിക് മേള ഒന്നാം സ്ഥാനം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ (പാലാ രുപത സഹായ മെത്രാൻ )
- അഭിവന്ദ്യ മാർ പീറ്റർ സെലസ്റ്റിൻ ഇളമ്പാശേരിൽ (late)
- റവ .ഫാ ബിജു മഠത്തിക്കുന്നേൽ (നോവലിസ്റ്റ് ,ചിത്രകാരൻ)
- റവ ഫാ ജോസഫ് (ഷിജോ)മുകളേപ്പറമ്പിൽ (ജുഡീഷ്യൽ വികാർ,പാലാ രൂപത)
- ഡോ.സാംകുട്ടി സിറിയക് അരുകുഴിപ്പിൽ (യു .കെ )
- ഡോ.ത്രേസിയാമ്മ ഉലഹന്നാൻ അരുകുഴിപ്പിൽ (യു .എസ് എ )
- ശ്രീമതി ആനി പോൾ മേലൂക്കുന്നേൽ (നഴ്സിങ് സൂപ്രണ്ട് കാനഡ )
- ശ്രീ ഷിജോ സേവ്യർ (സയന്റിസ്റ് ,ഐ എസ് ആർ ഒ )
- ശ്രീ കെ കെ ജോസഫ് (സി പി എം സംസ്ഥാന കമ്മറ്റി അംഗം)
- ശ്രീ ജോർജ് ജോസഫ് കുഴിവേലി (എഞ്ചിനീയർ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള്
{{#multimaps: 9.76,76.5|width=800|zoom=14}}
St. Agnes L.P.S. Muttuchira
|