ഗവ. എൽ പി എസ് ചേങ്കോട്ടുകോണം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. എൽ പി എസ് ചേങ്കോട്ടുകോണം
വിലാസം
ചേങ്കോട്ടുകോണം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-04-201743440






ചരിത്രം

1947 ലാണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്.മാധവവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍റെ മാനേജരായിരുന്ന തുണ്ടത്തില്‍ വരുത്തൂര്‍ വീട്ടില്‍ ശ്രീ മാധവന്‍പിള്ള അവര്‍കളാണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍.

     അദ്ദേഹം തന്‍റെ 50 സെന്‍റ് സ്ഥലത്ത് ഓല മേഞ്ഞ രണ്ട് ഷെഡ്‌ കെട്ടി തറയില്‍ കടല്‍പ്പുറം മണലും വിരിച്ച് സ്കൂള്‍ ആരംഭിച്ചു.അതോട്കൂടി ഇന്നാട്ടിലെ പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കഴക്കൂട്ടത്തും കാട്ടായികോണത്തും കാഞ്ഞിക്കലും നടന്നു പോകാതെ പഠനത്തിനുള്ള സൗകര്യം ലഭിച്ചു. തുടര്‍ന്ന്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു. ഷെടുകള്‍ തികയാതെ വന്നു.മാത്രമല്ല കെട്ടുറപ്പുള്ള ഒരു കെട്ടിടം അത്യാവശ്യമായിരുന്നു.ആദ്യമായി 'H' ആകൃതിയിലുള്ള ഒരു കെട്ടിടം സ്കൂളിനായി നിര്‍മിച്ചു. കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഈ കെട്ടിടം തികയാതെ വന്നതിനാല്‍ ഓലമേഞ്ഞ ഷെഡഉകള്‍ നിലനിര്‍ത്തേണ്ടിവന്നു.1956-ല്‍ കേരള സംസ്ഥാനം രൂപം കൊള്ളുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശ്ശേരി ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.ആ സമയത്ത് ഈ വിദ്യാലയത്തിന്‍റെ മാനേജറായിരുന്ന ശ്രീ മാധവന്‍പിള്ള ഈ സ്‌കൂളും സ്കൂളിരിക്കുന്ന 50സെന്‍റ് സ്ഥലവും സര്‍ക്കാരിന് വിട്ടുകൊടുത്തു.
     സ്കൂളിന്‍റെ വികസനത്തിനായി പരിസരത്ത് നിന്ന്‍ ഒരേക്കര്‍ സ്ഥലം കൂടി സര്‍ക്കാര്‍ അക്വയര്‍ ചെയ്തു അതിനുശേഷം പണി കഴിപ്പിച്ചു.ഈ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തത് അന്നത്തെ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ്‌(1971-ഡിസംബര്‍ 21ന്).
      1970-75 കാലഘട്ടത്തില്‍ ആയിരത്തി ഇരുന്നൂറോളം കുട്ടികളും മുപ്പത്തി മൂന്ന് അദ്യാപകരും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു എന്ന്‍ സ്കൂള്‍ രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.ശ്രീ കുറുപ്പ് സാര്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന സമയത്ത് ഈ വിദ്യാലയത്തില്‍ വച്ച് കണിയാപുരം സബ്ജില്ല ബാലകലോത്സവം

സംഘടിപ്പിക്കാന്‍ കഴിഞ്ഞു എന്ന്‍ മനസ്സിലാക്കാനായിട്ടുണ്ട്.വളരെ പ്രഗല്‍ഭരും കര്‍മ്മ കുശലരുമായ അദ്ധ്യാപകര്‍ ഇവിടെ അദ്ധ്യാപനം നടത്തിയിരുന്നു എന്ന്‍ സ്കൂള്‍ രേഖകളില്‍ നിന്നും മനസ്സിലാക്കി.1962-ല്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടെ ഫോട്ടോ കണ്ടെത്താനായത് നമുക്ക് കിട്ടിയ ഒരു വിലപ്പെട്ട രേഖയാണ്.

      1992-1994 കാലത്ത് ഹെഡ്മിസ്ട്രെസ്സായിരുന്ന ഗ്ലോറിബായി ടീച്ചര്‍ ഈ വിദ്യാലയത്തില്‍ ആദ്യമായി പി.ടി.എ യുടെ കീഴില്‍ ഒരു പ്രീ.െെപ്രമറി വിഭാഗം ആരംഭിച്ചു.രണ്ട് അദ്ധ്യാപികമാരെയും ഒരു ആയയെയും നിയമിച്ചു.അന്ന്‍ തുടക്കം കുറിച്ച പ്രീ െെപ്രമറി വിഭാഗം ഇന്നും വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
      ബീനാ സരോജം ടീച്ചര്‍ ഹെഡ്മിസ്ട്രെസ്സായിരുന്ന 2007-2009 കാലഘട്ടത്തില്‍ ഇവിടെ ഇംഗ്ലീഷ് മീഡിയo ക്ലാസ്സുകള്‍ ആരംഭിച്ചു.
      ശ്രീമതി സരളാമണി ടീച്ചര്‍ ഹെഡ്മിസ്ട്രെസ്സ് ആയിരുന്ന സമയത്ത് യു.പി.തലത്തില്‍ ഗണിത ശാസ്ത്രം വര്‍ക്ക് എക്സ്പീരിയന്‍സ് എന്നിവയില്‍ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കാനായി.
      സൂസമ്മ കൊച്ചുമ്മന്‍ ടീച്ചര്‍ ഹെഡ്മിസ്ട്രെസ്സായിരുന്ന 2010-2015 കാലത്താണ് പുതുതായി.ഒരു കംപ്യൂട്ടര്‍ ലാബും പാചകപ്പുരയും നിര്‍മ്മിച്ചത്.കൂടാതെ ഹാള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഉപയോഗ യോഗ്യമാക്കി.ആഹാരം കഴിക്കുന്ന ഹാളിനടുത്ത് ടാപ്പുകളും സ്ഥാപിച്ചു.സ്കൂളിന്‍റെ മുന്‍വശം ൈടല്‍ പതിപ്പിച്ചു.ടീച്ചര്‍ സ്കൂളിന് സ്വന്തമായി ഒരു ടയസ് നിര്‍മ്മിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
    picture
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

=വഴികാട്ടി

{{#multimaps: 8.5834293,76.9006759 | zoom=12 }}