മുചുകുന്ന് യു. പി സ്കൂൾ
വിലാസം
മുചുകുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2017Latheefabhayam




ചരിത്രം

മുചുകുന്ന് യു.പി സ്കൂള്‍ കേരളഗാന്ധി കേളപ്പജിയുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ മുചുകുന്ന് ഗ്രാമം പ്രാഥമിക വിദ്യാഭ്യാസരംഗത്ത് ഒരു നൂറ്റാണ്ടുമുന്‍പുതന്നെ സക്രിയമായിരുന്നു. വിദ്യാഭ്യാസം സമ്പന്നര്‍ക്കും സവര്‍ണര്‍ക്കും മാത്രം വിധിക്കപ്പെട്ട ജന്മിത്തത്തിന്റെയും അയിത്തത്തിന്റെയും കാലഘട്ടത്തില്‍ നാട്ടെഴുത്തച്ഛന്മാരിയപണിക്കന്‍മാരായിരുന്നു വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. സംസ്കൃതപണ്ഡിതന്‍മാരായ ഗുരുക്കന്മാര്‍അവരുടെ വീടുകളില്‍ വെച്ചാണ് വിദ്യഅഭ്യസിപ്പിച്ചിരുന്നത്. സിദ്ധരൂപം,അമരം,കാവ്യം, നാടകം തുടങ്ങിയ സംസ്കൃതഭാഷാപരമായ പഠനവിഷയങ്ഹല്‍ക്കായിരുന്നുപ്രാധാന്യം.വിദ്യാലയങ്ങല്‍എഴുത്തുപള്ളികള്‍എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. മുചുകുന്ന് കോവിലകം ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ഇലഞ്ഞിത്തറക്ക് പടിഞ്ഞാറ് ഭാഗത്ത് കുനിപ്പറമ്പില്‍ , കുതിരപന്തിയില്‍ കുഞ്ഞുണ്ണിനായര്‍സ്ഥാപിച്ച ശിശുവിദ്യാലയമാണ് ഈപ്രദേശത്തെ ആദ്യപ്രാഥമികവിദ്യാകേന്ദ്രം . വര്‍ഷങ്ങള്‍ക്ക് ശേഷം മുചുകുന്ന് ഓട്ടുകനമ്പനിക്ക് സമീപം വലിയപറമ്പില്‍ സ്ഥാപിക്കപ്പെട്ടവിദ്യാലയമാണ് പിന്നീട് മുചുകുന്ന് യു.പി സ്കൂളായി അറിയപ്പെട്ടത്. മൂടാടി ഗ്രാമപഞ്ചായത്തില്‍ ഒരുനൂറ്റാണ്ട്പിന്നിട്ട ആദ്യത്തെപ്രാഥമിക വിദ്യാലയമാണിത്. 1860-ല്‍ തുന്നാരി കുഞ്ഞുണ്ണിനായര്‍ മുചുകുന്നില്‍സ്ഥാപിച്ച വിദ്യാലയമാണ് ഈപ്രദേശത്തെ ആദ്യത്തെ വിദ്യാലയമെന്ന് പഞ്ചായത്ത് വികസനരേഖയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മങ്കൂട്ടില്‍ കുഞ്ഞിക്കണ്ണന്‍നായര്‍, അയനിക്കാട് കുഞ്ഞുണ്ണിഗുരുക്കള്‍ എന്നിവര്‍ആദ്യകാല മാനേജര്‍മാരായിരുന്നു. 1903-ല്‍ മങ്കൂട്ടില്‍ ചാത്തുക്കുട്ടിനായരുടെ മാനേജ്മെന്‍റില്‍ സര്‍ക്കാര്‍ അംഗീകാരം നേടി. ഓലമേഞ്ഞഷെഡില്‍ പ്രര്‍ത്തിച്ച വിദ്യാലയത്തില്‍ അഞ്ചുവരെ ക്ളാസുകളുണ്ടായിരുന്നു. മുചുകുന്ന് ഖാദി നൂല്‍നൂല്‍പ്പ് കേന്ദ്രത്തിന് സമീപം അരയങ്ങാട്ട് കുളങ്ങരപ്പറമ്പില്‍ പെണ്‍കുട്ടികള്‍ക്ക്മാത്രമായി മറ്റൊരുവിദ്യാലയവും പ്രവര്‍ത്തിച്ചിരുന്നു. സൗകര്യപ്രഥമായസ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചതോടെ ഈരണ്ടുവിദ്യാലയങ്ങളും പുതിയപേരില്‍അറിയപ്പെട്ടു. നാടുവാഴിത്വ വ്യവസ്ഥിതിയുടെ ഭാഗമായി പ്രദേശിക ഭരണാധികാരികളുടെ മങ്കൂട്ടില്‍ത്തറവാട്ടുകാരുടെ അധീനതയിലായിരുന്നു സ്ഥാപനങ്ങളില്‍ഓലത്തടുക്കുകളിരുന്ന് എഴുത്തോലയും പൂഴിയുമുപയോഗിച്ച് എഴുത്തുവിദ്യഅഭ്യസിച്ച പഴകാലത്തെ പറ്റി ഇന്നും പലരും ഓര്‍മ്മിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=മുചുകുന്ന്_യു._പി_സ്കൂൾ&oldid=345238" എന്ന താളിൽനിന്ന് ശേഖരിച്ചത്