ജി.എം.എൽ.പി.എസ്. നെടിയിരുപ്പ്
ജി.എം.എൽ.പി.എസ്. നെടിയിരുപ്പ് | |
---|---|
വിലാസം | |
നെടിയിരുപ്പ് മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | [[മലപ്പുറം]] |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
19-01-2017 | Ahamedsageerkv |
[[Category:മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]
ആമുഖം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപാലിറ്റിയില്‍ കൊട്ടുക്കര എന്ന ഗ്രാമത്തിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.14/12/1940 ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചതായി രേഖകള്‍ ഉണ്ട്. B.M.S. നെടിയിരുപ്പ് എന്നതായിരുന്നു സ്കൂളിന്റെ ആദ്യ പേര്.അന്ന് പ്രൈമറിതലത്തില്‍ ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ പ്രവര്‍ത്തിച്ചിരുന്നു. 1920 മുതല്‍ ഓത്ത് പള്ളിക്കുടമായി ഇവിടെ പ്രവര്‍ത്തിച്ചിരുന്നു എന്ന് പഴമക്കാര്‍ പറയുന്നുണ്ട്. അന്ന് മുതല്‍ ഇന്ന് വരെ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ആധുനിക കാലം
കോഴിക്കോട് - പാലക്കാട് ദേശീയപാതയോട് ചേര്‍ന്നാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കൊണ്ടോട്ടി മുന്‍സിപാലിറ്റിയില്‍ 15-ആം വാര്‍ഡില്‍ പി.പി.എം.എച്ച്.എസ്.എസ്. കൊട്ടുക്കരക്ക് സമീപമാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ജി.എം.എല്‍.പി.സ്കൂള്‍. നെടിയിരുപ്പ് വില്ലേജിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പരിമിതികൾ
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് ഒട്ടനവധി പരിമിതികള്‍ ഉണ്ട്.സ്വന്തമായി കെട്ടിടമില്ല,കളിസ്ഥലം ഇല്ല,ആഹാരം പാകം ചെയ്യാനുള്ള കഞ്ഞിപുര,ചുറ്റു മതില്‍,കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ടോയ്‌ലറ്റ് സൗകര്യങ്ങള്‍,സ്വന്തമായി കുടിവെള്ള സൗകര്യം ഇതെല്ലാം സ്കൂളിന്റെ പരിമിതികളാണ്.P.T.A, M.T.A, S.M.C,സ്കൂള്‍ സംരക്ഷണ സമിതി,വിവിധ ക്ലബ്ബുകള്‍,സന്നദ്ധസംഘടനകള്‍ എന്നിവയുടെ നിര്‍ലോഭമായ സഹകരണം കൊണ്ടാണ് ഈ സ്കൂള്‍ ഇന്നത്തെ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ ഇന്നത്തെ രീതിയില്‍ മെച്ചപ്പെടുത്തികൊണ്ട് പോകാന്‍ ഇവരുടെ എല്ലാം സഹായം ലഭിക്കുന്നുണ്ട്.
പ്രതീക്ഷകൾ
നിലവില്‍ പ്രീപൈമറി മുതല്‍ 4-ആം ക്ലാസ് വരെയാണ് പഠനം നടക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ് ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടേയും ഇടപെടലുകള്‍ സ്കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായമാകുന്നുണ്ട്.ഓരോ വര്‍ഷവും ക്രമാനുഗതമായി അഡ്മിഷനില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്.സ്കൂളിന് സ്വന്തമായി സ്ഥലം കെട്ടിടം ലഭിച്ചാല്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വിദ്യാഭ്യാസ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയും.