മൗണ്ട് കാർമ്മൽ ക്ലബ്ബ് പ്രവർത്തനങ്ങൾ.

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനക്കൂട്ടം, എഴുത്തുകൂട്ടം, ശാസ്ത്ര ക്ലബ്, സോഷ്യല്‍ സയ൯സ് ക്ലബ് ,ഗണിത ക്ലബ്‌ ,ഐ .ടി ക്ലബ്‌ ,പി ടി ക്ലബ്‌ ,മ്യൂസിക് ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ഫോട്ടോഗ്രാഫി ക്ലബ്‌ ,കരാട്ടെ ക്ലബ്‌ ,നേച്ചര്‍ ക്ലബ്‌ ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണര്‍ത്താന്‍ സഹായിക്കുന്നു .നേച്ചർ ക്ലബും കാർഷിക ക്ലബ്ബും ചേർന്ന് പച്ചക്കറി കൃഷി നടത്തുന്നു .. വെണ്ട ,വഴുതന ,പാവല്‍ ,കോവല്‍ ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്‌ളവര്‍ ,ക്യാരറ്റു ,പച്ചമുളക് ,ഇഞ്ചി ,പുതിന ,കൂര്‍ക്ക ,പയര്‍ തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു . മണ്ണിര കംപോസ്റ്റില്‍നിന്നും വളം ലഭിക്കുന്നത് പച്ചക്കറി ഉത്പാദനത്തിന്റെ തോത് കൂട്ടുന്നു.ഭാഷാ ലാബ്,കമ്പ്യൂട്ടര്‍ അധിഷ്ട്ടിത ലൈബ്രറി,എന്നിവ കുട്ടികള്‍ ഏറെ പ്രയോജന പെടുത്തുന്നു. ശലഭോദ്യാനം, ഔഷധസസ്യത്തോട്ടം, മരം, സസ്യം എന്നിവയ്ക്കു പ്രാദേശികനാമവും ശാസ്ത്രീയനാമവും കൊടുത്തിരിക്കുന്നു. "എന്നും ശുചിത്വം "എന്ന പരിപാടിയുള്ളതിനാല്‍ ക്ലാസ്സ് മുറികളും ക്യാമ്പസും അടുക്കളയും ശുചി മുറികളും എപ്പോഴും ശുചിയായി സൂക്ഷിക്കാന്‍ കഴിയുന്നു. അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ നിര്‍മ്മിച്ച "ഋക്ഷം" എന്ന സിനിമ ,"കാവ് തീണ്ടല്ലേ മക്കളെ" എന്ന ഡോക്യൂമെന്ററി ,"ഉമ്മുക്കുലുസു" എന്ന ഹ്രസ്വ ചിത്രം "ഡ്യുറിയന്‍ മരം പറയുന്നു", "മീരയുടെ പരീക്ഷ","യവേയുടെ പട്ടങ്ങള്‍""ഭാഗ്യ ഭരണി"നാടകങ്ങള്‍ എന്നിവ സംസ്ഥാന ജില്ലാ തലങ്ങളില്‍ ശ്രദ്ധേയമായവയും ഇവിടുത്തെ കുട്ടികളുടെയും അധ്യാപകരുടെയും സര്‍ഗ്ഗ ശേഷിക്ക് ഉദാഹരണങ്ങളുമാണ്