ചെത്തിപ്പുഴ
ചങ്ങനാശ്ശേരി താലൂക്കിലെ വാഴപ്പള്ളിയില്‍ ഉള്‍പ്പെടുന്ന ഒരു പ്രദേശമാണ് ചെത്തിപ്പുഴ. പണ്ട് ഇവിടം വ്യാപാരകേന്ദ്രമായിരുന്നു. വിശുദ്ധ ചാവറ പിതാവിന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ മണ്ണാണിത്. കാലം പുരോഗതി പ്രാപിച്ചപ്പോള്‍ ഈ ദേശവും മാറി. ചെത്തിപ്പുഴ ഗ്രാമത്തിലെ അറിയപ്പടുന്ന വിദ്യാഭ്യാസസ്ഥാപനമാണ് ക്രിസ്തു ജ്യോതി. സി.എം.ഐ. സന്യാസ സമൂഹത്തിന്റെ കീഴിലായി കേരള ,സി.ബി.എസ്.ഇ. , ഐ.സി.എസ്.ഇ. തുടങ്ങിയ മാധ്യമങ്ങളിലായി പ്രവര്‍ത്തിക്കുന്ന നാലോളം വിദ്യാലയങ്ങളും എം.ജി. സര്‍വ്വകലാശാലയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കോളേജും ഇവിടുണ്ട്. കൂടാതെ ആതുര സേവനത്തില്‍ മാണിക്കകല്ലായി വളര്‍ന്ന ചെത്തിപ്പുഴ ആശുപത്രിയും അനേകം വ്യാപാര കേന്ദ്രങ്ങളും ഇന്നിവുടുണ്ട്.