ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ/ പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനം
എന്റെ മരം പദ്ധതി
ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം, സ്കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എസ്.പി.സി, ജെ.ആര്.സി, ഹയര്‍സെക്കണ്ടറി വിഭാഗം എന്‍.എസ്സ്.എസ്സ് അംഗങ്ങള്‍ എന്നവരുടെ സഹകരണത്തോടെ പരിസ്ഥിതി വാരമായി ആചരിച്ചു. കേരള വനം വകുപ്പ് വിതരണം ചെയ്ത 600 വൃക്ഷതൈകളില്‍ 200 എണ്ണം എട്ടാം ക്ലാസ്സിലെ മരം സംരക്ഷിക്കാന്‍ തയ്യാറായിട്ടുള്ള വളണ്ടിയര്‍മാരും എസ്.പി.സി , ജെ.ആര്‍സി, പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ചേര്‍ന്ന് സ്കൂള്‍ പരിസരത്ത് നട്ടു പിടിപ്പിച്ചു.പ്രാദേശിക പരിഗണനയനുസരിച്ച് മുള,മഹാഗണി,പൂമരം,വലിയ മന്ദാരം, ആര്യവേപ്പ്,കണിക്കൊന്ന എന്നീ ഇനത്തില്‍പ്പെട്ട തൈകളാണ് വിതരണം ചെയ്തത്. സ്കൂള്‍ പി.ടി.എ യുടെ സഹകരണത്തോടെ മരങ്ങള്‍ നടുന്നതിനാവശ്യമായ കുഴികള്‍ തലേ ദിവസം തന്നെ തയ്യാറാക്കി വെച്ചു.
വൃക്ഷത്തൈകളുടെ നടീല്‍ ഉദ്ഘാടനം ബഹു. പി.ടി.എ പ്രസിഡണ്ട് ശ്രി .കെ.എം രാഘവന് നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സൂസന് റൊസാരിയോ അദ്ധ്യക്ഷത വഹിച്ചു.
പരിസ്ഥിതി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജൈവവൈവിധ്യ സെമിനാര്‍ സംഘടിപ്പിച്ചു. ശ്രി. ശിവന് (സീനിയര്‍ സയിന്റിസ്റ്റ്, എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷന്) സെമിനാര്‍ പ്രബന്ധം അവതരിപ്പിച്ചു. ചടങ്ങില്‍ കെ.ബി.നസീമ(ബഹു.ജില്ലാപഞ്ചായത്ത് ഡിവിഷന് മെമ്പര്‍) അധ്യക്ഷം വഹിച്ചു.. സ്കൂള്‍ പി.ടി എ .യുടെ സഹകരണത്തോടെ സ്കൂള്‍ പരിസരത്ത് വിവിധ തരം മാവ്, ഞാവല്‍, റംബുട്ടാന് ചാമ്പ, അത്തി, മുതലായ ഫലവൃക്ഷങ്ങളുടെ തൈകളും നട്ടു പിടിപ്പിച്ചു. വൃക്ഷത്തൈകളുടെ സംരക്ഷണ ചുമതല പരിസ്ഥിതി ക്ലബ്ബ് അംഗങ്ങള്‍ക്ക് വിഭജിച്ചു നല്കി.എന്റെ മരം എന്ന പേരില്‍ ഒരു ഡയറി സൂക്ഷിക്കാനും അതില്‍ അവരവരുടെ മരത്തിന്റെ വളര്‍ച്ചയും കാലഭേദമനുസരിച്ച് വരുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്തി വെയ്ക്കാനും നിര്‍ദ്ദേശിച്ചു.