മാതാ എച്ച് എസ് മണ്ണംപേട്ട/REPORT 2012-13

11:35, 7 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ) (''''ഈ അദ്ധ്യയനവര്‍ഷത്തില്‍ SSLC''' പരീക്ഷയെഴുതിയ 244...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ അദ്ധ്യയനവര്‍ഷത്തില്‍ SSLC പരീക്ഷയെഴുതിയ 244 വിദ്യാര്‍ത്ഥികളില്‍ 239 പേരും ഉപരിപംനത്തിന് അര്‍ഹരായി. മിഥില ജോസ്, രേഷ്മ കെ പ്രദീപ്, ഇന്ദു എം. എം എന്നീ വിദ്യര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചു. 37 പേര്‍ 80%ത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. ഈ വര്‍ഷം 1474 വിദ്യാര്‍ത്ഥികളും 58 അധ്യാപകരും, 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. ഈ വര്‍ഷത്തെ PTA president ആയി sri.c.p Davisഉം, vice president sri Antony Joseph Manjalyയും, MPTA. Smt. Annie Francis ഉം മറ്റുകമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ നന്മക്കായി അഹോരാത്രം പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ കുട്ടികള്‍ക്കും ID cardഉം ആണ്‍ക്കുട്ടികള്‍ക്ക് Belt എന്നിവ ഈ വര്‍ഷം നടപ്പിലാക്കി. മാതാ ഹൈസ്ക്കൂളിന്റെ പുതിയകെട്ടിട സമുച്ചയം അതിരൂപത വിദ്യാഭ്യാസകോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. തോമസ്സ് കാക്കശ്ശേരി സെപ്റ്റംബര്‍ 3ന് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം scouts and guidesല്‍ രാജപുരസ്ക്കാര്‍ അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സണ്‍ പി.എ , ആബൂണ്‍ ആന്റണി മഞ്ഞളി , അമല്‍ ജോണ്‍സണ്‍ , ജില്‍ജോ സി. ജോസ് ,വിഷയ വി.ടി. സ്ക്കൂളില്‍ പഠിക്കുന്ന 15 വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ വൈദ്യുതി ഇല്ല എന്നു മനസ്സിലാക്കി. ആ വീടുകളില്‍ വൈദ്യുതികണക്ഷന്‍ എത്തിക്കുന്നതിന് രൂപീകരിച്ച 'കൂട്ടുവെളിച്ചം' പദ്ധതി വന്‍ വിജയകരമായി തീര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം നല്‍കിയതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് റെയ്സല്‍ പോള്‍ ടീച്ചര്‍ തിരകഥയെഴുതി, സംവിധായകന്‍ ജോസഫ് വട്ടോലി സംവിധാനം ചെയ്ത 'കൂട്ടൂവെളിച്ചം' ടെലിഫിലിം കേരളചലച്ചിത്രോത്സവത്തില്‍ തിളങ്ങി. മാതാ സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹരിതകം എന്ന CD പ്രദര്‍ശനം ചെയ്തു. ചേര്‍പ്പ് ഉപജില്ലയില്‍ High school വിഭാഗത്തില്‍ ITക്ക് over all championship കിട്ടി. ICTയില്‍ നിന്ന് 3 laptopഉം ഒരു projectorഉം കിട്ടി. IT fundല്‍ നിന്ന് ഈ വര്‍ഷം 3 laptop വാങ്ങി. രാവിലെ 9മണി മുതല്‍ കുട്ടികള്‍ക്ക് I.T പരിശീലനം നല്‍കി വരുന്നു. 2012 ഗണിതവര്‍ഷമായാണ് ആചരിച്ചത്. സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ ഗണിതശാസ്ത്രവര്‍ഷാചരണം ആഘോഷിച്ചു. കുട്ടികള്‍ എഴുതിയ ഗണിത മാഗസ്സിന്‍ പ്രകാശനം ചെയ്തു. സ്ക്കൂളിലെ വായനവാരത്തിന്റെ ഉദ്ഘാടനം ആകാശവാണി തൃശ്ശൂര്‍ നിലയം ഡയറക്ടര്‍ ഇന്‍ചാര്‍ജ് ടി.ടി പ്രഭാകരന്‍ നിര്‍വഹിച്ചു. കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവല്‍കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമില്‍ 2ദിവസത്തെ പഠനക്യാമ്പില്‍ 50 വിദ്യാര്‍ത്ഥികളും 3 അധ്യാപരും പങ്കെടുത്തു. KCSL സംഘടനയുടെ നേതൃത്ത്വത്തില്‍ പറപ്പൂക്കര സെന്റ്. മര്‍ത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും നല്‍കി. അതിരൂപത നടത്തിയ ബൈബിള്‍ വര്‍ണ്ണങ്ങില്‍ UP,HS വിഭാഗങ്ങില്‍ pencil drawing, painting എന്നിവക്ക് സമ്മാനങ്ങള്‍ ലഭിച്ചു . KPSTU നടത്തിയ QUIZ മത്സരത്തില്‍ ഉപജില്ല , ജില്ലത മത്സരത്തില്‍ HS വിഭാഗത്തില്‍ നിന്ന് അഖിലേഷ് ടി,എസ് , LP വിഭാഗത്തില്‍ നിന്ന് സേതുലക്ഷമി എന്നിവര്‍ വിജയികളായി. Health clubന്റെ നേതൃത്ത്വത്തില്‍ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവല്‍കരണക്ലാസ്സ് നടത്തി. അളഗപ്പകൃഷിഭവന്റെ നോതൃത്ത്വത്തില്‍ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് കുട്ടികള്‍ ' വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി നടപ്പിലാക്കി. വിദ്യാര്‍ത്ഥകള്‍ വായനശീലം വളര്‍ത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പാത്രം സ്പോണ്‍സര്‍ഷിപ്പ് മുഖേന ലഭിച്ചു. ചേര്‍‌പ്പ് ഉപജില്ല കലാസാഹിത്യവേദിയുടെ കലാമത്സരത്തില്‍ ഹൈസ്ക്കുള്‍ വിഭാഗം നാടന്‍പാട്ട് ഒന്നാം സ്ഥാനം ലഭിച്ചു. LP വിഭാഗത്തില്‍ കഥാകഥനം 3rdA grade ലഭിച്ചു . ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി police station സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ മാതാ എച്ച്. എസ് ഒന്നാംസ്ഥാനം നേടി. അഖിലാഷ് ടി. എസ്, വിഷ്ണു കെ എന്നിവരാണ് പങ്കെടുത്തത്. Lords Academyയില്‍ നടത്തിയ General Quiz മത്സരത്തില്‍ ലയ ജോജു , അഖിലേഷ് ടി.എസ് എന്നിവര്‍ക്ക് 3rd prize കിട്ടി. ജില്ല ബാലവേദികലോത്സവത്തില്‍ General Quiz മത്സരത്തില്‍ ലയ ജോജുവിന് 2nd prize കിട്ടി. സംസ്ഥാനതലത്തില്‍ Science Teaching Aidന് ഈ സ്ക്കുളിലെ M.K. Lucy Teacherക്ക് A grade കിട്ടിയിട്ടുണ്ട്. Science improvised experimentല്‍ ബെനീറ്റ സി ബെന്നി, അ‍‍ഞ്ചന ഇ.ജെ എന്നിവരും സംസ്ഥാന തലത്തില്‍ സമ്മാനത്തിന് അര്‍ഹരായി. ചേര്‍പ്പില്‍ നടന്ന ഉപജില്ല ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ മത്സരങ്ങളില്‍ up വിഭാഗത്തില്‍ still modelന് A gradeഉം , Sheet metal work, Umbrella making, Bamboo product എന്നിവക്ക് സമ്മാനം കിട്ടി. H.S വിഭാഗത്തില്‍ Social Science Quiz, Still Model ഇവയ്ക്ക് 2 A grade, ഗണിത ശാസ്ത്രത്തില്‍ Working Modelന് ഹൃദ്യ രമേഷിന് A grade , geometrical pattern , Number pattern എന്നിവയ്ക്ക് B grade. Quiz, science talent search examന് റോബിന്‍ ബാബുവിന് A grade. IT Projectന് അജിത്ത് നായര്‍ക്ക് 1st A grade . Multimedia presentation, web page designing , Malayalam typing തുടങ്ങിയവര്‍ക്ക് 2nd A grade ലഭിച്ചു. Sports മത്സരങ്ങളില്‍ ചേര്‍പ്പ് ഉപജില്ലയില്‍ volleyball under 17ല്‍ അനന്തു കെ.ബി , അജ്മല്‍ കെ ,അശ്വന്‍ എന്‍, ശിവപ്രസാദ് കെ എന്നിവര്‍ക്ക് കേരള ടീമില്‍ സെലക്ഷന്‍ കിട്ടി. ജില്ല ടീമില്‍ 5 പേര്‍ക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. Sub-Junior വിഭാഗത്തില്‍ ജില്ല ടീമില്‍ 2പേര്‍ക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേര്‍ക്കും ഈ സ്ക്കൂളിലെ വോളിബോള്‍ ടീമില്‍ നിന്ന് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ചേര്‍പ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാതാ സ്ക്കൂളില്‍ നവംബര്‍ 26,27,28,29 എന്നീ ദിവസങ്ങളില്‍ നടന്നു. ചെണ്ടമേളം , നാടന്‍പാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസല്‍, UP ലളിതഗാനം എന്നീ മത്സരങ്ങള്‍ ജില്ലയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ ചെണ്ടമേളത്തിന് ജില്ല മത്സരത്തിന് 1st with A grade ലഭിച്ചു. സംസ്ഥാനതലത്തിലേക്ക് ചെണ്ടമേളയ്ക്ക് പോകുന്നവര്‍ അമല്‍ കൃഷ്ണ് , പ്രജിത്ത് , ആകര്‍ഷ് , നിതീഷ്, അരുണ്‍, വിഷ്ണു , ജിനീഷ് എന്നിവരാണ്. നാടന്‍പാട്ടിന് ജില്ല കലോത്സവത്തില്‍ 2nd A grade ലഭിച്ചു . DCL Scholarship പരീക്ഷയില്‍ 3പേര്‍ക്ക് cash award ഉം certificate ഉം,150 പേര്‍ക്ക് A+ഉം കിട്ടിയിട്ടുണ്ട്. സോഷ്യല്‍ സയന്‍സ് അദ്ധ്യാപിക എം.ടി ലൂസി ടീച്ചര്‍ വിരമിക്കുന്നു.