ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം എന്റെനാട് എന്റെ വിദ്യാലയം

 ഗ്രാമത്തിന്റെ, പ്രദേശത്തിന്റെ എെശ്വര്യമായ എന്റെ വിദ്യാലയത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ഉള്‍ക്കൊള്ളുന്ന സുവനീര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.
         പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകഴിഞ്ഞു. വിദ്യാര്‍ത്ഥികളെ വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിച്ചു. ഭൂമിശാസ്ത്രം, പ്രകൃതി,തൊഴില്‍,പൈതൃകം,പാരമ്പര്യം, വ്യക്തികള്‍, സംഭാവനകള്‍.തനത് കലാരൂപങ്ങള്‍ എന്നിങ്ങനെ ഒാരോഗ്രൂപ്പിനും നിശ്ചതമായ വിഷയങ്ങള്‍ നല്‍കി. എഡിറ്റോറിയല്‍ ബോര്‍ഡ് രൂപീകരിച്ചു.സുവനീറിന് ആവശ്യമായ ആകാര സാമഗ്രികള്‍ ലഭ്യമാക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ചചെയ്തു.‌
          പ്രദേശത്തുള്ള കലാകാരന്മാര്‍,അനുഷ്ഠാനവുമായി ബന്ധപ്പെട്ട കലകളില്‍ ഏര്‍പ്പെട്ടവര്‍,കായികരംഗത്ത്  വ്യക്തിമുദ്രപതിപ്പിച്ചവര്‍,എന്നിങ്ങനെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ചുനില്‍ക്കുന്ന സ്ക്കൂളുമായി ബന്ധപ്പെട്ട വ്യക്തികളുമായി അഭിമുഖം നടത്താന്‍ 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പിനെ നിയോഗിച്ചു.
സ്ക്കൂള്‍പഠനയാത്രകളുടെ സി‍ഡി, സാഹിത്യകാരന്മാരുമായുള്ള അഭിമുഖം,കഥ,കവിത,തുടങ്ങി സര്‍ഗ്ഗാത്മക സൃഷ്ടികള്‍ക്കു പുറമെ വൈജ്ഞാനിക ലേഖനങ്ങളും ഈ സുവനീറിന്റെ പ്രത്യേകതയാണ്.
എന്റെ നാട്
പെരുമാള്‍പുരം എന്ന ദേശം ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളതാണ്.ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ട എെതിഹ്യത്തിന്റെ പശ്ചാത്തലം പയ്യോളി ഹൈസ്ക്കൂളിന്റെ ദേശചരിത്രം സൂചിപ്പിക്കുന്നു.1957ല്‍ സ്ഥാപിതമായ ഇൗ വിദ്യാലയം തൃക്കോട്ടൂര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.അന്ന് യു,പി വരെ ഉണ്ടായിരുന്ന സ്ക്കൂള്‍ പിന്നീട് ഹൈസ്ക്കൂളായി ഉയര്‍ത്തുകയുണ്ടായി.ഒരുപ്രദേശത്ത് മുഴുവന്‍ അറിവിന്റെ വാതായനങ്ങളൊരുക്കി നിന്ന ഇൗ സ്ക്കൂള്‍, പാഠ്യപാഠ്യേതരരംഗത്ത് മികച്ച നിലവാരം പുലര്‍ത്തിവരുന്നു.
         പള്ളിക്കര,പയ്യോളി,വടകര,കൊയിലാണ്ടി,മേപ്പയൂര്‍ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യകാലത്ത് ആശ്രയമായിരുന്നു ഈ സ്ക്കൂള്‍,അന്ന് ഈ പ്രദേശത്തൊന്നും ഹൈസ്ക്കൂള്‍ ഉണ്ടായിരുന്നില്ല. സ്ക്കൂളിന്റെ പ്രവര്‍ത്തില്‍ അക്കാലത്തെ സന്മതികളായ വ്യക്തികളുടെ സംഭാവനകള്‍ സ്‍മരിക്കാതെ വയ്യ. പരേതനായ സുബ്രമണ്യ അയ്യര്‍,ആദ്യകാലത്ത് സ്ക്കൂളിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. പെരുമാള്‍പുരം ശിവക്ഷേത്രത്തിനടുത്ത് വിശാലമായ ഗ്രൗണ്ടോടുകൂടി സ്ഥിതിചെയ്യുന്ന ഇന്നത്തെ ഗവ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ നിരവധി പ്രതിഭകളുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ശക്തിമന്ദിരം പയ്യോളി ഹൈസ്ക്കൂള്‍ ഗ്രൗണ്ടിനുസമീപം സ്ഥിതിചെയ്യുന്നു.
      നാഷണല്‍ ഹൈവേയ്ക്കുസമീപം സ്ഥിതിചെയ്യുന്ന ഈ സ്ക്കൂള്‍ വൃക്ഷലതാദികള്‍കൊണ്ട് സമ്പുഷ്ടമാണ്. സദാസമയവും ശിതളിമ പകര്‍ന്ന് അന്തരീക്ഷമാണ് സ്ക്കൂളിനുള്ളത്. പുതിയ മൂന്ന് നില കെട്ടിടവും, അറുപതോളം ക്ലാസ്‍മുറികളും ഈ വിദ്യാലയത്തിലുണ്ട്. സ്മാര്‍ട്ട്റൂമുകളും, സയന്‍സ് ലാബുകളും,ഒാഡിറ്റോറിയവും, വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായരീതിയില്‍ ഉപയോഗിച്ചുവരുന്നു.
           വ്യത്യസ്തമായ മേഖലകളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കടലോരപ്രദേശത്തു നിന്നും മലയോരപ്രദേശത്ത് നിന്നുമുളള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു. സാധാരണക്കാരായ രക്ഷിതാക്കളാണ് ഭൂരിപക്ഷംപേരും. കടല്‍മേഖലയിലും,കൂലിപ്പണിയും കാര്‍ഷികവൃത്തിയുമാണ് ജനങ്ങളുടെ പ്രധാന തൊഴില്‍