വായനയുടെ ലോകത്തേക്ക് ജൂണ്‍19 മുതല്‍ വായനവാരം വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ വായനയുടെ വളര്‍ത്തച്ചന്‍ പി.എന്‍ പണിക്കര്‍ അനുസ്മരണത്തോടെ ആരംഭിച്ചു എല്ലാ ക്ലാസില്‍ നിന്നും രണ്ടു കുട്ടികള്‍ വീതം അനുസ്മരണപ്രഭാഷണം നടത്തി H.M വായനയുടെ പ്രാധ്യാന്യത്തെക്കറിച്ച് ബോധവല്‍കരണ പ്രസംഗം നടത്തി തുടര്‍ന്ന് പുസ്തക പരിചയം,ലൈബ്രറി വിതരണം എഴുത്തുകാരെ പരിചയപ്പെടുത്തല്‍ ചുമര്‍പത്രിക ാനിര്‍മ്മാണം , സാഹിത്യക്വിസ് എന്നി പ്രവര്‍ത്തനങ്ങള്‍ നടത്തി.ബഷിര്‍ ദിനവുമായി ബന്ധപ്പെട്ട് ബഷീറിനെകിറിച്ച് അസംബ്ലിയില്‍ കുട്ടികള്‍ കുറിപ്പ് വായിച്ചു ബേപ്പുര്‍ സുല്‍ത്താന്‍ ചുമര്‍പത്രിക തയ്യാറാക്കി ബഷീറിന്റെ കഥാപാത്രങ്ങളെ കുറിച്ച് വിവരശേഖരണം നടത്തി പതിപ്പ് തയ്യാറാക്കി.ഉള്ളൂര്‍ദിനവുമായി ബന്ധപ്പെട്ട് ഉള്ളൂര്‍ കവിതകളുടെ ആലാപനം നടന്നു. കുട്ടിക്കവിതകള്‍ ശേഖരിച്ച് ആലപിച്ചു വിദ്യാരംഗം‌ ക്ലാസ്സ് തല ശില്‍പ്പശാല മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് module പ്രകാരം ശില്‍പ്പശാലനടത്തി മികച്ചപ്രകടനം നടത്തിയവരെ സ്കുള്‍ ശില്‍പ്പശാലയിലേക്ക് തെരെഞ്ഞടുത്തു ഓരോ ക്ലാസ്സിലും ശില്‍പ്പശാലപതിപ്പ് തയ്യാറാക്കി.സ്കുള്‍ തല ശില്‍പ്പശാലയിലേക്ക്തെരെഞ്ഞടുത്ത36 കുട്ടികളെയുംകൊണ്ട് പരിപാടി ആരംഭിച്ചു H.M ഉദ്ഘാടനം ചെയ്തു. കഥകള്‍ കവിതകള്‍ എന്നിവ ചാര്‍ട്ടില്‍ എഴുതിതൂക്കി കവിതകളുടെ Audio ക‌ കേള്‍പ്പിച്ചു .വാഴക്കുല, തോരാമഴ,മലയാളം, മാമ്പഴം തുടങ്ങിയ കവിതകള്‍ ആലപിക്കാന്‍ അവസരം നല്‍കി. കഥ, കവിത,നാടന്‍പാട്ട് , കാവ്യാലാപനം അഭിനയം പുസ്തകാസ്വാദനം എന്നി മേഖലയ്ലില്‍ നിന്ന് മികച്ച കുട്ടികളെ സബ്ജില്ലാശില്‍പ്പശാലയിലേക്ക് തെരെഞ്ഞടുത്തു അക്ഷരക്കൂട്ടം എന്ന പേരില്‍ പതിപ്പ് തയ്യാറാക്കി സബ്ജില്ലാശില്‍പ്പശാലയില്‍ നിന്ന് കഥാരചനയില്‍ ഷിബിലിയ. വികെ എന്ന കുട്ടിയെ ജില്ലാ തല ശില്‍പ്പശാലയിലേക്ക്തെരെഞ്ഞടുത്തു.