പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ
INTERNATIONAL YEAR OF PULSES-2016
പയര്‍വിളകള്‍ - മണ്ണിനും മനുഷ്യനും മിത്രം
മനുഷ്യസംസ്കരത്തിന്‍െറ ഈറ്റില്ലമായ ഭക്ഷ്യസുരക്ഷ്യയുടെ കാവലാളായ മണ്ണെന്ന മഹാനിധിയെ കാത്തുസുക്ഷിക്കണമെന്ന സന്ദേശം മനുഷ്യമനസ്സില്‍ ഊട്ടിയുറപ്പിച്ച് 2015 വിട വാങ്ങി. മറ്റൊരു ശ്രദ്ധേയമായ വര്‍ഷാചരണത്തിന് വഴിയൊരുക്കികൊണ്ട് 2016 പയര്‍വിളകള്‍ക്കുള്ള അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നത്. ഈ വര്‍ഷാചരണം ശ്രദ്ധേയമാണെന്ന് പറയാന്‍ കാരണം മണ്ണും മനുഷ്യനും എന്നതു പോലെ മണ്ണും പയറും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്.ഈ പൊക്കിള്‍ക്കൊടിബന്ധം ഊട്ടിയുറിപ്പിച്ച് മണ്ണ് സംരക്ഷണ-ഭക്ഷ്യപരിസ്ഥിതി സുരക്ഷാതുടര്‍പ്രവര്‍ത്തനത്തങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തത്.മണ്ണിന്‍െറയും മനുഷ്യന്‍െറയും ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ പയര്‍വിളകള്‍ നല്‍കുുന്ന സേവനം വളരെ ബൃഹത്താണ്;മഹത്തരമാണ്.
പയര്‍വര്‍ഗങ്ങളുടെ പോഷകാംശത്തെക്കുറിച്ചും ഭക്ഷ്യോത്പാദനം സുസ്ഥിരമാക്കുന്നതില്‍ അതിനുള്ള ബോധവത്ക്കരിക്കുകയാണ് വര്‍ഷാചരണത്തിന്‍െറ ലക്ഷ്യം.സുസ്ഥിരഭാവിക്ക് പോഷകഗുണമുള്ള വിത്ത് എന്നതാണ് ഇതിന്‍െറ മുദ്രവാക്യം.
2017-18ലെ ക്ലബ് പ്രവര്‍ത്തനങ്ങള്‍
ജൈവവൈവിധ്യ പാര്‍ക്ക്=
പരിസ്ഥിതി ക്ലബ്ബിലെ വിദ്യാര്‍ത്ഥിനികളും അധ്യാപകരും ചേര്‍ന്ന് ഒരു ജൈവവൈവിധ്യ പാര്‍ക്ക് ചിങ്ങമാസം 1-ാം തിയതി നിര്‍മ്മിച്ചു. ആമ്പല്‍ക്കുളവും സൂര്യകാന്തിപൂക്കളും, ചെത്തിയും, അരളിയും മറ്റു ഔഷധസസ്യങ്ങളും അടങ്ങുന്ന ജൈവവൈവിധ്യ പാര്‍ക്ക് വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു
ആമ്പല്‍ക്കുളത്തില്‍ ഗപ്പി മത്സ്യങ്ങളെയും വിദ്യാര്‍ത്ഥിനികള്‍ നിക്ഷേപ്പിച്ചു. ഔഷധസസ്യങ്ങളായ പനിക്കുര്‍ക്ക, തുളസി, വെറ്റില ,കൊടവന്‍, വേപ്പ്, മുറികൂടി എന്നിവയും തോട്ടത്തില്‍ വച്ചു പിടിപ്പിച്ചു