ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സ്പോർട്ട്സ് ഗാലറി

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 10 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (പുതിയ താള്‍: center| കായികരംഗത്ത് ചാരംഗലം ഡിവി എച്ച് എസ്.എസിന്…)

കായികരംഗത്ത് ചാരംഗലം ഡിവി എച്ച് എസ്.എസിന്‌ ഗണ്യമായ സ്ഥാനമാണുള്ളത്. 1985 -87 കാലഘട്ടത്തില്‍ ഇവിടെ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ ഭാസ്കരപ്പണിയ്ക്കര്‍, അദ്ധ്യാപകരായിരുന്ന ശ്രീ സദാശിവന്‍. ശ്രീ തങ്കമണി എന്നിവരുടെ താത്പര്യമാണ്‌ ഈ സ്കൂളിന്‌ കായികരംഗത്ത് ആദ്യമായി സ്ഥാനം നേടാന്‍ ഇടയാക്കിയത്‌. 1987ല്‍ അവര്‍ നേടിയെടുത്ത ഖ്യാതി കെടാതെ സൂക്ഷിക്കുവാന്‍ പിന്നീടുവന്ന അദ്ധ്യാപകര്‍ക്കും കഴിഞ്ഞു എന്നതും പ്രസ്താവ്യമാണ്‌.1987 മുതല്‍ കായിക രംഗത്ത് ഈ സ്കൂള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. 1990 മുതല്‍ ശ്രീ.കെ.കെ പ്രതാപന്റെ ശിക്ഷണത്തില്‍ നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കുവാന്‍ ഡി.വി. എച്ച്. എസ്, എസിനു കഴിഞ്ഞു.


1992 മുതല്‍ 2007 വരെ തുടര്‍ച്ചയായി 16 വര്‍ഷം വിദ്യാഭ്യാസ ജില്ലാ തലത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളില്‍ ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്പ് നേടുവാന്‍ ഈ സ്കൂളിനു കഴിഞ്ഞു.റവന്യൂ ജില്ലാതലത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 7 തവണ ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്പും, രണ്ടു തവണ റണ്ണര്‍ അപ്പും ആകുവാന്‍ ഈ സ്കൂളിനു കഴിഞ്ഞു. ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ ആ വിഭാഗത്തിലും മൂന്നു തവണ ഓവര്‍ ആള്‍ ചാമ്പ്യന്‍ ഷിപ്പും, പല തവണ അമച്ച്വര്‍ മീറ്റില്‍ ചാമ്പ്യന്‍ഷിപ്പും റണ്ണര്‍ അപ്പും നേടുവാന്‍ കഴിഞ്ഞു.


സംസ്ഥാന തലത്തില്‍ 1991 മുതല്‍ 2008 വരെ 17 സ്വര്‍ണ്ണവും, 31 വെള്ളിയും, 25 വെങ്കലവും ഈ സ്കൂളിന്റെതായുണ്ട്. ദേശീയ മീറ്റിലും 4 സ്വര്‍ണ്ണവും, 3 വെള്ളിയും, 6 വെങ്കലവും നേടാന്‍ ഈ സ്കൂളിലെ മിടുക്കര്‍ക്കായി. ചിട്ടയായ പരിശീലനവും, കഠിന പ്രയത്നവും മാത്രമാണ്‌ സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഈ നേട്ടെങ്ങളെല്ലാം കൈവരിയ്ക്കാനായത്.


ഒളിമ്പ്യന്‍ മനോജ് ലാല്‍, നാഷണല്‍ അത്‌ലറ്റിക്ക് താരമായ ഇന്ദുലേഖ തുടങ്ങി നിരവധി പ്രശസ്തരും മാധ്യമ പ്രശസ്തി നേടാതെ കായിക രംഗത്ത് ഇന്നും തുടരുന്ന നിരവധി കായിക താരങ്ങളും, പരിശീലകരും ഈ സ്കൂളിന്റെ സംഭാവനയാണ്‌.