എണ്ണൽ സംഖ്യ

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ)
എണ്ണല്‍ സംഖ്യകള്‍ വസ്തുക്കളെ എണ്ണാനായി ഉപയോഗിക്കുന്നു (ഒരു ആപ്പിള്‍, രണ്ട് ആപ്പിളുകള്‍, മൂന്ന് ആപ്പിളുകള്‍, ...).

ഗണിതശാസ്ത്രത്തില്‍, {1, 2, 3, ...} എന്ന ഗണത്തിലെയോ (ധന പൂര്‍ണ്ണസംഖ്യകള്‍) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂര്‍ണ്ണസംഖ്യകള്‍) ഒരു അംഗത്തെ എണ്ണല്‍ സംഖ്യ എന്ന് വിളിക്കുന്നു (Natural number). നിസര്‍ഗ്ഗസംഖ്യ, പ്രാകൃത സംഖ്യ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. N അല്ലെങ്കില്‍ Nഎന്ന അക്ഷരമാണ് എണ്ണല്‍ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. എണ്ണല്‍ സംഖ്യകള്‍ക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. എണ്ണലിനായി അവ ഉപയോഗിക്കാം (ഉദാഹരണം:മേശയില്‍ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണല്‍ സംഖ്യകള്‍ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്).

"https://schoolwiki.in/index.php?title=എണ്ണൽ_സംഖ്യ&oldid=1217" എന്ന താളിൽനിന്ന് ശേഖരിച്ചത്