ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്
വളരെ പ്രശസ്തനായിരുന്ന ഒരു ജര്‍മ്മന്‍ ഗണിതശാസ്ത്രജ്ഞനായിരുന്നു ലിബ്നീസ്. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്നതിന് ആധാരമായ ബൈനറി സമ്പ്രദായത്തിന് രൂപം നല്‍കിയത് ഇദ്ദേഹമായിരുന്നു.
ജീവ ചരിത്രം
ജര്‍മ്മനിയിലെ ലീപ്സിഗിലില്‍ ഒരു കോളേജ് അധ്യാപകന്റെ മകനായി 1646-ല്‍ ജനിച്ചു. ഇരുപതാമത്തെ വയസ്സില്‍ നിയമത്തില്‍ ഡൊക്ടറേറ്റ് നേടിയ ഇദ്ദേഹം 1667-ല്‍ ഒരു നാടുവാഴിയുടെ കീഴില്‍ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. ആ ജോലിയിലിരിക്കെ ആ പ്രദേശത്തെ നിയമങ്ങള്‍ ലിബ്നീസ് ക്രോഡീകരിക്കുകയും , ദര്‍ശനശാസ്ത്രം, യന്ത്രതന്ത്രം തുടങ്ങിയ മേഖലകളില്‍ വളരെയധികം സംഭാവനകള്‍ നല്‍കി. ബര്‍ലിനില്‍ ജര്‍മ്മന്‍ ശാസ്ത്ര അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനും ആയിരുന്നു. 1710-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച "തിയോഡിസ്" എന്ന ഗ്രന്ഥം അദ്ദേഹത്തെ പ്രശസ്തനാക്കി.
ശാസ്ത്രത്തിലേക്കുള്ള സംഭാവനകള്‍
കലനം, അങ്കഗണിതത്തിലെ ഡിറ്റര്‍മിനന്റ്സ് എന്നിവയുടെ രൂപപ്പെടുത്തലുകള്‍; ഇന്ന് കലനത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന ചിഹ്നനവ്യവസ്ഥ എന്നിവ ഗണിതത്തില്‍ കൊണ്ടുവന്നതും ലിബ്നീസ് ആയിരുന്നു. കൂടാതെ യന്ത്രികോര്‍ജ്ജ സംരക്ഷണനിയമം, അന്തരീക്ഷ മര്‍ദ്ദം അളക്കുന്നതിന് രസം ഉപയോഗിക്കാതെ അനറോയ്ഡ് ബാരോമീറ്റര്‍ എന്നിവ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിരവധിപേരെ ഗണിതശാസ്ത്ര ശാഖയിലേക്ക് ആകര്‍ഷിച്ച ഗണിതശാസ്ത്ര പ്രസിദ്ധീകരണം 1682-ല്‍ ലിബ്നീസിന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്. 1716-ല്‍ ലിബ്നീസ് അന്തരിച്ചു.