എച്ച് എസ് അനങ്ങനടി
എച്ച് എസ് അനങ്ങനടി | |
---|---|
വിലാസം | |
അനങ്ങന്നടി പാലക്കാട് ജില്ല | |
സ്ഥാപിതം | 12 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-12-2016 | RAJEEV |
അനങ്ങന്നടി പഞ്ചായത്തിലെ ഏക ഹയര്‍ സെക്കന്ററി സ്ക്കൂളാണ് ഈ വിദ്യാലയം.1956 ജൂണ്‍ 12ഈ വിദ്യാലയം സ്ഥാപിച്ചത്.
ചരിത്രം
'ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന് ഹിമാലയം പോലെ അനങ്ങനടി ഗ്രാമത്തിന്റെ കാവല്‍ക്കാരനായ അനങ്ങന്‍ മല.കാലചക്രങ്ങള്‍ ഉരുളുമ്പോഴും തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങള്‍ക്ക് മൂകസാക്ഷിയായ അനങ്ങന്‍ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീര്‍ത്തി തന്നോളം ഉയര്‍ന്നു വരുന്നത് കണ്ട് പുഞ്ചിരി തൂകി നില്‍ക്കുന്നു. 1951-ല്‍ സ്ഥാപിതം.നാട്ടിലെ സാധാരണക്കാരന്റെയും, തൊഴിലാളികളുടെയും മക്കള്‍ക്ക് വിദ്യ അഭ്യസിക്കാന്‍ മൈലുകള്‍ താണ്ടേണ്ടി വന്നപ്പോള്‍ നാടിനെ സ്നേഹിക്കുന്ന, വിദ്യാദേവതയെ ആരാധിക്കുന്ന ഒരു കൂട്ടം സുമനസ്സുകള്‍ മുന്നിട്ടിറങ്ങി പണിതീര്‍ത്ത സരസ്വതീ ക്ഷേത്രം !!!. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ അനങ്ങനടി ഗ്രാമപഞ്ചായത്തിലെ അനങ്ങന്മലയുടെ താഴ് വാരത്തില്‍ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു . ശ്രീ. വൈശ്രവണത്ത് വാസുദേവന്‍ നമ്പൂതിരി , ശ്രീ.പെരുമ്പിലാവ് ഗോവിന്ദന്‍ കുട്ടിമേനോന്‍ , ശ്രീ.വൈശ്രവണത്ത് രാമന്‍ നമ്പൂതിരി , ശ്രീ.കയറാട്ട് കുഞ്ഞുണ്ണിനായര്‍ , ശ്രീ.എ.കെ.നെടുങ്ങാടി , എന്നീ പ്രമുഖ വ്യ ക്തികളുടെ നേതൃത്വത്തില്‍ 1951-ല്‍ ഈ സരസ്വതീക്ഷേത്രം പ്രവര്‍ത്തനമാരംഭിച്ചു . ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി ശ്രീ. വിനോഭാജി അനങ്ങനടി ഹൈസ്കൂള്‍ സന്ദര്‍ശിച്ചിട്ടുണ്ട് .മധുരൈ കാമരാജ് യൂനിവേഴ്സിറ്റി സ്ഥാപകന്‍ ശ്രീ. കാമരാജ് 1954-ല്‍ നമ്മുടെ സ്കൂള്‍ സന്ദര്‍ശിച്ചു. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നില്കുന്ന അനങ്ങനടി പ്രദേശത്തിന് വിജ്‍ഞാനത്തിന്റെ വെളിച്ചമേകി പുരോഗതിയിലേക്ക് നയിക്കാന്‍ അനങ്ങനടി ഹൈസ്കൂളിനു കഴിഞ്ഞു എന്നത് ചരിത്ര സത്യമാണു. '
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 45 ക്ളാസ്സ് റൂമുകള്‍ വിശാലമായ കളിസ്ഥലം മികച്ച സ്മാര്‍ട്ട് ക്ളാസ്സ്റൂം രണ്ട് മികച്ച IT ലാബുകള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്‍.സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഐടി ക്ലബ്ബ്
- ശാസ്ത്ര ക്ലബ്ബ്
- ഗണിത ശാസ്ത്ര ക്ലബ്ബ്
- പ്രവൃത്തി പരിചയ ക്ലബ്ബ്
- അറബിക് ക്ലബ്ബ്
- ഉറുദു ക്ലബ്ബ്
- ലിറ്ററേച്ചര്‍ ക്ലബ്ബ് എന്നിക്ലബ്ബുകളുടെ മികവുറ്റ പ്രവര്‍ത്തനം
- ഗണിത ശാസ്ത്രപ്രവൃത്തിപരിചയമേളകളില്‍ മികച്ച നേട്ടം
- 2016-17 അധ്യയന വര്‍ഷത്തില്‍ ജില്ലാതല ഐടി മേളയില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ പാലക്കാട് ജില്ലയിലെ സ്കൂള്‍
- സ്കൂളിന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതിക്കൊണ്ട് എന്‍.സി.സി കേഡറ്റ്സിന്റെ ആഭിമുഖ്യത്തില്‍ ഒാണം-ബക്രീദ് കിറ്റ് വിതരണം മികച്ച രീതിയില്‍ നടപ്പിലാക്കി
- 2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ഗെയിംസില്‍ അഗ്രഗേറ്റ് രണ്ടാം സ്ഥാനം
- 2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ ശാസ്ത്ര-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയ-ഐടി മേളയില്‍ സ്കൂളിന് മികച്ച നേട്ടം.ഐടി മേളയില്‍ യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ അഗ്രഗേറ്റ് ഒന്നാം സ്ഥാനവും, പ്രവൃത്തി പരിചയ മേളയില്‍ അഗ്രഗേറ്റ് രണ്ടാം സ്ഥാനവും ശാസ്ത്രമേളയില്‍ അഗ്രഗേറ്റ് രണ്ടാം സ്ഥാനവും സാമൂഹികശാസ്ത്ര-ഗണിതശാസ്ത്ര മേളകളില്‍ മികച്ച പ്രകടനവും കാഴ്ചവെക്കാനായി.
- 2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ യുവജനോത്സവത്തില്‍ സ്കൂള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലെ അറബിക് കലോത്സവത്തില്‍ അനങ്ങനടി ഹൈസ്കൂള്‍ അഗ്രഗേറ്റ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ജനറല്‍ വിബാഗത്തില്‍ ഉറുദുവില്‍ ഏറ്റവും പോയന്റ് കരസ്ഥമാക്കിയ സ്കൂള്‍ അനങ്ങനടി ഹൈസ്കൂള്‍ ആണ്.നിരവധി വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളില്‍ ജില്ലാതലത്തിലേക്ക് മത്സരിക്കുന്നതിന് അര്‍ഹത നേടി.
വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- ഗണിത ശാസ്ത്ര ക്ലബ്ബ്*
2016-17 അധ്യയന വര്‍ഷത്തില്‍ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉല്‍ഘാടനം ടി.ആര്‍.കെ ഹയര്‍സെക്കന്ററി സ്കൂളിലെ ഗണിത അധ്യാപകനായ ശ്രീ. വേണുഗോപാലന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികളില്‍ ഗണിതാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗണിത ക്വിസ്സ് മത്സരങ്ങളും, സ്കൂള്‍തല ഗണിതശാസ്ത്രമേളയും സംഘടിപ്പിച്ചു. ഗണിതം മധുരം എന്ന പരിപാടിയില്‍ പ്രശസ്ത അബാക്കസ് അധ്യാപകനായ ശ്രീ.രാമകൃഷ്ണപ്പിള്ള സാറിന്റെ ക്ലാസ്സ് കുട്ടികളില്‍ ആവേശമുയര്‍ത്തി.സബ്ജില്ലാ ഗണിതശാസ്ത്രമേളയില്‍ മികച്ചപ്രകടനം നടത്താനായി.
- ഐ.ടി.ക്ലബ്ബ് *
നിരവധി വര്‍ഷങ്ങളായി മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബ് ഈ വര്‍ഷവും നല്ലരീതിയില്‍ നടന്നു വരുന്നു. നിരവധി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സ്കൂള്‍തല ഐ.ടി മേള സംഘടിപ്പിച്ചു.ഒറ്റപ്പാലം സബ്ജില്ലാ ഐ.ടി മേളയില്‍ തൂടര്‍ച്ചയായി എട്ടാം വര്‍ഷവും അനങ്ങനടി ഹൈസ്കൂള്‍ യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ അഗ്രഗേറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.ജില്ലാതല ഐ.ടി മേളയില്‍ തൂടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്കൂള്‍ ഏറ്റവും കൂടുതല്‍ പോയന്റ് കരസ്ഥമാക്കി ജില്ലയിലെ മികച്ച സ്കൂള്‍ ആയി.ജില്ലാതല ഐ.ടി. മേളയില്‍ ഐ.ടി പ്രോജക്ടില്‍ മുഹമ്മദ് ആഷിക് രണ്ടാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങില്‍ ശരത് രണ്ടാം സ്ഥാനവും , മള്‍ട്ടി മീഡിയാ പ്രസന്റേഷനില്‍ ലിഥിന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മൂന്നുപേരും സംസ്ഥാന ഐ.ടി മേളയില്‍ മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കി.
മാനേജ്മെന്റ്
ശ്രീ.ഒ.കെ.മൊയ്തു മാനേജര്‍ ആയ ഒരു ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് സ്കൂള്‍.
മുന്‍ സാരഥികള്‍
- ശ്രീ. വൈശ്രവണത്ത് രാമന്‍ നമ്പൂതിരി.
- ശ്രീ.പെരുമ്പിലാവില്‍ ഗോവിന്ദന്‍ കുട്ടിമേനോന്‍.
- ശ്രീ.വൈശ്രവണത്ത് വാസുദേവന്‍ നമ്പൂതിരി.
- ശ്രീ.കയരാട്ട് കുഞ്ഞുണ്ണിനായര്‍.
- ശ്രീ.എ.കെ.നെടുങ്ങാടി.
- ശ്രീ.ഉണ്ണികൃഷ്ണന്‍ നായര്‍.
വഴികാട്ടി
{{#multimaps:10.826456,76.34703}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രത്തിലെത്താന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും വിവിധ മാര്‍ഗ്ഗങ്ങളുണ്ട്.
|