ഗവ. എച്ച്.എസ്. പുളിക്കമാലി
പുളിക്കമാലി ഗവ. ഹൈസ്‌ക്കൂള്‍ തൃപ്പൂണിത്തുറ ഉപജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. 223 കുട്ടികള്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നു. തികച്ചും ഗ്രാമപ്രദേശത്തു സ്ഥിതിചെയ്യുന്ന സ്‌കൂള്‍ ആണിത്. 96 വര്‍ഷം മുമ്പ് 4 കോളനികള്‍ക്കായി ആരംഭിച്ചതാണ് ഈ സ്‌കൂള്‍. പാലാല്‍ കുടുംമ്പക്കാര്‍ നല്‍കിയ 22 സെന്റ് സ്ഥലത്ത് ചാലി കുടുംമ്പക്കാര്‍ കെട്ടിടം പണിതാണ് സ്‌കൂള്‍ ആരംഭിച്ചത്. സ്‌കൂളിന്റെ ആദ്യനാമം മലയാളം സ്‌കൂള്‍ പുളിക്കമാലി എന്നായിരുന്നു. പിന്നീട് ഗവ. എല്‍.പി. സ്‌കൂള്‍ എന്നായി 1958-ല്‍ മുണ്ടശ്ശേരി മാഷ് വിദ്യഭ്യാസ മന്ത്രിയായിരിക്കെ ഗവ. ജൂനിയര്‍ ബേസിക്ക് സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 74-75 കാലഘട്ടത്തില്‍ ഗവ.യു.പി. സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1980-ല്‍ പോള്‍ പി. മാണി മന്ത്രിയായിരുന്നപ്പോള്‍ മന്ത്രി ബേബി ജോണിന്റെ സഹായത്താല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1983-ല്‍ ആദ്യ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി.
ഗവ. എച്ച്.എസ്. പുളിക്കമാലി | |
---|---|
വിലാസം | |
പുളിക്കമാലി എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | Pvp |
സ്‌കൂളില്‍ പി.ടി.എ ആരംഭിച്ചത് 1965-ലാണ്. ഹൈസ്‌കൂളാക്കിയപ്പോള്‍ ആദ്യ ചാര്‍ജ്ജ് വഹിച്ചത് കുറുമ്പന്‍ മാഷായിരുന്നു. ശരിയായ ഫയലിംഗ് സിസ്റ്റവും ഭരണ സ്ഥിരതയുമായി കെ.വി. പൗലോസ് സാര്‍ ആദ്യ ഹെഡ്മാസ്റ്ററായി. ആദ്യത്തെ മലയാള അദ്ധ്യാപകന്‍ ഐ.റ്റി. മത്തായി ആയിരുന്നു. സ്‌കൂളിലെ പ്രഥമ ഹെഡ്മിസ്ട്രസ് ഡപ്യൂട്ടി ഡയറക്ടറായി സര്‍വ്വീസില്‍ നിന്ന് വിരമിച്ച കെ.സരോജം ടീച്ചറായിരുന്നു. പുളിക്കമാലിയുടെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ചത് ഈ സ്‌കൂളാണ്. മഹാന്മാരായ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളിന്റേതായുണ്ട്. ഇന്ത്യയിലെ ഓര്‍ത്തോപീഡിക് സര്‍ജന്‍മാരില്‍ പ്രധാനിയായ പെരുന്തല്‍മണ്ണ അല്‍-ഷിഫ ആശുപത്രിയിലെ ഡോ. ഇ.ജി. മോഹന്‍കുമാര്‍, യാക്കോബായ സുറിയാനി സഭയുടെ മലേകുരിശ് ദയറ അധിപനും ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപൊലിത്തയുമായ കുര്യാക്കോസ് മാര്‍ ദിയാസ് കോറോസ്, കൊച്ചി യൂണിവേഴ്‌സിറ്റി സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് റീഡര്‍ ഡോ. പി.ജി. ശങ്കരന്‍ ബീഹാര്‍ ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആയുര്‍വേദ ചികിത്സ പദ്ധതി മുഖ്യ ഉപദേഷ്ടാവ് ഡോ.സി.ഡി. സഹദേവന്‍, പലക്കാട് എന്‍.എസ്.എസ് കോളേജ് ഓഫ് എന്‍ജിനിയറിംഗ് അദ്ധ്യാപകന്‍ ഡോ.കെ.ജി.വിശ്വനാഥന്‍ എന്നിവരെല്ലാം ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുട്ടികളുടെ എണ്ണം വളരെ കുറവാണ്. എസ്.എസ്.എല്‍.സി റിസല്‍ട്ട് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം 97ശതമാനം ഉണ്ടായിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി സ്‌കൂള്‍ പുതിയ രീതിയിലുള്ള പഠന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ആകെ ശ്രദ്ധ നേടിയിരിക്കുകയാണ്. പി.സി രാജലക്ഷ്മി ടീച്ചറാണ് സ്‌കൂളിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="9.897379" lon="76.419997" zoom="17">
9.897474, 76.420115 ഗവ. എച്ച്.എസ്. പുളിക്കമാലി </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- റോഡില്‍ സ്ഥിതിചെയ്യുന്നു.