ഗവ വി എച്ച് എസ് എസ് കണ്ണൂർ
കണ്ണൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിഖ്യാതമായ ഒരു ഗവണ്മെന്റ് വിദ്യാലയമാണ് മുന്‍സിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഒന്നര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ സ്കൂള്‍ ഇപ്പ്പോള്‍ സ്പോര്‍ട്സ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1861-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ആധുനിക കാലത്തെ കണ്ണൂരിന്ടെ പൈതൃകം ഇവിടെ നിന്ന് ആരംഭിക്കൂന്നു.
ഗവ വി എച്ച് എസ് എസ് കണ്ണൂർ | |
---|---|
വിലാസം | |
കണ്ണൂര്‍ കണ്ണൂര്‍ ജില്ല | |
സ്ഥാപിതം | 6 - നവംബര്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | കണ്ണൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
12-01-2017 | Gvhsssports |
ചരിത്രം
1861 നവംബര്‍ 6-നാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഗവണ്മെന്റ് വെസ്റ്റേണ്‍ നോര്‍മന്‍ സ്കൂള്‍ എന്നായിരുന്നു ആദ്യനാമം.സ്കൂളിന്റെ സ്ഥാപന കാലത്ത് മംഗലാപുരം മുതല്‍ തലശ്ശേരി വരെ വേറെ ഹൈസ്ക്കൂളുകള്‍ ഉണ്ടായിരുന്നില്ല.തുടക്കത്തില്‍ കണ്ണൂര്‍ റയില്‍വേ സ്റ്റേഷനടുത്തുള്ള ബംഗ്ലാവിലാണ് പ്രവര്‍ത്തിച്ചത്.സ്കൂളിന്റെ ഭാഗമായി ഒരു പരിശീലന വിഭാഗവും ഉണ്ടായിരുന്നു.ആദ്യത്തില്‍ സ്കൂള്‍ ഇംഗ്ലിഷ് മീഡിയം ആയിരുന്നു.1868-ല്‍ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് സ്കൂള്‍ മാറി.പരിശീലന വിഭാഗം പില്ക്കാലത്ത് ആംഗ്ലോ വര്‍നാക്കുലര്‍ സ്കൂളായി രൂപാന്തരപ്പെട്ടു.1879-ല്‍ സെക്കന്ററി സ്കൂള്‍ ആയി.1885-ല്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ കൌണ്‍സില്‍ നിലവില്‍ വന്നതോടെ സ്കൂള്‍ നഗരസഭയുടെ കീഴിലായി.അക്കാലം വരെ യൂറോപ്യന്മാരും പാര്‍സികളുമായിരുന്നു പ്രധാനാധ്യാപകര്‍.സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടപ്പോള്‍ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ദേശീയ സമരത്തില്‍ ആകൃഷ്ടരായി.സ്വാഭാവികമായും അത് സ്കൂളിന്റെ പഠന നിലവാരത്തെയും ബാധിച്ചു.സ്കൂള്‍ മേധാവികളുടെ കഴിവ്കേടായാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ അതിനെ വിലയിരുത്തിയത്.അതോടെ ബ്രിട്ടിഷ് സര്‍ക്കാര്‍ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്തു.ഈ അംഗീകാരം സ്വാതന്ത്ര്യാനന്തരം 1955 ലാണ് തിരിച്ചു കിട്ടിയത്.1957-ല്‍ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും 'മുന്‍സിപ്പല്‍ സ്കൂള്‍'എന്ന പേര് പിന്നെയും നിലനില്ക്കുന്നു.1950-കള്‍ വരെ അധ്യാപികമാരെ നിയമിച്ചിരുന്നില്ല.പുരുഷപള്ളിക്കൂടം എന്ന നിലയിലാണ് പ്രവര്‍ത്തിച്ചു വന്നത്.
പ്രതിഭാധനരായ പലര്‍ക്കൂം ജന്മമേകിയ വിദ്യാലയമാണിത്. കണ്ണൂരിന്റെ എല്ലാ സാംസ്കാരിക പ്രവര്‍ത്തനത്തിനും കര്‍മ്മമണ്ഡലം ഈ വിദ്യാലയം തന്നെയാണ്. മേളകള്‍, പ്രതിഭാസംഗമങ്ങള്‍, കലോത്സവങ്ങള്‍, തുടങ്ങി എല്ലാറ്റിന്ടെയും കേന്ദ്ര ബിന്ദുവാണ് ഈ വിദ്യാലയം. ഉത്തരദിക്കില്‍ ഹിമവാനെന്ന പോലെ കണ്ണൂരിന് തിലകക്കുറിയായി ഈ സ്ഥാപനം നിലനില്ക്കുന്നു. ന്യായാധിപന്മാര്, നിയമജ്ഞര്‍,ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, കായികതാരങ്ങള്‍, അധ്യാപകര്‍ തുടങ്ങിയ എല്ലാ മേഖലകളിലും ഈ സ്ഥാപനത്തിന്റെ സംഭാവന മികവുറ്റതാണ്.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി
1984 ലാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ആരംഭിച്ചത്.മെഡിക്കല്‍ ലാബ് ടെക്ക്നീഷ്യന്,ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലാണ് തൊഴിലധിഷ്ടിത കോഴ്സ്.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്‍പ്പപതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ഗൈഡ്സ്
- എന്‍.സി.സി
- എന്‍.എസ്.എസ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യവേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
സയന്‍സ് ക്ലബ്ബ് ഗണിത ക്ലബ്ബ് സാമൂഹ്യ ശാസ്ത്രക്ലബ്ബ് ഐ. ടി. ക്ലബ്ബ് റോഡ് സേഫ്റ്റി ക്ലബ്ബ് ലിറററേച്ചര്‍ ക്ലബ്ബ്
ഗവണ്മെന്റ്
ഗവണ്മെന്റിന് കീഴിലുളള ഒരു പൊതുവിദ്യാലയമാണ് "മുന്‍സിപ്പല്‍ ഹയര്‍ സെക്കന്റെറി സ്കൂള്‍".
പ്രത്യേകതകള്‍
- അപൂര്‍വ പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറി
- സയന്‍സ് ലാബ്
- കംപ്യൂട്ടര്‍ ലാബ്
- ഹെല്‍ത്ത് ക്ലിനിക്
- കാന്റീന്
- സ്മാര്‍ട്ട് ക്ലാസ് റൂം
- വോളിബോള്‍ കോര്‍ട്ട്
- ഹാന്‍ഡ്ബാള്‍ കോര്‍ട്ട്
സ്പോര്‍ട്സ് ഡിവിഷന്
ഹോസ്റ്റല്‍ സൌകര്യത്തോടെയുള്ള സ്പോര്‍ട്സ് ഡിവിഷന് ഈ സ്കൂളിന്റെ മുഖ്യആകര്‍ഷണമാണ്. എട്ടാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള പെണ്‍കുട്ടികള്‍ക്കാണ് സ്പോര്‍ട്സ് ഡിവിഷനില്‍ പ്രവേശനം നല്‍കുന്നത്.അത്ലറ്റിക്സ്,ഗെയിംസ് വിഭാഗങ്ങളില്‍ കുട്ടികള്‍ക്ക് ഇവിടെ പരിശീലനം നല്കുന്നു.സംസ്ഥാന,ദേശീയ,രാജ്യാന്തര തലത്തില്‍ പ്രാഗല്ഭ്യം തെളിയിച്ച നിരവധി താരങ്ങളെ ഈ സ്ഥാപനം വളര്‍ത്തിയെടുത്തിട്ടുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാധ്യാപകര്‍ : ,പി.വി. ഗോവിന്ദസ്വാമിഅയ്യര്‍, കണ്ണന് നമ്പ്യാര്‍,ശ്രീമതി പൊന്നമ്മ നാരായണന് നായര്‍, ടി.പി, രാഘവമേനോന്‍, സി. ഒ ബപ്പന്, സി.ച്ച്. പൈതല്‍ , ടി. ഒ.വി. ശങ്കരന് നമ്പ്യാര്‍, കെ. വി. നാരായണന് നമ്പ്യാര്‍, പി. കെ. ശ്രീ ധരന്‍ നമ്പ്യാര്‍, സി. കെ മുസ്തഫ , ശ്രീമതി. എം. പ്രശാന്ത്, എ. വി. ബാലന്, എന്‍. കെ. വത്സല, സി. എച്ച് വത്സന്,പീ.കെ.ശിവാനന്ദന്,കെ.എം.വാസുദേവന്‍ നമ്പൂതിരി, സി.പി.സുരേന്ദ്രന്, കെ. രജ്ന, പി.വി.ലളിത, സി.പി.പ്രസൂണന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഇ. അഹമ്മദ്- ബഹു.കേന്ദ്രമന്ത്രി
- പി.ടി. ഉഷ ഒളിമ്പ്യന്‍
- മുന്‍ എം എല്‍ എ- പി. ഭാസ്കരന്
- മുന്‍ എം പി - ഒ. ഭരതന്
- മുസ്തഫ-ഇന്‍ഡ്യന്‍ ഫുട്ബോളര്
ഡോ. പി. മാധവന് - കെ.എഫ്. എ. പ്രസിഡണ്ട് ദേവദാസ്- ഒളിമ്പ്യന്‍ കെ.എം. ഗ്രീഷ്മ- രാജ്യാന്തര കായികതാരം പവിത്രസാഗര്‍- എസ്. പി ഡോ. പി. എം. ഷേണായി- ശിശുരോഗവിദഗ്ധന് ടി. പി. സത്യന്-ഇന്‍ഡ്യന്‍ ഫുട്ബോളര് കലവൂര്‍ രവികുമാര്‍- തിരക്കഥാകൃത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
കണ്ണൂര്‍ ബസ് സ്ററാന്ഡില് നിന്ന് നടന്ന് എത്താവുന്ന ദൂരം ( 500 M )
{{#multimaps: 11.877311, 75.371098 | width=800px | zoom=16 }}