ജി.റ്റി.എച്ച്‍.എസ് ചക്കുപളളം
ജി.ടി എച്ച് എസ് ചക്കുപളളം
ആമുഖം
ഇടുക്കിജില്ലയിലെ അവികസിതവും ആദിവാസിവിഭാഗത്തില്‍പെട്ടവര്‍ താമസിക്കുന്നതുമായ സ്ഥലമാണ് ചക്കുപള്ളം ഇവിടുത്തെ പ്രധാനകൃഷി കരിന്പ് ിരുന്നു. കരിന്പ് ആട്ടിയെടുക്കുന്നതിനുള്ള ചക്കുകള്‍ ഇവിടെ ധാരാളം ഉണ്ടായിരുന്നു. ചക്കുകളുടെ ഗ്രാമം എന്ന അര്‍ത്ഥത്തിലാണ് ചക്കുപള്ളം എന്ന പേരു ലഭിച്ചതെന്നു ഐതിഹ്യം. ഇവിടെയുള്ള ആദിവാസി വിഭാഗമാണ് പള്ളിയന്‍. ഇവരുടെ വിദ്യാഭ്യാസത്തിന് അടുത്ത പ്രദേശത്തൊന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. യാത്രാസൗകര്യവും ഉണ്ടായിരുന്നില്ല. അതിനാല്‍ പഠനം എന്നത് ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു ഇവര്‍ക്ക്. ഈ അവസരത്തില്‍ ആദിവാസികളുടെ വിദ്യാഭ്യാസം ലക്ഷ്യാമാക്കി സ്ഥാപിതമായതാണ് ചക്കുപള്ളം ഗവ.ടി. എച്ച്. എസ്. ചക്കുപള്ളം ഗ്രാമപഞ്ചായത്ത്13-ാം വാര്‍ഡില്‍ ആണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. വളരെയധികം സ്ഥലവും കെട്ടിടവുമുള്‍പ്പെടെ ഇപ്പോള്‍ സൗകര്യപ്റദമായ ഈ സ്കൂള്‍ ഒരു കാലത്ത് ഈ പ്രദേശവാസികളുടെ മാത്രമല്ല അടുത്ത പ്രദേശത്തുകാരുടെയും വിദ്യാഭ്യാസകേന്‍ദ്രമായിരുന്നു. 1951-ല് എല്‍.പി. സ്കൂള്‍ ആയി ആരംഭിച്ച ഈ സ്കൂളില്‍ 5വരെ ക്ളാസുകള്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത സ്ഥലമായ അണക്കരയില്‍ യു.പി. സ്കൂള്‍ സ്ഥാപിതമയതോടെ 5-ാംക്ലാസിനു ശേഷം കുട്ടികള്‍ പഠനത്തിനായി അവിടെ പോയിത്തുടങ്ങി. അതിനുശേഷമാണ് ഈ സ്കൂള്‍ പൂര്‍ണ യു. പി. സ്കൂള്‍ ആയത്. 1984-ല്‍ ഇത് എച്ച്. എസ്. ആയി ഉയര്‍ത്തപ്പെട്ടു. 1987-ല്‍ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂള്‍ പിന്നീട്പഠനത്തിലും ഇതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങള്‍ അപര്യാപ്തമായിരുന്നു. അപ്പോഴും 800-ല്‍ അധികം കുട്ടികള്‍ പഠിച്ചു വന്നു. എന്നാല്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആവിര്‍ഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. അടുത്ത് 3 ഇംഗ്ളീഷ മീഡിയം സ്കൂളുകള്‍ ഉണ്ട്. അവിടേക്ക് കുട്ടികള്‍ പോയിത്തുടങ്ങിയതോടേ ഇവിടുത്തേ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇപ്പോള്‍ 212കുട്ടികള്‍ ,13 അധ്യാപകര്‍ 4 ഓഫീസ് സ്റ്റാഫ് ഹെഡ്മാസ്റ്റര്‍ ഇത്രയും പേരാണ് ഇവിടെയുള്ളത്.
സൗകര്യങ്ങള്‍
- സുസജ്ജമായ കംപ്യൂട്ടര്‍ ലാബ്*
- ലൈബ്രററി*
- ലബോറട്ടറി*
- കളി സ്ഥലം*
നേട്ടങ്ങള്‍
മറ്റു പ്രവര്‍ത്തനങ്ങള്‍
ഇക്കോ ക്ളബ്ന നേച്ചര്‍ ക്ളബ് വിദ്യാരംഗം കലാസാഹിത്യ വേദി ഗണിത ക്ളബ് സയന്‍സ്-സാമൂഹ്യശാസ്ത്റ ക്ളബ് ഫയര്‍ $ സേഫ്റ്റി തുടങ്ങിയവ ഇവിടെ പര്‍വര്‍ത്തിച്ചു വരുന്നു. സാംപത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വസ്ത്റം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ നല്‍കിവരുന്നു.
മേല്‍വിലാസം
ഗവ. ട്രൈബല്‍ സ്കൂള്‍. ചക്കുപളളം