ജി യു പി എസ് കാസറഗോഡ്

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11458 (സംവാദം | സംഭാവനകൾ) (.)
ജി യു പി എസ് കാസറഗോഡ്
വിലാസം
കാസറഗഡ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ / കന്നഡ / ഇഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-201711458




ചരിത്രം

ചരിത്രം 1989 ല്‍ ഇന്നത്തെ എ.ഇ.ഒ. ഓഫീസിനു സമീപം ആരംഭിച്ച വിദ്യാലയമാണിത്. 1902 ല്‍ സൗത്ത് കാനറ ‍ഡിസ്ട്രിക്ട് ബോര്‍ഡ് സ്കുള്‍ ഏറ്റെടുത്തു. കുട്ടികളുടെ എണ്ണം കൂടിയതോടെ താലൂക്ക് ഓഫീസിനു സമീപം റോഡിന് എതിര്‍ഭാഗത്ത് ഒഴി‍ഞ്ഞു കിടന്ന സര്‍ക്കാര്‍ ഭൂമിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുകയും സൗത്ത് കാനറ ഡിസ്ട്രിക് ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്കൂള്‍ എന്ന പേര് ലഭിക്കുകയും ചെയ്തു. ഇവിടെ പ്രവര്‍ത്തിച്ചുവന്ന സര്‍ക്കാരാശുപത്രി മാറ്റിയപ്പോള്‍ ഒഴിവുവന്നു കെട്ടിടത്തില്‍ പെണ്‍കുട്ടികള്‍ക്കുമാത്രമായി പുതിയ‍ ഗേള്‍സ് ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്കൂള്‍ പ്രവര്‍ത്തനമാനരംഭിക്കുകയും ചെയ്തു. 1950 ല്‍ ഒരു ഹെഡ്മാസ്റ്ററുടെ കീഴില്‍ ഈ വിദ്യാലയങ്ങള്‍ ഒന്നിച്ചു. 1956 നവംബര്‍ ഒന്നിന് ഈ വിദ്യാലയത്തിലെ 8ാം ക്ലാസ്സ് നിര്‍ത്തലാക്കുകയും ഒന്നുമുതല്‍ 7വരെ കന്നഡ മലയാളം ക്ലാസ്സുകള്‍ ആരംഭിക്കുകയും ഗവ.യു.പി.‌സ്കൂള്‍ കാസറഗോഡ് എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തു. 1964 ല്‍ സര്‍ക്കാര്‍ ചെലവില്‍ 5ക്ലാസ്സ്മുറികളുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചു. 1998ല്‍ ഹെഡ്മിസ്ട്രസ്സായിരുന്ന വാരിജാക്ഷി ടീച്ചര്‍ പഴയ കെട്ടിടങ്ങള്‍ പുതുക്കിപ്പണിയു കയും സ്കൂളിന്റെ യശസുയര്‍ത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

സപ്തഭാഷാസംഗമഭൂമിയായ കാസറഗോഡ് നഗരത്തിന്റെ ഹൃദയഭാഗതത്ത് 1.75 ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 6കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികള്‍ ഉണ്ട്. ഇതില്‍ 3 കെട്ടിടങ്ങളിലെ 14 ക്ലാസ്സ് മുറികള്‍ പൊളിച്ച് പണിയെണ്ടതായിട്ടുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള സ്മാര്‍ട്ട് കമ്പ്യൂട്ടര്‍ ലാബ്, മള്‍ട്ടിമീഡിയ സ്മാര്‍ട്ട് ക്ലാസ്, ബ്രോഡ്ബാന്റ് സൗകര്യവും ഇവിടെയുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട് ആന്റ് ഗൈഡ് പ്രവൃത്തിപരിചയ പരിശീലനം ബുക്ക്ബൈന്‍റിംഗ് യൂണിറ്റ് ചോക്ക് നിര്‍മാണം കരകൗശലവസ്തു പരിശീലനം വിദ്യാരംഗം കലാസാഹിത്യവേദി ഹെല്‍ത്ത് ക്ലബ്ബ് എനര്‍ജി ക്ലബ്ബ് നല്ലപാഠം, സീഡ് പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മാനേജ്മെന്റ് കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രായമുള്ള സര്‍ക്കാര്‍ വിദ്യാലയമാണിത്. കാസറഗോഡ് മുനിസിപ്പാലിറ്റിയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരമദ്ധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. മുനിസിപ്പാലിറ്റിയുടെ എല്ലാവിധ സഹായങ്ങളും ലഭിച്ചുവരുന്നു.

മുന്‍സാരഥികള്‍

മുന്‍ സാരഥികള്‍ സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ ജി. സുമിത്ര ഭായി, വാരിജാക്ഷി, പുഷ്പലത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ പ്രശസ്ഥ സാഹിത്യകാരനും അധ്യാപകനുമായ ഡോ. അമ്പികാസുധന്‍ മാങ്ങാട്, ഡോ. ശ്രീപദ് റാവു, ഡോ. ശോഭ,

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 700 മീറ്റര്‍ അകലെ NH 17 മഗലാപുരം റോഡില്‍ മല്ലികാര്‍ജുന ക്ഷേത്രത്തിന് എതിര്‍ വശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കാസറഗോഡ്&oldid=250934" എന്ന താളിൽനിന്ന് ശേഖരിച്ചത്