സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് രൂപീകരിച്ചു. സ്ഥാപനത്തിലെ സംഗീതാധ്യാപകൻ മോഹനകുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സംഗീതത്തിൽ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ദിനേന പരിശീലനം നൽകുന്നു. വിദ്യാർത്ഥികളുടെ കലാവിഷ്കകരങ്ങൾ പ്രദർപ്പിക്കാനായി "മഴവില്ല് " ബോർഡ് സ്ഥാപിച്ചു. ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. മറ്റു പ്രവർത്തനങ്ങൾ 1. ലോക സംഗീത ദിനം: ആവേശകരമായിരുന്നു ഈ ദിനാചരണം. ജൂൺ 21 ന് സംഗീത സാന്ദ്രമായ അന്തരീക്ഷത്തിൽ HM ശ്രീമതി. ആശാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരുടേയും കുട്ടികളുടേയും കരോക്കെ ഗാനമേള പരിപാടിക്ക് കൊഴുപ്പേകി. ലോക പ്രശസ്ത സംഗീതജ്ഞ് രുടേയും സംഗീത ഉപകരണങ്ങളുടേയും ഫോട്ടോ പ്രദർശനവും നടത്തി.

2. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി. 3. ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ ബഷീറിന്റെ വലിയ ഒരു ഛായാചിത്രം പ്രദർശിപ്പിച്ചു. സ്കൂളിലെ അധ്യാപകനായ ബാസിമാണ് ചിത്രം വരച്ചത്. 4. വ്യത്യസ്ത രീതിയിലും അർത്ഥത്തിലുമുള്ള പ്രാർത്ഥനകളാണ് ഓരോ ദിവസവും വിദ്യാർത്ഥികൾ ആലപ്പിക്കുന്നത്. 5. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്കുള്ള ഇടവേളകളിൽ പാട്ട്, കവിത, നാടകം തുടങ്ങിയവ കുട്ടികളും അധ്യാപകരും നടത്തുന്നത് സ്കുളിൽ ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കാറുണ്ട്..

"https://schoolwiki.in/index.php?title=സഹായം:ആർട്‌സ്_ക്ലബ്ബ്&oldid=376057" എന്ന താളിൽനിന്ന് ശേഖരിച്ചത്