എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം
വിലാസം
വാഴക്കുളം

എറണാകുളം ജില്ല
സ്ഥാപിതം18 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാററുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്‌
അവസാനം തിരുത്തിയത്
30-01-2017Anilkb



മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂര്‍ ഗ്രാമത്തിലെ ഒന്നാം വാര്‍ഡിലാണ്‌ പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്‌. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച്‌ ഈ കുന്നിന്‍ പ്രദേശത്ത്‌ ഒരു കന്യകാലയവും ഒരു പെണ്‍ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന്‌ 1914-ല്‍ പഴേപറമ്പില്‍ മാര്‍ ളൂയീസ്‌ മെത്രാന്‍ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തില്‍ ചാലിലച്ചന്‍ ഇടവക വികാരി ആയിരുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തില്‍ 1926 മെയ്‌ 18-ാം തീയതി ഒരു പ്രൈമറി സ്‌കൂള്‍ ഇവിടെ ഉദയം കൊണ്ടു. അന്നു മുതല്‍ 1946 വരെയുള്ള കാലഘട്ടത്തില്‍ മഠത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ്‌ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌. അതിനാലായിരിക്കാം ഈ സ്‌കൂള്‍ ഇപ്പോഴും മഠം സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്‌.

ചരിത്രം

1931 ല്‍ ഈ വിദ്യാലയം ഒരു മലയാളം മിഡില്‍ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ല്‍ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ്‌ സ്‌കൂളാക്കി മാറ്റി. 1950-ല്‍ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കര്‍മ്മരംഗത്ത്‌ അണിനിരത്തിയത്‌ പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോള്‍ വടക്കുഞ്ചേരിയത്രെ. 1962 ഗവണ്‍മെന്റ്‌ ഉത്തരവു പ്രകാരം എല്‍.പി., എച്ച്‌.എസ്‌ എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ല്‍ കോതമംഗലം കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷന്‍ ഏജന്‍സി രൂപീകൃതമായപ്പോള്‍ ഈ സ്‌കൂളിനെ അതില്‍പ്പെടുത്തി. 2005-06 വര്‍ഷത്തില്‍ ഈ സ്‌കൂളിനെ മിക്‌സഡ്‌ സ്‌കൂള്‍ ആക്കുകയും അന്നുമുതല്‍ സെ. ലിറ്റില്‍ തെരേസാസ്‌ ഹൈസ്‌കൂള്‍ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോള്‍ ഈ സ്‌കൂളില്‍ 5 മുതല്‍ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകള്‍ ഉണ്ട്‌. എല്ലാ വര്‍ഷവും എസ്. എസ്. എല്‍.സി പരീക്ഷയില്‍ 100% വിജയം നേടുന്നു. കലാ,കായിക, ശാസ്ത്ര സാഹിത്യ, വിവരവിനിമയ സാങ്കേതിക രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്നു. ഈ സ്‌കൂളില്‍ കാലാകാലങ്ങളായി സി. ട്രീസാ ജോസഫ്‌, സി. മര്‍സലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേര്‍വിയ, സി. റോബര്‍ട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാല്‍വി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വര്‍ഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്എന്നിവര്‍ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക ശ്രീമതി മേരി കെ.ജെയും, സ്‌കൂള്‍ മാനേജര്‍ റവ. ഫാ.കുര്യാക്കോസ് കൊടകല്ലില്‍ ആണ്‌. ഈ കാലയളവില്‍ പ്രഗത്ഭരായ അദ്ധ്യാപകര്‍, സന്യസ്‌തര്‍, സാമൂഹികപ്രവര്‍ത്തകര്‍, ഡോക്‌ടേഴ്‌സ്‌, നഴ്‌സസ്‌, എഞ്ചിനീയേഴ്‌സ്‌, ജഡ്‌ജസ്‌ എന്നിങ്ങനെ നാനാതുറകളിലുള്ള വ്യക്തികളെ ഈ വിദ്യാലയം പ്രദാനം ചെയ്‌തിട്ടുണ്ട്‌. കൂടാതെ ഇപ്പോഴത്തെ പഞ്ചായത്ത്‌, ബ്ലോക്ക്‌ പ്രസിഡന്റുമാരും ഈ കലാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്‌.


മുന്‍ സാരഥികള്‍

സി. ട്രീസാ ജോസഫ്‌, സി. മര്‍സലീന, ശ്രീമതി. എലിസബത്ത്‌. പി.ജെ., സി. സേര്‍വിയ, സി. റോബര്‍ട്ട്‌, സി. ഗ്രാസിയ, സി. കനോസ സി. സാല്‍വി സി.എം.സി., സി. നവീന സി. എം.സി, ശ്രിമതി ലിസമ്മ എ ജോസഫ്, ശ്രീമതി. ശ്രീമതി ഗ്രേയ്സമ്മ വര്‍ഗീസ്, ശ്രീമതി എലിസബത്ത് കെ. വി, ശ്രീമതി മോളി ജോസഫ്.

നേട്ടങ്ങള്‍

10 വര്‍ഷമായി എസ്. എസ്. എല്‍സി. പരീക്ഷയില്‍ 100% വിജയം നേടിയെടുക്കുന്നു. മാത് സ്, സോഷ്യല്‍ സയന്‍സ്, സയന്‍സ് ഐ.ടി. പ്രവര്‍ത്തിപരിചയമേളകള്‍ക്കും, ഓവറോള്‍ ഫസ്റ്റ്, സെക്കന്‍റ്, മാത് സിന് കുട്ടികള്‍ ഉപജില്ല, ജില്ല, സംസ്ഥാനതലത്തിലും വന്‍ വിജയം നേടി. കലാമേളകള്‍ക്കും ഓവറോള്‍ സെക്കന്‍റ്, തേഡ് നേടി, സ്പോര്‍സിന് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി. സ്ക്കോളര്‍ഷിപ്പുകള്‍ക്കും, ക്വസ് പ്രോഗ്രാമിനും കുട്ടികള്‍ സമ്മാനം നേടിയെടുത്തു....

ഭൗതികസൗകര്യങ്ങള്‍

  • അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
  • യാത്ര സൗകര്യത്തിന് 2 സ്ക്കൂള്‍ബസ് സ്വന്തമായി ഉണ്ട്
  • റീഡിംഗ് റും
  • സയന്‍സ് ലാബ്
  • ലൈബ്രറി


=== പഠന മികവ് ===

-പഠന പിന്നാക്കാവസ്ഥക്ക് പരിഹാരം 
 - ക്ലാസ്സ് പ്രവർ ത്തനങ്ങൾക്ക് പ്രത്യേക വർക്ക് ഷീറ്റുകൾ 
  - നിരന്തര വിലയിരുത്തലിനായി ഓപ്പണ്‍ ബുക്ക്‌ ക്വിസുകൾ 
   -പ്രതിമാസ യൂണി റ്റ് ടെസ്റ്റുകൾ 
  - എല്ലാ മാസവും മാസവും ക്ലാസ്  പി ടി എ 
 - കുട്ടിയെകുറിച്  ,രക്ഷിതാവ് ,ടീച്ചർ കുട്ടി എന്നി വരുടെ   വിലയിരുത്തലുകൾ      രേഖപ്പെടുത്തിയ കാർഡ്‌
*ആഴ്ചയിൽ ഒരു ദിവസം ഇഗ്ലീഷ് അസംബ്ലി 
  • ഇഗ്ലീഷ് പത്രം വായന
*കമ്മ്യുണി ക്കെറ്റീവ് ഇഗ്ലീഷിൽ പരിശീലനം 
  • കുട്ടികൾക്ക് പ്രത്യേക വർക്ക്‌ ബുക്ക്
*വായിക്കാനിത്തിരി നേരം -എല്ലാ ക്ലാസ്സിലും വായന കൂട്ടം 
 * ലൈബ്രറി പുസ്തകങ്ങൾ            
 *എല്ലാ മാസവും സി പി ടി എ 
 *രണ്ട് മാസത്തിലൊരിക്കൽ പ്രാദേശിക പി ടി എ 
 *മൂന്ന് മാസത്തിലൊരിക്കൽ പി ടി എ ജനറൽ ബോഡി 
 *മേളകളിൽ രക്ഷിതാക്കളുടെ ഇടപെടൽ 
 *വിദ്യാലയത്തിനു പുറത്ത്‌ ദിനാചരണങ്ങൾ 
 *ഓണാഘോഷവും ഓണ സദ്യയും 
  *ക്രിസ്മസ്,പെരുന്നാൾ,പുതുവത്സരാഘോഷം 
  *സ്കൂൾ വാർഷികാഘോഷം
 *ശാസ്ത്രം,ആരോഗ്യം,ഗണിതം ,വിദ്യാരംഗം   ഇഗ്ലീഷ്, ഐ.ടി 
 *ക്ലബുകൾക്ക് എല്ലാ മാസവും തനത്  പ്രവർത്തനങ്ങൾ  
 *എല്ലാ ദിനാചരണ ങ്ങളുടെയും സംഘാടനം ബന്ധപെട്ട ക്ലബുകൾ 
  *പ്രവർത്തനങ്ങൾ ചിട്ടപെടുത്താൻ ദിനാചരണ കലണ്ടറും ക്ലബ് കലണ്ടറും 
  *ദിനാചരണ ങ്ങൾ സാധ്യമായവ വിദ്യാലയത്തിനു പുറത്ത് 

സർഗം

  • എല്ലാ മാസവും ക്ലാസ് മാഗസിനുകൾ
  • സ്കൂൾ കലാമേള
  • എല്ലാ മാസവും ക്വിസുകൾ
  • സാ ഹി ത്യ ക്യാമ്പുകൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആര്‍.സി
  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എല്ലാ വിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • നെയ്ച്ചര്‍ ക്ലബ്ബ്
  • ആര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =

  • ശ്രീമതി സോഫി തോമസ് (ജഡ്ജി)

വഴികാട്ടി

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

സെന്റ്‌ ലിറ്റില്‍ തെരേസാസ്‌ ഹൈസ്‌ക്കൂള്‍, വാഴക്കുളം പി .ഒ. , മുവാററുപുഴ