എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗണിത ക്ലബ്ബ്
ദൃശ്യരൂപം
കുട്ടികളില്‍ ഗണിതാവബോധം വളര്‍ത്തുന്നതിന് ഗണിതക്ലബ്ബ് സഹായിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികള്‍ ഗണിത ക്ലബ്ബില്‍ അംഗങ്ങളാണ്. കുട്ടികള്‍ക്ക് കണക്കിനോടുള്ള താല്പ്പര്യം വര്‍ദ്ധിക്കുന്നതിനായി ഗണിത രൂപങ്ങള്‍ നിര്‍മ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നു. കഴിഞ്ഞ വര്‍ഷം അടിമാലി ഉപജില്ലയിലെ ഗണിതമേളയില്‍ ഞങ്ങളുടെ കുട്ടികള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.സംസ്ഥാന തലം വരെ എത്തി വളരെ മികച്ച പ്രകടനം കാഴ്ച്ചവച്ചു.