എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 16 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhu sinoj (സംവാദം | സംഭാവനകൾ) ('സഹ്യന്റെ മടിത്തട്ടില്‍ ഏലം തേയിലാദിസൂനങ്ങള...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സഹ്യന്റെ മടിത്തട്ടില്‍ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയില്‍ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതന്‍. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നില്‍ക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളില്‍ 3 കിലോമീറ്റര്‍ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാല്‍ ചുറ്റപ്പെട്ട കൂമ്പന്‍പാറ. കുടിയേറ്റ കര്‍ഷകരുടെ സ്വപ്നഭൂമിയായ മന്നാങ്കണ്ടത്തിന്റെ തലസ്ഥാനമെന്നു വിശേഷിപ്പിക്കാവുന്ന അടിമാലിയും കൂമ്പന്‍പാറയും കുടിയേറ്റകാലത്തിന്‍റെ ആരംഭം മുതലേ പ്രശസ്തമായിരുന്നു. കച്ചവടകേന്ദ്രമെന്ന നിലയില്‍ അടിമാലിയും, കിഴക്കന്‍ ഹൈറേഞ്ചിലെ പ്രഥമ ദേവാലയസ്ഥാനമെന്നനിലയില്‍ കൂമ്പന്‍പാറയും ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്നു സ്കൂള്‍ ആരംഭിച്ചതിനുശേഷം അതിനുണ്ടായ വളര്‍ച്ച ത്വരിത ഗതിയിലായിരുന്നു. അതിനായി വിയര്‍പ്പൊഴുക്കിയവരുടെ കഷ്ടപ്പാടുകള്‍ അവര്‍ണ്ണനീയവും. ദൈവത്തില്‍ അടിയുറച്ച ആശ്രയബോധമായിരുന്നു വിജയത്തിലേക്കുള്ള കുറുക്കു വഴി.