ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് ജനാധിപത്യ വേദി..

15:56, 20 മേയ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha Rehna (സംവാദം | സംഭാവനകൾ) (''''കണ്‍വീനര്‍: മുഹമ്മദ് സൈദ്. കെ.സി''' '''ജോയിന്‍റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കണ്‍വീനര്‍: മുഹമ്മദ് സൈദ്. കെ.സി

ജോയിന്‍റ് കണ്‍വീനര്‍: നസീറ. ടി.എടി

സ്റ്റുഡന്‍റ് കണ്‍വീനര്‍: അനശ്വര. കെ.പി - 10എച്ച്

സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: നഹല്‍. കെ.എവി -7 ഡി



ജനാധിപത്യവേദി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനാധിപത്യവേദിക്കു കീഴിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. 2016ആഗസ്റ്റ് 9 ന് ചൊവ്വാഴ്ച സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു 2016-17 അധ്യയന വര്‍ഷത്തിലെ നമ്മുടെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടത്തിയത്. ആഗസ്റ്റ് 4 വ്യാഴായ്ച നാമനിര്‍ദേശപത്രിക സ്വീകരിച്ച് സൂക്ഷമപരിശോധന നടത്തി ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നം അനുവദിച്ചു. പ്രചാരണത്തിനൊടുവില്‍ 9-ാം തിയ്യതി രാവിലെ കൃത്യം 10മണിക്കുതന്നെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചു. 12 മണിയോടുകൂടി ഫലം അറിഞ്ഞു. തുടര്‍‌ന്ന് 2 മണിക്ക് ആദ്യയോഗം സ്ക്കൂള്‍ സെമിനാര്‍ ഹാളില്‍ ചേരുകയും പാര്‍ലമെന്റ് ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്‌തു. ഓരോ ഭാരവാഹികളെയും സ്‌കൂള്‍ പ്രതിനിധികള്‍ ഐക്യകഠേന തിരഞ്ഞെടുത്തു. സ്‌കൂള്‍ ലീഡറായി 10 എ ക്ലാസിലെ സമീല്‍ നേയും ലീഡറായി 10 എച്ചി ലെ ഹര്‍ഷയേയും തെരഞ്ഞെടുത്തു. ഭാരവാഹികള്‍ തങ്ങളുടെ ഉത്തരവാദിത്തവും കടമകളും കൃത്യമായി നിറവേറ്റുമെന്ന് അഭസംഭോദന ചെയ്‌തുകൊണ്ട് സംസാരിച്ചു. വിദ്യാര്‍ഥികളുടെ ആവേശം ഇലക്ഷന് പുത്തനുണര്‍വ് നല്‍കി. ജനാധിപത്യ പ്രക്രിയയുടെ വിവിധ വശങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു മനസ്സിലാക്കുന്നതിനുതകും വിധമാണ് ജനാധിപത്യവേദി സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സംഘടിപ്പിച്ചത്. ജനാധിപത്യവേദി കണ്‍വീനര്‍ മുഹമ്മദ് സൈദ്. കെ.സി യും മറ്റ് സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.