ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
12:43, 29 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvg32034 (സംവാദം | സംഭാവനകൾ)
ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി
വിലാസം
ചേനപ്പാടി

കോട്ടയം ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-03-2017Rvg32034



കൂടുതല്‍ ചിത്രങ്ങള്‍


കോട്ടയം ജില്ലയില്‍ കാഞ്ഞരപ്പള്ളി താലൂക്കില്‍ കൂവപ്പളളി ഗ്രാമത്തില്‍ വിഴിക്കിത്തോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഇത്.കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.കാഞ്ഞരപ്പള്ളി പഞ്ചായത്തിലെ XVII-)0 വാര്‍ഡിലാണ് ഈ സ്കൂള്‍ സ്ഥീതി ചെയ്യുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍ഞം 2017

ചരിത്രം

1917 ല്‍ ഒരു L.P.സ്കൂളായി ഈ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ശ്രീ രാമന്‍ വൈദ്യര്‍ മറ്റത്തില്‍ ആയിരുന്നു ഈ സ്കൂളിന്റെ മാനേജര്‍.രാമവിലാസം L.P.സ്കൂള്‍ ,വിഴിക്കിത്തോട് എന്നായിരുന്നു സ്കൂളിന്റെപേര്. ആദ്യത്തെ ഹെഡ്മാസ്ററര്‍ ശ്രീ രാമകൃഷ്ണപിളള സാര്‍ ആയിരുന്നു. സ്കൂളുകള്‍ കുറവായിരുന്ന അക്കാലത്ത് ഈ നാടിനെ സംബന്ധിച്ചിടത്തോളം ഈ വിദ്യാകേന്ദ്രം അനുഗ്രഹപ്രദമായിരുന്നു. പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സ്കൂള്‍ ഗവണ്മെന്റീന് വിട്ടുകൊടുക്കുകയും U.P.സ്കൂള്‍ ആയി ഉയര്‍ത്തുകയും ചെയ്തു. 1980 ല്‍ ആര്‍.വി.ഗവ.ഹൈസ്കുള്‍ ചേനപ്പാടി എന്ന പേരില്‍ ഹൈസ്കുളായിത്തീര്‍ന്നു.

രാമവിലാസം ഗവ. വി.എച്ച്.എസ്.എസ് ചേനപ്പാടി

1917 ൽ 41 വിദ്യാർത്ഥികളുമായി സ്ഥാപിക്കപ്പെട്ട രാമവിലാസം ലോവർ പ്രൈമറിസ്കൂളിന്റെ മാനേജർ ചേനപ്പാടി മറ്റത്തിൽ എം.കെ രാമൻ നായരാണ്.ഒന്നുമുതൽ മൂന്നുവരെ ക്ലാസ്സുകളോടുകൂടി ആരംഭിച്ച പ്രസ്തുത സ്കൂളിലെ പ്രഥമാദ്ധ്യാപകനായിരുന്ന ചെറുവള്ളിക്കാരൻ പരമേശ്വരൻ പിള്ള സാർ അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ തിരുമനസ്സിന്റെ;വിദ്യാഭ്യാസ വകുപ്പിൽനിന്നും അനുമതി വാങ്ങി 1930 ൽ ഒരു ക്ലാസ്സുകൂടി ചേർത്ത് ഒരു പൂർണ്ണ എൽ.പി സ്കൂളാക്കി ഉയർത്തി.അതോടൊപ്പം ഈ വിദ്യാലയം സർക്കാരിനു വിട്ടു കൊടുക്കുകയും ചെയ്തു.

തുടർന്ന് ക്രമേണ ഓരോ ക്ലാസ്സുകൂടി അനുവദിച്ച് 1940 ആയപ്പോൾ ഇതൊരു പൂർണ്ണ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു.ചേനപ്പാടി നിവാസികളുടെ നിരന്തര ശ്രമത്തിന്റെയും താല്പര്യത്തിന്റെയും ഫലമായി 1960 ൽ എത്തിയപ്പോഴേയ്ക്കും ഇത് ഒരു പൂർണ്ണ ഹൈസ്കൂളായിത്തീർന്നിരുന്നു.1980 ൽ ബഹു.ടി.എം. ജേക്കബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഇവിടെ വൊക്കേഷണൽ വിഭാഗം അനുവദിക്കുകയും അദ്ദേഹത്തിന്റെ ഭരണകാലത്ത് രണ്ടുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.മന്ത്രി തന്നെ നിർവഹിക്കുകയും ചെയ്തു.1992 മാർച്ചിൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ സ്കൂളിൽ ജൂബിലി സ്മരണാർത്ഥം ഒരു Open air stage ഉം സ്കൂളിനു ചുറ്റുമതിലും നിർമിച്ച ചേനപ്പാടി നിവാസികളുടെ കരുതലും കാവലും എന്നും ഈ സ്കൂളിനു കരുത്തായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്ന് 6 ഉം എരുമേലിയിൽ നിന്ന് 7 ഉം പൊൻകുന്നത്തു നിന്ന് 9 ഉം കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ കൂവപ്പള്ളി വില്ലേജിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയുടേയും ഉപജില്ലയുടേയും അധികാര പരിധിയിലാണ്.

2017 സ്കുളിന്റെ 100-)o വാര്‍ഷികമാണ്'

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്‍,യൂ.പി,എല്‍പി എന്നിവയ്ക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതിവിശാലമായ ഒരു കൃഷിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 2016 ല്‍ മള്‍ട്ടിമീഡിയ റൂം നിര്‍മ്മിച്ചു. മീഡിയയുടെ സഹായത്തോടെ പഠന പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടക്കുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2010-2011 അദ്ധ്യായന വര്‍ഷത്തില്‍ നിര്‍മ്മിച്ച ഗണിത ലാബ് കോട്ടയം ജില്ലയിലെ തന്നെ ആദ്യ ഗണിത ലാബാണ്.

ചേനപ്പാടി ആർവിജി വിഎച്ച്എസ്എസ്:പുതിയ കെട്ടിട നിർമാണ ഉദ്ഘാടനം 03/01/2017 ന് നടന്നു.
ചേനപ്പാടി ആർവി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ പുതിയ കെട്ടിട നിർമാണ ഉദ്ഘാടനം മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് എൻ. ജയരാജ് എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.

1984 ൽ ആരംഭിച്ച വിഎച്ച്എസ് നിലവിൽ പ്രവർത്തിക്കുന്നത് ഈ സ്കൂൾ കെട്ടിടത്തിലാണ്. തുടർച്ചയായി രണ്ട് തവണയും എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ നൂറ് ശതമാനം വിജയം കൈവരിച്ചിരുന്നു. മൂന്ന് സയൻസ് ലാബുകളുൾപ്പടെ അത്യാധുനിക സൗകര്യങ്ങളോടെയാകും കെട്ടിട നിർമാണം പൂർത്തിയാക്കുക. കോട്ടയം ജില്ലയിലെ തന്നെ മികച്ച സൗകര്യങ്ങളുള്ള ഗവൺമെന്റ് വിഎച്ച്എസ് സ്കൂൾ എന്ന പദവി ഇതോടെ സ്കൂളിന് സ്വന്തമാകും.

സ്കൂൾ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി ജില്ലാ പഞ്ചായത്തിൽ നിന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2017ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചിട്ട് നൂറ് വർഷമാകും.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

Science Club
Maths Club
Social Science Club
IT Club
Eco Club
Health Club
RED CROSS


== മാനേജ്മെന്റ് ==
ഗവണ്മെന്റ്

മുന്‍ സാരഥികള്‍

NABEESA BEEVI
KHADEEJA CHAKROTHADY
M.R.VIJAYAKUMAR(LATE)
MATHEW M T
THOMAS ABRAHAM
MOLI K.V
OMANA JOSEPH
GEETHAKUMARI P.
MARY MATHEW
MURALIDHARAN P.A
M.SUKUMARAN
NASEEMA K.A
<SALILKUMAR O.M

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

HARITHA S(BEST OUTGOING STUDENT-SSLC FULL A+) in 2008
ASWATHY SABU(BEST OUTGOING STUDENT-SSLC FULL A+)in 2014
SOUMYA B PILLAI(BEST OUTGOING STUDENT-SSLC FULL A+)in 2016

നേട്ടങ്ങള്‍

എം.ജി യൂണിവേഴ്സിറ്റി 'School of Enviornmental Studies'വിഭാഗം ഏര്‍െപ്പടുത്തിയ 'Best clean Campus'നുള്ള trophy 2001-02 വര്‍ഷം നേടിയെടുക്കാന്‍ കഴിഞ്ഞു എന്നതൊരു വലിയ നേട്ടമായിരുന്നു.

2010-2011 അദ്ധ്യായന വര്‍ഷത്തെ ശാസ്ത്ര,ഗണിത IT മേളയിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞു.
2011 2012 അദ്ധ്യായന വര്‍ഷത്തില്‍ നടന്ന ANIMATION FILM FESTIVAL ലില്‍ BEST EDITOR ക്കുള്ള അവാര്‍ഡ് ഷിഖില്‍ ബാബു എന്ന കുട്ടിക്കു ലഭിചു
2012 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍.|
2015 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍|
2016 march SSLC പരീക്ഷയിൽ 100% വിജയം കരസ്തമാക്കി.കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അഭിനന്ദനങ്ങള്‍||
== അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാര്‍ ==|
JINCE JOSEPH ,HSA MATHS|
LALIMMA PHILIP ,HSA PHYSICAL SCIENCE|
ANIMOL CK ,HSA HINDI|
PRATHEESHKUMAR D ,HSA SS|
SURUMY R ,HSA MALAYALAM|
MINI V.R ,UPSA|
REEBADEVI K.S ,UPSA|
REJANI R. ,UPSA|
ELSAMMA THOMAS ,LPSA|
SISSON THOMAS ,LPSA|
MARIAMMA THOMAS, LPSA|
PREETHA S NAIR ,LPSA|
GEETHA BRITE JOSE ,CLERK|
MUHAMMAD NOUFAL .OA|
SHYNI P.K ,OA|
ANISH KP ,FTCM|
കുട്ടിക്കൂട്ടം പദ്ധതി‍‍‍‍‍‍ ‍‍‍


വഴികാട്ടി