ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 27 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Junaisnv (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ
വിലാസം
പുന്നൂര്‍ ചെറുപാലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-02-2017Junaisnv




കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പുന്നൂര്‍ ചെറുപാലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

ചരിത്രം

ഒന്‍പത് പതിറ്റാണ്ട് മുമ്പ് ഒരു പ്രദേശത്തിന്റെ അക്ഷരവീടായി സ്ഥാപിക്കപ്പെട്ട സരസ്വതി ക്ഷേത്രം തലമുറകള്‍ക്ക് വിദ്യദാനം നല്‍കി ചരിത്രത്തിന്റെ ഋതുഭേദങ്ങളിലൂടെ സഞ്ചരിച്ച് കാലം അടയാളപ്പെടുത്തിയിരിക്കുന്നു. അതെ തൊണ്ണൂറ് വര്‍ഷം മുമ്പ് ഇരുവള്ളൂര് ആരംഭിച്ച പുന്നൂര്‍ ചെറുപാലം കണ്ടോത്ത്പാറയില്‍ ആരംഭിച്ച ഇരുവള്ളൂര്‍ പുന്നൂര്‍ ചെറുപാലം എ.എം . എല്‍ .പി.സ്കൂളാണ് ഒരു ദീപസ്തംഭമായി പരിലസിച്ചു നില്‍ക്കുന്നത് തലമുറകളുടെയും ചരിത്രത്തിന്റെയും പാദസ്പര്‍മണിഞ്ഞ ഈ വിദ്യാലയത്തിന്റെ ഗതകാലം കിനാവിന്റെയും കണ്ണീരിന്റെയും നിസ്വാര്‍ത്ഥതയുടെയും ഒപ്പം കോടതി വ്യവഹാരങ്ങളിലൂടെയും നേടിയെടുത്ത അക്ഷരവിപ്ലവത്തിന്റെയുമാണ് ചരിത്രപരമായും വിദ്യാഭ്യാസ പരമായും സാംസ്കാരികപരമായും താഴെതട്ടില്‍ നിന്നിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് കേരളത്തിന്റെ തെക്കേ അറ്റത്ത് നിന്നും ഒരു മത പണ്ഡിതന്‍ കോട്ടയം സ്വദേശി തഴത്തങ്ങാടിപള്ളി വീട്ടിലെ അബ്ദുല്‍ റസാഖ് മൗലവി ഇരുവള്ളൂരുലെത്തുന്നത് . വയലില്‍ മുസ്ലിയാര്‍ എന്ന ഈ പണ്ഡിതന്‍ സ്ഥാപിച്ച ഓത്തുപുരയാണ് ഇന്ന് തൊണ്ണൂറാം വര്‍ഷത്തിലും കാലത്തിന്റെ തിരതള്ളലില്‍ ഒലിച്ചു പോകാതെ മുന്നേറ്റത്തിന്റെ പുതുസരണിയിലെത്തി നില്‍ക്കുന്നത്. ഇരുവള്ളൂരില്‍ നിന്നും ഓത്തുപള്ളി അല്‍പം സൗകര്യാര്‍ത്ഥം പുന്നൂര്‍ ചെറുപാലത്തെ കണ്ടോത്തുപാറയിലേക്ക് മാറ്റപ്പെട്ടു. തേണ്ടമ്പലത്ത് നമ്പീശനാണ് ഇതിനാവശ്യമായ സ്ഥലം നല്‍കിയത് ഓത്തുപുരകള്‍ സ്കൂളാവാന്‍ തുടങ്ങിയ കാലത്ത് മലബാറില്‍ ധാരാളം പ്രാഥമിക വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. പുതുപ്പറമ്പത്ത് ഇമ്പിച്ചിക്കോയ കണ്ടോത്ത്പാറയില്‍ സ്ഥാപിച്ച ഓടിട്ട കമനീയമായ സ്കൂള്‍ പണിയുകയും ഇരുവള്ളൂര്‍ പുന്നൂര്‍ ചെറുപാലം എ.എം.എല്‍.പി.സ്കൂള്‍ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

സ്കൂളിന്റെ ആദ്യത്തെ ശിലാഫലകം

ഭൗതികസൗകരൃങ്ങൾ

വിദഗ്‍ദരായ അധ്യാപകര്‍ , അത്യാധുനി സ്മാര്‍ട്ട് റും , ലൈബ്രറി

മികവുകൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വളരെ സമുചിതമായി ആഘോഷിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ സി.പി. അബ്ദുല്ലത്തീഫ് പതാക ഉയര്‍ത്തി. തു ടര്‍ന്ന് സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. വിദ്യാര്‍ഥികളുടെ വിവിധ തരം പരിപാടികളും സംഘടിപ്പിച്ചു

റിപബ്ലിക് ദിനാഘോഷം

ഇന്ത്യയുടെ ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരിപാടികള്‍ വിദ്യാലയത്തില്‍ ആഘോഷിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വവും പ്രാധാന്യവും കുട്ടികള്‍ക്ക് മനസ്സിലാക്കാനുതകുന്ന പ്രസന്റേഷന്‍ പരിപാടി സംഘടിപ്പിച്ചു.

അദ്ധ്യാപകർ

അബ്‌ദുല്‍ ലത്തീഫ് സി.പി, അബൂബക്കര്‍ ടി.വി, സമീറ എം.കെ, സമീറ പി, ജുനൈസ് എന്‍.വി, നാഫിദ ടി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.372791,75.841603|width=800px|zoom=12}}

"https://schoolwiki.in/index.php?title=ഐ.പി.സി._എ.എം._എൽ.പി._സ്കൂൾ&oldid=345045" എന്ന താളിൽനിന്ന് ശേഖരിച്ചത്