സെന്റ് അലോഷ്യസ് ഇ.എം.എൽ.പി.എസ്
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തുര്‍ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1985ൽ സ്ഥാപിതമായി.
സെന്റ് അലോഷ്യസ് ഇ.എം.എൽ.പി.എസ് | |
---|---|
വിലാസം | |
കാരന്തൂര്‍ | |
സ്ഥാപിതം | 08 - 09 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
23-02-2017 | Test1 |
ചരിത്രം
കാരന്തൂര്‍ ദേശത്തെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നതിനായി പ്രീമ പ്രീപ്രൈമറി എന്ന പേരില്‍ 1985-ല്‍ 70- ഓളം കുട്ടികളെ ചേര്‍ത്തുകൊണ്ട് ഒരു പ്രീപ്രൈമറി വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അഭിവന്ദ്യ പിതാവ് റൈറ്റ്. റവ. ഡോക്ടര്‍ മാക്സ്വെല് നൊറോനയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1995 -ൽ നേഴ്സറിയോടൊപ്പം 12 കുട്ടികളെ ചേര്‍ത്തുകൊണ്ട് എല്‍.പി.സ്കൂളായി ഉയർത്തി. 1996 മുതല്‍ ഈ സ്ക്കൂളിന്‍െറ പേര് സെന്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡീയം എല്‍.പി.സ്കൂള്‍ എന്ന് മാറ്റുകയും ചെയ്തു.2015 മെയ് മാസത്തില്‍ ഈ സ്ക്കൂളിന് സര്‍ക്കാരിന്‍െറ അംഗീകാരം ലഭിച്ചു. ഔരോ വര്‍ഷവും വിവിധ സ്കോളര്‍ഷിപ്പ് പരീക്ഷകളിലും കലാകായികമത്സരങ്ങളിലും കുട്ടികളെ പങ്കെടിപ്പിക്കുകയും വിജയികളാവുകയും ചെയ്യുന്നു.ഇവിടെ ഇപ്പോൾ 400 വിദ്യാർത്ഥികൾ പഠിക്കുന്നു. ഇപ്പോഴത്തെ മാനേജർ ഫാദര്‍ മോണ്‍. തോമസ് പനക്കല്‍. പ്രധാനധ്യാപിക ഗിരിജ യു.കെ. നല്ലവരായ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പിന്തുണയോടെ ഈ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കുന്ദമംഗലംപഞ്ചായത്തിലെ കാരന്തൂര്‍, മുണ്ടിക്കൽ താഴം, കോണോട്ട്, മായനാട്,കുറ്റിക്കാട്ടൂര്‍, പയിമ്പ്ര, പെരിങ്ങൊളം, കുന്ദമംഗലം എന്നീ പ്രദേശങ്ങളിലെ നിരവധി കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. മനേജ്മെന്റിന്‍െറ സഹായത്തോടെ നിരവധി പദ്ധതികള്‍ ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.ചെറിയ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ==രണ്ട് നിലകളുളള ആദ്യത്തെ കെട്ടിടത്തിനോട് ചേര്‍ന്ന് മൂന്ന് ക്ലാസ്സ് മുറിയുളള പുതിയ കെട്ടിടവും പ്രവര്‍ത്തിച്ചുവരുന്നു.ആകെ ഒന്‍പത് ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും,സ്റ്റാഫ് മുറിയും , കംപ്യൂട്ടര്‍ ലാബും, ലൈബ്രറിയും ഉണ്ട്. ഇതോടൊപ്പം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും വെവേറെയായി ടോയ്ലെറ്റ് സൗകര്യങ്ങളും ഉണ്ട്. കുടിവെളളത്തിനായി കിണറും കുഴല്‍ കിണറും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാന്‍, ലൈറ്റ് , ഇന്റര്‍ കോം എന്നിവയും ഉണ്ട്. ആശയവിനിമയും നടത്തുന്നതിനായി എസ്സ്.എം.എസ്സ് സംവിധാനവും നിലവിലുണ്ട്.കംപ്യൂട്ടര്‍ ലാബില്‍ അഞ്ച് കംപ്യൂട്ടറുകളും ഓഫീസ് ആവശ്യത്തിനായി ഒരു കപ്യൂട്ടറും സ്കാനറോടുകൂടിയ പ്രിന്റര്‍ സൗകര്യവും ഉണ്ട്.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ഈ സ്ക്കൂളിലെ കുട്ടികള്‍ നല്ല അച്ചടക്കവും ഉന്നതപഠനനിലവാരവും പുലര്‍ത്തുന്നു. ഡി. സി.എല്‍ , സര്‍വോദയ, ഈസാറ്റ് ,ഗുരുശിഷ്യ തുടങ്ങിയ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍, ഉയര്‍ന്ന റാങ്കുകള്‍ നേടിയിട്ടുണ്ട്. കൈയെഴുത്ത് , ചിത്രരചനാ എന്നീ മത്സരങ്ങളിലും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലും എന്നും മുന്‍പന്തിയിലാണ്.കുന്ദമംഗലം ഉപജില്ലാതലത്തില്‍ നടന്ന എല്‍. പി വിഭാഗം കലോത്സവത്തിലും അറബികലോത്സവത്തിലും കുട്ടികള്‍ക്ക് മികച്ച ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സ്ക്കൂളിന്‍െറ സേവനപ്രവര്‍ത്തനങ്ങളിലും ശുചീകരണപ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ പങ്കാളികളാണ്.
ദിനാചരണങ്ങൾ
- ജുണ് 5 പരിസ്ഥിതി ദിനത്തില്‍ സ്ക്കൂള് പരിസരം വ്യത്തിയാക്കുകയും വ്യക്ഷതൈകള്‍ നടുകയും ചെയ്തു.
- ജൂണ്‍ 19 വായനാദിനം ആചരിച്ചു
- ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍െറ് ശ്രീ. വിനോദ് പടനിലത്തിന്െറ സാന്നിദ്ധ്യത്തില്‍ വിപുലമായി ആഘോഷിച്ചു.അന്നേ ദിവസം അദ്ദേഹത്തിന്‍െറ നേത്യത്വത്തില്‍ നല്ല പാഠം പദ്ധതിയുടെ ഭാഗമായി സ്ക്കൂള് ലീഡര്‍ക്ക് വിത്ത് വിതരണം നടത്തുകയുണ്ടായി. കുട്ടികള്‍ക്കായി നടത്തിയ ക്വിസ്, ചിത്രരചന, ദേശീയഗാനം എന്നീ മത്സരങ്ങളുടെ സമ്മാനദാനം അദ്ദേഹം നിര്‍വ്വഹിച്ചു.
- സെപ്റ്റബര്‍ 5 അദ്ധ്യാപകദിനം . അന്നത്തെ അസംബ്ളിക്ക് നേത്യത്വം നല്‍കിയത് അദ്ധ്യാപകരായിരുന്നു. അദ്ധ്യാപകദിനത്തിന്െറ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിച്ചു.പി.ടി.എ അദ്ധ്യാപകരെ അനുമോദിച്ചു.ശേഷം അദ്ധ്യാപകര്‍ കുട്ടികള്‍ക്കായി കലാകായികപരിപാടികള്‍ നടത്തുകയും ചെയ്തു.
- ഓണാഘോഷത്തിന്‍െറ ഭാഗമായി കുട്ടികള്‍ക്കായി പൂക്കളമത്സരം നടത്തി തുടര്‍ന്ന് പായസവിതരണം ചെയ്തു.
*ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരവും പ്രസംഗമത്സരവും സംഘടിപ്പിച്ചു.കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് സ്ക്കൂള് പരിസരം വൃത്തിയാക്കി.
- നവംബര്‍ 1 കേരളപിറവിദിനത്തില്‍ ചേര്‍ന്ന അസംബ്ളിയില്‍ മലയാളം മാത്യഭാഷ പ്രതിജ്ഞാ വാചകം ചൊല്ലി. പ്രധാന അദ്ധ്യാപിക മലയാളത്തിന്‍െറ പ്രസക്ത്തിയെക്കുറിച്ച് പ്രസംഗം നടത്തുകയുണ്ടായി.തുടര്‍ന്ന് കുട്ടികള്‍ കേരളതനിമയുള്ള നൃത്തങ്ങളും അവതരിപ്പിച്ചു.
- ഡിസംബര്‍ ക്രിസ്മസ് ആഘോഷവേളയില്‍ ക്രിസ്സ്മസ്സ് അപ്പൂപ്പന് ക്രിസ്മസ്സ് സന്ദേശവുമായി കുട്ടികളെ കാണാനെത്തി.തുടര്‍ന്ന് ക്രിസ്മസ്സ് ഗാനങ്ങള്‍ ആലപിച്ചു.പിന്നീട് എല്ലാവര്ക്കും മധുരം വിതരണം ചെയ്തു.
അദ്ധ്യാപകർ
- ഗിരിജ യു.കെ
- ബേബി ഗിരിജ
- അനു പീ. ആര്
- വിനീഷ ഡിക്രൂസ്
- ധന്യ പി
- രശ്മിത എം
- റോസ്മേരി
- ബിന്ദു കെ. പി
- ഡെബ്ബി ബെന്നറ്റ്
- സുജാത കെ പി
- ധന്യ പി ആര്
ക്ളബുകൾ
ഐ.റ്റി. ക്ളബ്
- കുട്ടികള്‍ ഐ.റ്റി ലാബില്‍
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ വ്യക്ഷതൈകള്‍ വിതരണം ചെയ്തു. 47241.2.jpg
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.302895,75.864777|width=800px|zoom=12}}