സെന്റ് മേരീസ് എൽ പി എസ് ചെറുതന
സ്കൂളിന്റെ പ്രത്യേകതകള്‍
സെന്റ് മേരീസ് എൽ പി എസ് ചെറുതന | |
---|---|
വിലാസം | |
ചെറുതന | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-02-2017 | 35416 |
ആലപ്പുഴ വിദ്യാഭ്യാസജില്ലയില്‍ ഹരിപ്പാട് എ.ഇ.ഒ യുടെ അധികാരപരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍, ചെറുതന ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.സെന്റ്.മേരീസ് എല്‍.പി. സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നാളിതുവരെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുട്ടുള്ള പുരാതന സ്ഥാപനമാണ്. 1964 ല്‍ കുളഞ്ഞിപ്പറമ്പില്‍ ബഹു.ജോണ്‍ മാത്യു സാറാണ് സ്കൂള്‍ ആരംഭിച്ചത്.അന്ന് ഈ സ്ഥലത്ത് അധിവസിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും, കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആയിരുന്നു. അവരില്‍ ഭൂരിപക്ഷവും പട്ടിക ജാതിയില്‍പ്പെട്ടവരുമായിരുന്നു. അന്ന് ഈ നാട്ടുകാര്‍ക്ക് വിദ്യാഭ്യാസം ഓരു വിദൂരസ്വപ്നമായിരുന്നു.ഈ അവസ്ഥ കണ്ടിട്ടാണ് ബഹു. ജോണ്‍ മാത്യൂസാര്‍ ഈ സ്കൂള്‍ സ്ഥാപിക്കുന്നത്. അന്നേ ഓടിട്ടകെട്ടിടമായിരുന്നു സ്കൂളിന്റേത്.ഓരോ ക്ലാസിലും രണ്ടു ഡിവിഷന്വീതം ഉണ്ടായിരുന്നു. 2007 ജൂണ്‍ മുതല്‍ ഈ സരസ്വതീക്ഷത്രം മണ്ണാറശാല ഇല്ലത്തിന്റെ നേര്ട്ടുള്ള മാനേജ്മെന്റില്‍ പൂര്‍വ്വാധികം ഭംഗിയായി പ്രവര്‍ത്തിച്ചുവരുന്നു.ഈ സ്കൂളിലെ പി.റ്റി.എ യുടെ നേത്യത്വത്തില്‍ സ്കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി വിഭാഗത്തില്‍ L.K.G,U.K.G ക്ലാസ്സുകളും പ്രൈമറി വിഭാഗത്തില്‍ Std:1,2,3,4 ക്ലാസ്സുസളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.സ്കൂള്‍ മാനേജ്മെന്റിന്റെ നിര്‍ലോഭമായ സഹായം കൊണ്ടും അദ്ധ്യാപക-അനദ്ധ്യാപകരുടെ അത്യധ്വാനത്തിന്റെയും സഹകരണമനോഭാവത്തിന്റെയും ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായും പി.റ്റി.എ യുടെ മഹനീയ നേത്യത്വവും സ്ഖൂളിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച സാധ്യമായി. ചിട്ടയായ പഠനരീതി, ഭൗതിക സാഹചര്യങ്ങളുടെ മെച്ചപ്പെടല്‍ എന്നിവ ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കൂടാന്‍ സഹായകമാകുന്നുണ്ട്. പാഠ്യ-പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ ഗുണാത്മകമായ വള്രച്ച ഓരോ അദ്ധ്യനവര്‍ഷത്തെ കല-കായിക-പ്രവര്‍ത്തിപരിചയ മേളകളിലും വിവിധ സ്കോളര്‍ഷിപ്പുപരീക്ഷകളിലും പ്രകടിതമാകുന്നുണ്ട്.അഭീമാനാര്‍ഹമായ വിജയങ്ങളുടെ നെറുകയിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാകുകയാണ് ഓരോ അദ്ധ്യയനവര്‍ഷവും.
@ പരിചയസമ്പന്നരായ അദ്ധ്യാപകര്‍ @ ടേം പരീക്ഷകള്‍ @ കമ്പ്യൂട്ടര്‍ പരിശീലനം ( പ്രീ-പ്രൈമറി മുതല്‍ ) @ യൂണിറ്റ് പരീക്ഷകള്‍ @ കല-കായിക പ്രവര്‍ത്തിപരിചയ പരിശീലനം @ പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന @ സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം @ വിവിധ സ്കോളര്‍ഷിപ്പുകള്‍ @ യോഗപരിശീലനം @ സ്മാര്‍ട്ട് ക്ലാസ്സറൂം @ ഡാന്‍സ് പരിശീലനം @ വാഹന സൗകര്യം
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- രാധമ്മ ടീച്ചര്‍
- മാധവിക്കുട്ടി ടീച്ചര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.320483, 76.441669 |zoom=13}}