ഗവ. എച്ച്.എസ്. വില്ലിങ്ടൺ ഐലന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
13:51, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeesajoseph (സംവാദം | സംഭാവനകൾ)
ഗവ. എച്ച്.എസ്. വില്ലിങ്ടൺ ഐലന്റ്
വിലാസം
മട്ടാഞ്ചേരി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
13-02-2017Jeesajoseph



ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്തെ പ്രമുഖ കച്ചവട കേന്ദ്രമായിരുന്ന കൊച്ചിക്കു ഒരു തുറമുഖം അത്യന്താപേക്ഷിതമായിരുന്നു.വില്ലിങ്ടൺ ഐലൻഡ് തുറമുഖം ആധുനീക സൗകര്യങ്ങളോടെ വാർത്തെടുത്തതു സർ റോബർട്ട് ബ്രിസ്റ്റോ ആണ്. ഏതാക്രമണത്തെയും നേരിടാൻ സന്നദ്ധരായ പട്ടാളക്കാർ ഇവിടെ തമ്പടിച്ചിരുന്നു. ഇന്നത്തെ ബ്രിസ്റ്റോ സ്കൂൾ കെട്ടിടം ഒരു കാലത്തു ഒരു പട്ടാള ക്യാമ്പ് ആയിരുന്നു എന്ന് പറയപ്പെടുന്നു. കൊച്ചിന്‍ കോര്‍പ്പറേഷനിലെ 26ാം വാര്‍ഡായ വില്ലിഹ്ടണ്‍ ഐലന്റിലെ വെങ്കിട്ടരാമന്‍ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കര്‍ സ്ഥലവിസ്തൃതിയില്‍ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം.സാധാരണക്കാരുടെ കുട്ടികള്‍ക്ക് വിദ്യാ അഭ്യസിക്കാന്‍ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിന്‍ പോര്‍ട്ടിലെ സവര്‍ണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികള്‍ക്കായി ഈ ദ്വീപിന്റെ ശില്‍പിയായ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തില്‍ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാര്‍ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോള്‍ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കാം

കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആയിരുന്നു സ്കൂളിന്റെ പ്രാരംഭ ദശയിലെ സാരഥ്യം വഹിച്ചത്. അങ്ങനെ കൊച്ചി മേഖലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സംരംഭമായി അത് വളർന്നു വന്നു. 1954 - ൽ ഈ സ്കൂൾ കേരള സർക്കാർ ഏറ്റെടുത്തു. ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് ഇവിടം. വിശാലമായ കളിസ്ഥലത്തോടുകൂടിയ സ്കൂൾ കോമ്പ്ലെസ് മൂന്നേക്കറോളം സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു.  തോപ്പുമ്പടിയിൽ നിന്നും 5 കിലോമീറ്ററും എറണാകുളത്തുനിന്നും 9 കിലോമീറ്ററും അകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. 


ഭൗതീക സാഹചര്യങ്ങൾ

ക്ളാസ് മുറികൾ മിക്കതും തന്നെ ടൈലിട്ടവയാണ്. മുവായിലത്തിലേറെ പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു റീഡിങ് റൂം പ്രവർത്തിക്കുന്നുണ്ട്. ഒരു സയൻസ് ലാബും കാര്യക്ഷമമായ ഒരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നു. ലാബിലേക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മൾട്ടീമീഡിയ സൗകര്യത്തോടു കൂടിയ ഒരു സ്മാർട്ട് ക്ളാസും സജ്ജമാക്കിയിരിക്കുന്നു. പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന ബുള്ളറ്റിൻ ബോ