ജി.എച്ച്.എസ്. പട്ടഞ്ചേരി
Govt High School,Pattanchery.
പട്ടഞ്ചേരി
ജി.എച്ച്.എസ്. പട്ടഞ്ചേരി | |
---|---|
വിലാസം | |
പട്ടഞ്ചേരി പാലക്കാട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-12-2009 | Ghspty |
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് "കുടിപ്പള്ളിക്കൂടം"എന്ന പേരില്‍ തുടങ്ങിയ വിദ്യാലയം 1919-ല്‍
ഗവണ്മെന്റിന് കൈമാറുകയായിരുന്നു.
ചരിത്രം
1870 ഫെബ്രുവരി 15ന് ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊച്ചി മഹാരാജാവിന്റെ ഭരണകാലത്തായിരുന്നു സ്കൂളിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. ശ്രീ ശ്രീനിവാസനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ യുപി, എച്ച്.എസ്, വിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ഭൗതികസൗകര്യ്ങ്ങള്‍
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് നാല് കെട്ടിടത്തിലായി 8 ക്ളാസ് മുറികളുമുണ്ട്. വൊക്കേഷണന്‍ ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 4 ക്ളാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്.ഫിസിക്സ്,കെമിസ്ട്രി,ബയോളജി ലാബുകള്‍, മള്‍ട്ടിമീഡിയ റൂം എന്നിവയ്ക്കൊപ്പം ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വേറെ വേറെ കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നു. കമ്പ്യൂട്ടര്‍ ലാബുകളില്‍ ഡി.ടി.പി, ബ്രോഡ്ബ്രാന്റ് ഇന്റര്‍നെറ്റ് സൗകരയ്ങ്ങള്‍ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1980 - 90 | കെ.കെ.വാസു നായര്‍ |
1991 - 92 | കെ.കമലാഭായി |
1992 - 94 | സി.വിദ്യാസാഗര്‍ |
1994 - 94 | ആര്‍.രത്നവേല്‍ |
1995 - 97 | ടി.പി.സുശീല |
1998 - 2000 | എന്‍.അമ്മിണിക്കുട്ടി |
2001 - 2003 | എന്‍.പാര്‍വതീകുമാരി |
12003 - 2003 | എന്‍.സാവിത്രി |
2004-07 | കെ.കെ.രാജമ്മ |
2007 - 07 | എന്‍.ഹരിദാസ് |
2007- 07 | കെ. ഗീത |
2007- 08 | സഹീദ |
2008 - 10 | എസ്സ്.നെഹ്റുണ്‍ |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍