ജി എം എൽ പി എസ് കളരാന്തിരി

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolkalaranthiri (സംവാദം | സംഭാവനകൾ)
ജി എം എൽ പി എസ് കളരാന്തിരി
വിലാസം
കളരാന്തിരി

കോഴിക്കോട് ജില്ല
സ്ഥാപിതം06 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
അവസാനം തിരുത്തിയത്
05-02-2017Schoolkalaranthiri



കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ പെട്ട കളരാന്തിരി എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

സ്കൂള്‍ചരിത്രം

""കൊടുവളളി ഗ്രാമ പഞ്ചായത്തിലെ വാവാട് വില്ലേജില്‍ പെട്ട കളരാന്തിരി ദേശത്ത്ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍ നിലവില്‍ വന്ന ഒരു വിദ്യാലയം തള്ളിപ്പോയതായി അറിയുന്നു.ലഭ്യമായ ചരിത്രരേഖയുടെ അടിസ്ഥാനത്തില്‍(സ്കൂള്‍ അഡ്മിഷന്‍ രജിസ്ററര്‍) 1926ല്‍ സ്കൂള്‍ പുന:സ്‍ഥാപിതമായതായും കാണുന്നു.ഒന്നാമത്തെ കുട്ടിയെ 06.09.1926 ല്‍ ചേര്‍ത്തതായും ആ വര്‍ഷം നാല്‍പത് കുട്ടികള്‍ പ്രവേ‍ശനം നേടിയതായും ആ രേഖയിലുണ്ട്.പ്രസ്തുത രേഖ പ്രകാരം 1940 വരെ ആ വിദ്യാലയം നിലനിന്നിരുന്നു.

                    പിന്നീട് ഈ വിദ്യാലയം അക്കാലത്തെ പൗര പ്രമുഖരുടെയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെയും (ശ്രീ. പി.ടി.അബൂബക്കര്‍ ഹാജി, ശ്രീ.ടി.കെ.പരീക്കുട്ടിഹാജി തുടങ്ങിയവര്‍)പരിശ്രമ ഫലമായി 1954ല്‍ ഇന്നത്തെ കളരാന്തിരി അങ്ങാടിക്കു സമീപം ഒാലമേ‍ഞ്ഞ പഴയ മദ്രസ കെട്ടിടത്തില്‍ ഏകാദ്ധ്യാപക വിദ്യലയമായി വീണ്ടും പ്രവര്‍ത്തന മാരംഭിച്ചു.സ്കൂള്‍ ആരംഭ ഘട്ടത്തില്‍ ഉണ്ടായിരുന്ന അദ്ധ്യാപകന്‍ കുറച്ചു ദിവസങ്ങള്‍ക്കകം സ്ഥലം മാറിപ്പോയപ്പോള്‍ ശ്രീ.കെ.ബാലസുന്ദരം (അണ്‍ട്രെയിന്‍റ്) അദ്ധ്യാപകനായി നിയമിതനാവുകയും അദ്ദേഹം 1957 വരെ ഇവിടെ സേവനമനു‍ഷ്ടിക്കുകയും ചെയ്തു
                     1957 അവസാനം അദ്ധ്യാപക പരിശീലനം നേടിയ പൂക്കണ്ടി മൊയ്തു ഹെഡ് മാസ്റ്ററായി.1958 സപ്തംബര്‍ മാസത്തില്‍ ശ്രീ.കെ.രാഘവപ്പണിക്കര്‍ പ്രധാന അദ്ധ്യാപകനായി നിയമിതനാവുകയും കാല്‍ നൂറ്റാണ്ടോളം ഈ സ്ഥാപനത്തില്‍ തുടരുകയം ചെയ്തു. അക്കാലത്ത് 30ല്‍ താഴെ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും ക്രമേണ 80 ആയി ഉയര്‍ന്നു.ഒന്നു മുതല്‍ അഞ്ചുവരെക്ളാസുകളിലേക്ക് മൂന്ന് അദ്ധ്യാപകര്‍ മാത്രമേ ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ.
                     സ്വന്തമായി കെട്ടിടമോ ആവശ്യത്തിനു ഫര്‍ണീച്ചറുകളോ ഇല്ലാത്തതിന്‍റെ വൈ‍ഷമ്യങ്ങള്‍ ആദ്യകാലഘട്ടങ്ങളില്‍ ഈ വിദ്യാലയം അനുഭവിച്ചിട്ടുണ്ട്.പി.ടി.എ യുടെ നിരന്തര ശ്രമഫലമായി  സ്കൂളിന് 11 സെന്‍റ് സ്ഥലമുണ്ടാവുകയും അവിടെ N E S BLOCK അനുവദിച്ച 12000/-രൂപ ഉപയോഗിച്ച് ഒരു കെട്ടിടം പണിയുകയും ചെയ്തു. ആദ്യ കാലഘട്ടങ്ങളില്‍ സ്കൂള്‍ രേഖകള്‍ തൊട്ടടുത്ത പീടിക മുറിയിലായിരുന്നു സൂക്ഷിച്ചിരുന്നതെങ്കില്‍ പുതിയ കെട്ടിടം വന്നതോടുകൂടി ആ അവസ്ഥയ്ക് മാററം വരുകയും ചെയ്തു,  1963ല്‍ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോഴയ്കും കുട്ടികളുടെ എണ്ണം 150 ആയും അദ്ധ്യാപരുടെ എണ്ണം ആറായും വര്‍ദ്ധിക്കുകയും ചെയ്തിരുന്നു. 1978 ആകുമ്പോഴേക്കും ഏതാണ്ട് 85 സെന്‍റോളം സ്ഥലം സ്കൂളിനു സ്വന്തമായി ഉണ്ടാക്കാനും സ്കൂളിനെ വളര്‍ച്ചയിലേക്ക്കൈ പിടിച്ചുയര്‍ത്താനും അതാതുകാലത്തെ അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ശ്രമഫലമായി കഴിഞ്ഞിട്ടുണ്ട്.""
   സ്ഥാപനത്തിന്‍റെ ഭൗതിക       ഉണ്ടാക്കിയ വര്‍ഷം,       അതാതുകാലത്തെസാരഥികള്‍ 
    സാഹചര്യങ്ങള്‍                                                                                                       

I 1.മെയിന്‍ ബില്‍ഡിംഗ്‌ (പഴയത്) = 1962-63 I 2.സെമിപര്‍മനന്‍റ് ബില്‍ഡിംഗ് = I 3.ഒ.ബി.ബി.സ്കീം ഃഃഃഃഃഃഃഃഃഃഃഃഃഃഃ 2001-02ഃഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് I 4.ചുററുമതില്‍ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ2001-02ഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് I 5.കിണര്‍ (പുതിയത്)ഃഃഃഃഃഃഃഃഃഃഃഃ2001-02ഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ് I 6. ടോയ്- ലററ്ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ2001-03ഃഃഃഃഃഃഃഏ.കെ.കുഞ്ഞിമുഹമ്മദ്

ഭൗതികസൗകര്യങ്ങള്‍

85സെന്‍റ് സ്ഥലത്ത് രണ്ടു കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഒാഫീസ് മുറിയും സ്ററാഫ് മുറിയും സ്കൂളിനുണ്ട്. നല്ല കളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.സ്കൂള്‍പറമ്പ് ചുററുമതില്‍ കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്.

ജല ലഭ്യതയ്കായി രണ്ട് കിണറുകള്‍ സ്കൂള്‍ പറമ്പിലുണ്ട്.ആധുനിക രീതിയിലുള്ള അടുക്കള മറെറാരു പ്രത്യേകതയാണ്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് മൂത്രപ്പുരകളും ഉണ്ട്.മനോഹരമായ പൂന്തോട്ടവും മറെറാരു സവിശേഷതയാണ്.തണല്‍വിരിച്ചു നില്ക്കുന്ന മരങ്ങള്‍ സ്കൂള്‍ പരിസരത്തെ മനോഹരമാക്കുന്നു. പ്രവര്‍ത്തന സജ്ജമായ രണ്ടു കമ്പ്യൂട്ടറുകളെ സ്കൂളിനുളളൂ.ഇന്‍ററര്‍നെററ് സൗകര്യം സ്കൂളിലുണ്ട്.
ജീവനക്കാര്‍
ഇ.കെ. മുഹമ്മദ് (ഹെഡ്മാസ്ററര്‍)
എന്‍.അഹമ്മദ്കുട്ടി (സീനിയര്‍ അസിസ്ററന്‍റ്)
കെ.ശശീന്ദ്രന്‍. (സഹാധ്യാപകന്‍&എസ്,എെ.ടി.സി)
ഏ.കെ.റംല(സഹാധ്യാപിക)
കെ.ഷാബു.സഹാധ്യാപകന്‍&എസ്.ആര്‍.ജി.കണ്‍വീനര്‍)
മുഹമ്മൂദ്.(സഹാധ്യാപകന്‍)
ടി.പി.അബ്ദുലത്തിഫ്(അറബിക്)
കെ.മുഹമ്മദ്.(അറബിക്&സ്ററാഫ് സെ8ക്രട്ടറി)
ജസ് ല (താല്‍ക്കാലികം)
ബിസ്നാരാജ്(താല്‍ക്കാലികം)
അശ്വതി.(താല്‍ക്കാലികം)
നഴ്സറി വിഭാഗം
നസീറ (അധ്യാപിക)
അജിത (അധ്യാപിക)
രജിത (അധ്യാപിക)
ബിമിത (അധ്യാപിക)
റഷീദ (ആയ)

സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍

                പൊതുവിദ്യാഭ്യാസംരക്ഷണ യജ്ഞം 
കളരാന്തിരി  ജി.എം.എല്‍.പി.സ്കൂളില്‍  പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം 27.01.2017 നു നിര്‍ദേശാനുസരണം നടന്നു. രാവിലെ 10 മണിക്ക് തന്നെ രക്ഷിതാക്കള്‍ സ്കൂളിലെത്തി സ്കൂളും പരിസരവും നിരീക്ഷിച്ചു മാലിന്യങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തി. തുടര്‍ന്നു നടന്ന സംരക്ഷണ വലയം തീര്‍ക്കല്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി. വി,സി, നൂര്‍ജഹാന്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ വികസന സമിതി അംഗങ്ങളും സംരക്ഷണ സമിതി അംഗങ്ങളും രക്ഷിതാക്കളും മററു അഭ്യുദയകാംക്ഷികളും പങ്കാളികളായി.പ്ളാസ്ററിക്ക് മാലിന്യങ്ങളോ മററു മാലിന്യങ്ങളോ ഇല്ലാത്തതിനാല്‍ മുന്‍സിപ്പാലിററിയെ അറിയിക്കേണ്ടി വന്നില്ല.    "

pothu vidhyaabhyasa samrakshana yajnam


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മലയാളം ക്ളബ്
ഗണിത ക്ളബ്
പരിസ്ഥിതി ക്ളബ്
ഇംഗ്ളി‍ഷ് ക്ളബ്.
മാനേജ് മെന്‍റ == സര്‍ക്കാര്‍ വിദ്യാലയം.

കട്ടികൂട്ടിയ എഴുത്ത്== മുന്‍ സാരഥികള്‍ == 'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '
ശ്രീ.പൂക്കണ്ടി മൊയ്തു.
ശ്രീ.കെ.ബാലസുന്ദരം
ശ്രീ.കെ.രാഘവപ്പണിക്കര്‍
ശ്രീ.കെ.കുുമാരന്‍ നായര്‍
ശ്രീ.പി.കെ.മൊയ്തീന്‍ കുഞ്ഞി.
ശ്രീ.യു.കെ.അറുമുഖന്‍.
ശ്രീ.എം.പത്മനാഭന്‍.
ശ്രീ.കെ,ജോര്‍ജ് ജോസഫ്.
ശ്രീ.പി.ചോയിക്കുട്ടി.
ശ്രീ. ടി.രാഘവന്‍നായര്‍
ശ്രീ.വി.പത്മനാഭന്‍
ശ്രീ.​​​എ.പി.ചന്തു.
ശ്രീമതി.പി.ഒ.മറിയാമ്മ.
ശ്രീ.ടി,കെ.ഗംഗാധരന്‍
ശ്രീ.കെ.ബാലന്‍ നായര്‍
ശ്രീ.ടി.മമ്മുണ്ണി
ശ്രീ.എ.കെ.കുഞ്ഞിമുഹമ്മദ്.
ശ്രീ.എം.പി.മോയിന്‍കുട്ടി.
ശ്രീമതി.തങ്കമ്മ മാത്യു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_കളരാന്തിരി&oldid=322613" എന്ന താളിൽനിന്ന് ശേഖരിച്ചത്