GUPS PAPPINISSERI WEST
ചരിത്രം
വളപട്ടണം പുഴയുടെ മനോഹര തീരത്ത് സ്ഥിതി ചെയ്യുന്ന പാപ്പിനിശ്ശേരി ഗവ: യു പി സ്കൂൾ 1973 ലാണ് സ്ഥാപിതമായത്. ഉപജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ ഭൗതീക - അക്കാദമിക്ക് രംഗങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങളിലൂടെ സഞ്ചരിക്കുകയാണ്:
ഭൗതികസൗകര്യങ്ങള്‍
ആധുനികമായ ക്ലാസ്സ് മുറികൾ, സുസജ്ജമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, 4000 പുസ്തകങ്ങളുമായി സ്കൂൾ ലൈബ്രറി,300 സിഡികൾ അടങ്ങിയ ഡിജിറ്റൽ ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് മുറികൾ, വൃത്തിയുള്ള ടോയ്ലറ്റുകൾ, ഓരോ ക്ലാസ്സിലും കുടിവെള്ള സൗകര്യം എന്നിവ ഉൾപ്പെടെ ആധുനിക വിദ്യാഭ്യാസം ആർജ്ജിക്കുന്നതിന് ഒരു കുട്ടിക്ക് അത്യാവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ വിദ്യാലയത്തിൽ ലഭ്യമാണ്. മികച്ച സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന LKG UKG ക്ലാസ്സുകൾ എടുത്തുപറയത്തക്കതാണ്.