ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:17, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48203 (സംവാദം | സംഭാവനകൾ)


ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ
വിലാസം
അരീക്കോട്
സ്ഥാപിതം7 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & English
അവസാനം തിരുത്തിയത്
22-01-201748203





ചരിത്രം

     പരപ്പനങ്ങാടി-അരീക്കോട് സംസ്ഥാന പാത65 (SH65) ല് ചെമ്രക്കാട്ടൂര് അങ്ങാടിയില് നിന്ന് കാവനൂര് റോഡില് 300 കി.മീറ്റര് മാറി നെച്ചിപ്പറമ്പ് എന്ന സ്ഥലത്താണ് ചെമ്രക്കാട്ടൂര് ജിഎല്പിസ്കൂള് സ്ഥിതി ചെയ്യുന്നത്. 1976 ലാണ് സ്ഥാപനം നിലവില് വന്നത്
    ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്‍െറ കീഴില് ഒരു പ്രാഥമിക വിദ്യാലയം ചെമ്രക്കാട്ടൂരില് ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. ഖിലാഫത്ത് സമരം നടക്കുന്ന കാലഘട്ടത്തില് ബ്രിട്ടീഷ് സംവിധാനങ്ങളോടുള്ള നിസ്സഹതകണത്തിന്റെ ഭാഗമായി ജനങ്ങള് വിദ്യാലയം ബഹിഷ്കരിച്ചതിന്റെ ഫലമായി ബ്രിട്ടീഷുകാര് തന്നെ വിദ്യാലയം അടച്ചുപൂട്ടിയെന്നാണ് പറയപ്പെടുന്നത്.
     സ്വാതന്ത്ര്യത്തിനു ശേഷം സാമൂഹ്യാന്തരീക്ഷത്തില് വന്ന മാറ്റങ്ങള് സ്വാഭാവികമാും ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തെയും സജീവമാക്കി
     പ്രതിബന്ധങ്ങളെ തട്ടിമാറ്റി വിദ്യയഭ്യസിക്കാന് ഇറ്ങ്ങിപ്പുറപ്പെട്ടവര്ക്ക് ആശ്രയം കടുങ്ങല്ലൂര്, കൊഴക്കോട്ടൂര്, പെരുമ്പറമ്പ് എന്നിവിടങ്ങളിലുള്ള വിദ്യാലയങ്ങളായിരുന്നു. വിരലിലെണ്ണാവുന്ന പ്രാതിനിധ്യമേ ചെമ്രക്കാട്ടൂരിലെ കുട്ടികൾക്ക് ഇവിടങ്ങളിലുണ്ടായിരുന്നുള്ളൂ. പട്ടിണിയോടൊപ്പം യാത്രാക്ലേശവും ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു. പ്രതിബന്ധങ്ങള് കഠിനാധ്വാനത്തിനും ഇച്ഛാശക്തിക്കും വഴിമാറുന്നതും മഹാമനസ്കതയുടെ പ്രതീകമായ കാന്തക്കര പുല്ലൂര്മണ്ണ കുടുംബം സഹായഹസ്തവുമായി രംഗത്തെത്തുന്നതും ഒരുമിച്ചായത് സ്വാഭാവികം മാത്രം
    വിദ്യാലയങ്ങളും പൊതുസ്ഥാപനങ്ങളും ഉണ്ടാക്കുന്നതിനായി സൌജന്യമായി സ്ഥലം വിട്ടുനല്കി പരിസരപ്രദേശങ്ങളില് വിജ്ഞാനത്തിന്റെ കൈത്തിരി തെളിയിച്ച കാന്തക്കരപുല്ലൂര്മണ്ണ കുടുംബം ചെമ്രക്കാട്ടൂരിലും ഒരു വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം കൊളുത്താനെടുത്ത തീരുമാനം കങ്കലിപികളാല് ചെമ്രക്കാട്ടൂരിന്റെ ചരിത്രപുസ്തകത്തില് ആലേഖനം ചെയ്യപ്പെടുകയായിരുന്നു.
    പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കള് പലയിടങ്ങളിലും വിദ്യാലയത്തിനും പൊതുസ്ഥാപനങ്ങള്ക്കുമായി ദാനം ചെയ്ത കഥകള് ചരിത്രത്തിലുണ്ട്. എന്നാല് വിലക്കു വാങ്ങിയ സ്ഥലം വിദ്യാലയമുണ്ടാക്കാന് സൌജന്യമായി വിട്ടു നല്കിയ ചരിത്രം അധികം കേട്ടിട്ടില്ല. കാന്തക്കര പുല്ലൂര്മണ്ണ ഇല്ലം ശ്രീ.ചെറിയ നാരായണന് നമ്പൂതിരി താന് വിലകൊടുത്തു വാങ്ങിയ ഒരേക്ര സ്ഥലമാണ് ചെമ്രക്കാട്ടൂര് സ്കൂളുണ്ടാക്കാന് ദാനമായി നല്കിയത്
    സ്ഥലം സര്ക്കാരിന് വിട്ടുകൊടുക്കാന് തയ്യാറുള്ളിടങ്ങളിലൊക്കെ വിദ്യാലയം അനുവദിക്കാം എന്നായിരുന്നു അക്കാലത്തെ സര്ക്കാര് നയം. അതനുസരിച്ച് സ്ഥാലം ഗവര്ണറുടെ പേരില് ഗിഫ്റ്റ് ചെയ്യുകയും വിദ്യാലയം അനുവദിക്കപ്പെടുകയും ചെയ്തു. വടക്കു ഭാഗത്ത് പ്രവേശന കവാടത്തിന് അഭിമുഖമായി നില്ക്കുന്ന കെട്ടിടം സര്ക്കാര് സഹായവും ജനങ്ങളുടെ ശ്രധാനവും ചേര്ത്ത് മൂന്ന് ക്ലാസ്മുറുകള്ക്ക് മാത്രം സൌകര്യമുള്ള കെട്ടിടം പണിയുകയും 1976 ജൂണ് 7 ന് ആദ്യത്തെ ക്ലാസ് തുടങ്ങുകയും ചെയ്തു. സ്കൂളിന് സ്ഥലം ദാനമായി നല്കിയ ചെറിയനാരായാണന് നമ്പൂതിയുടെ മകന് കാന്തക്കപുല്ലൂര്മണ്ണ ശ്രീ പുരുഷോത്തമന് നന്പൂതിരെ ആദ്യ വിദ്യാര്ത്ഥിയായി ചേര്ത്തു കൊണ്ട് അവുക്കാദര് കുട്ടിനഹ വിദ്യായത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്വഹിക്കുകയുണ്ടായി. പിന്നീടങ്ങോട്ട് വിദ്യാലയത്തിന് തിരിഞ്ഞി നോക്കേണ്ടി വന്നിട്ടില്ല. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായങ്ങള് കൊണ്ട് സാമാന്യം മികച്ച ഭൌതിക സൌകര്യങ്ങളോടെ മികച്ച ഒരു വിദ്യാലയമായി മാറാന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
    ഇതിനകം ദേശീയ അന്തര്ദേശീയ പ്രശസ്തിയാര്ജിച്ച നിരവധി വ്യക്തിത്വങ്ങളെ സമൂഹത്തിന് സംഭാവന നല്കാന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. നാല്പതാണ്ടിന്റെ നിറവിലെത്തിയ സ്ഥാപനം 40 വികസന പദ്ധതികള് (വിഷന് 20-20) നടപ്പിലാക്കി അന്താരാഷ്ട്ര പദവിയിലേക്കുയരാനുള്ള തയ്യാറെടുപ്പുകളിലാണ്.

ഭൗതികസൗകര്യങ്ങള്‍

  1. ഓഫീസ് കം സ്റ്റാഫ് റൂം
  2. ക്ലാസ് മുറികള് 15 എണ്ണം
  3. കമ്പ്യൂട്ടര് ലാബ്
  4. പാചകപ്പുര
  5. സ്റ്റോക്ക്റൂം
  6. വിറക്പുര
  7. ടോയ്ലറ്റുകള് (ആണ്&പെണ്)
  8. സ്റ്റേജ്
  9. സ്മാര്ട്ട് ക്ലാസ്മുറികള്
  10. കുടിവെള്ളവിതരണ സംവിധാനം
  11. ചില്ഡ്രന്സ് പാര്ക്ക്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

  1. ബാലന്
  2. ചാരുക്കുട്ടി
  3. അബ്ദുല്ഹാദി
  4. ബാലകൃഷ്ണന് എടാലത്ത്
  5. ഗോവിന്ദന് കെവി
  6. കുഞ്ഞുമുഹമ്മദ്
  7. -2007 ശേഖരന് എം
  8. 2007-2014 ഖലീദ് പി
  9. 2014-2016 ആശാകുമാരി കെവി
  10. 2016-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

  • സബ്ജില്ലാ സ്കൂള് കലോത്സവം (ജനറല്) ഓവറോള് അഞ്ചാം സ്ഥാനം (2015-16)
  • സബ്ജില്ലാ സ്കൂള് കലോത്സവം അറബി) ഓവറോള് നാലാം സ്ഥാനം (2015-16)
  • ഏറ്റവും കൂടുതല് ഒന്നാം ക്ലാസ് വിദ്യാര്ത്ഥികളെ പ്രവേശിപ്പിച്ചതിനുള്ള ജിഎസ്ടിയു സില് വര് ജൂബിലി അവാര്ഡ് (2015-16)

വഴികാട്ടി

{{#multimaps: 11.209349, 76.039678 | width=800px | zoom=16 }}