കുന്നോത്ത് യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
കുന്നോത്ത് യു പി എസ്‍‍
വിലാസം
കുന്നോത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201714761




ചരിത്രം

1910 ൽ ആർ സി ചിണ്ടൻ നമ്പ്യാരും ജി ഒക്കഷ്ണൻ നമ്പ്യാരും ചേർന്നാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1938 ലാണ് അഞ്ചാം തരം പുതുതായി ആരംഭിച്ചത്.1958ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തേ മാനേജരായിരുന്ന ശ്രീ വി ആർ കേളപ്പൻ നമ്പ്യാരുടേയും നാട്ടുകാരുടേയും കൂട്ടായശ്രമം ഇതിന് പിറകിലുണ്ടായിരുന്നു.എല്ലാവരുടേയും ക്രിയാത്മകമായ സഹകരണത്തോടേ മട്ടന്നൂർ സബ് ജില്ലയിലെ മികച്ച വിദ്യാലയമായി തുടരാൻ ഇന്നും കുന്നോത്ത് യുപി സ്കൂളിനു സാധിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മാനേജ്മെൻറിൻറേയും നാട്ടുകാരുടേയും കൂട്ടായശ്രമവും SS Aഗ്രാൻറും ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിന് സഹായകമായിട്ടുണ്ട്. 8 ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. അതിന് ആവശ്യമായ ക്ലാസ്സ് മുറികൾ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് നിഷ്കർഷിച്ച രീതിയിൽ ശൗചാലയങ്ങളുണ്ട്. പാചകശാലയുണ്ട്, കമ്പ്യൂട്ടർ പഠനം, ഇൻറർനെറ്റ്, LCD projector_ സൗകര്യങ്ങളുണ്ട്. ഗവ: എയിഡഡ് വിവേചനമില്ലാതെ സ്ക്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഗ്രാന്റ് നൽകുവാൻ അധികാരികൾ ശ്രമിക്കേണ്ടത് അനിവാര്യമായിരിക്കുന്നു ..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യേ തരപ്രവർത്തനങ്ങളിൽ മട്ടന്നൂർ സബ്ബ് ജില്ലയിലെ എണ്ണപ്പെട്ട സ്ക്കൂളുകളിൽ ഒന്നായി നില നിൽക്കുവാൻ ഇപ്പോഴും ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. കായിക മേളയിൽ സബ് ജില്ലാതല ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചിട്ടുണ്ട്.ശാസ്ത്രമേളയിലും സംസ്കൃകൃതോത്സവത്തിലും നിരവധി തവണ ചാമ്പ്യൻഷിപ്പ് ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്.ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം സ്കൂകൂളിന് ലഭിച്ചിരുന്നു. വിദ്യാരംഗവും നിർദ്ദേശിക്കപ്പെട്ട ക്ലബ്ബ് പ്രവർത്തനങ്ങളും നടത്തുന്നു.സ്കൗട്ട്&ഗൈഡ്സ് പ്രവർത്തനവും നല്ല രീതിയിൽ നടക്കുന്നു.

= മാനേജ്‌മെന്റ്

നിലവിൽ ഈ വിദ്യാലയത്തിന്റെ മാനേജർ കെ.പി ശാരദാമ്മയാണ്.മാനേജ് ചെയ്ത വ്യക്തികൾ- വി ആർ കേളപ്പൻ മാസ്റ്ററും ജി ഒ ഗോവിന്ദൻ മാസ്റ്ററും- വി ആർ കേളപ്പൻ മാസ്റ്റർ, കെ.പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കെ.പി.ശാരദാമ്മ, പി.വി നാരായണിയമ്മ കെ.പി.ലക്ഷ്മിക്കുട്ടി, കെ.പി ജാനകി, കെ.പി നാരായണൻ.

== മുന്‍സാരഥികള്‍ ==

പ്രമാണം:14761 5jpg
"നാന്ദി കുറിച്ച മഹാരഥർ"

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == പ്രൊഫസർ.കൃഷ്ണകുമാർ മെഡിക്കൽ കോളജ് കോഴിക്കോട്, പ്രൊഫസർ ആനന്ദൻ കൊച്ചിൻ യൂണിവേഴ്സിറ്റി, പി.വി.കെ നമ്പ്യാർ കണ്ണൂർ......

വഴികാട്ടി

"https://schoolwiki.in/index.php?title=കുന്നോത്ത്_യു_പി_എസ്‍‍&oldid=317919" എന്ന താളിൽനിന്ന് ശേഖരിച്ചത്