ജി.യു.പി.എസ്. കൂട്ടിലങ്ങാടി
ജി.യു.പി.എസ്. കൂട്ടിലങ്ങാടി | |
---|---|
വിലാസം | |
കൂട്ടിലങ്ങാടി | |
സ്ഥാപിതം | 01 - 07 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2017 | Gupsktdi |
മലപ്പുറം ജില്ലയാലെ പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂള്‍. ഏക അധ്യാപക വിദ്യാലയമായി തുടക്കം കുറിച്ച ഈ വിദ്യാലയം എല്‍.പി യായും പിന്നീട് യു.പി യായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. സ്ഥല പരിമിതി കാരണം ഷിഫ്റ്റ് സമ്പ്രദായത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. കാഞ്ഞിരക്കുന്നിനു മുകളിലുള്ള സ്ഥലം ഒരു മാന്യ സഹോദരന്‍ സ്കൂളിനായി സ്ഥലം വിട്ട് കൊടുത്തതോടെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കുകയും ചെയ്തു. പാഠ്യ പാഠ്യേതര രംഗത്ത് അധ്യാപക വിദ്യാര്‍ത്ഥി രക്ഷാകര്‍തൃ സഹകരണത്തോടെ സ്കൂള്‍ പുലര്‍ത്തുന്ന മികവുകള്‍ കൊണ്ടാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി മങ്കട ഉപജില്ലയിലെ ഏറ്റവും മികച്ച പി.ടി.എ ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കാന്‍ കഴിഞ്ഞത്.
ചരിത്രം
കടലുണ്ടിപ്പുഴയുടെ തീരത്ത് കൂട്ടിലങ്ങാടി പ്രദേശത്ത് വളരെ മുമ്പ് നിലവിലുണ്ടായിരുന്ന മദ്രസ ബ്രട്ടീഷ് സായിപ്പിന്റെ പ്രേരണയാല്‍ 1912 -ല്‍ സ്കൂളാക്കി മാറ്റി. കൂട്ടിലങ്ങാടിയിലെ പ്രസിദ്ധമായ ആഴ്ചച്ചന്ത നടന്നിരുന്ന സ്ഥലത്ത് കളത്തിങ്ങല്‍ അഹമ്മദ് കുട്ടിയുടെ വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പാലേമ്പടിയന്‍ കദിയക്കുട്ടി ഉമ്മയുടെ പേരില്‍ ബൃട്ടീഷ് സര്‍ക്കാര്‍ ചന്ത അനുവദിച്ചപ്പോള്‍ അവരുടെ വീടിനടുത്തുള്ള തോട്ടത്തില്‍ പുതിയ കെട്ടിടം സ്ഥാപിച്ച് സ്കൂള്‍ അങ്ങോട്ട് മാറ്റി. 2000 വരെ ഇപ്പോള്‍ Calicut University B Ed Centreപ്രവര്‍ത്തിക്കുന്ന ഈ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചു വന്നത്. 1959 ല്‍ യു.പി.സ്കൂളാക്കി അപ്ഗ്രേഡ് ചെയ്തു ഈ വിദ്യാലയത്തില്‍ 1966 ല്‍ കുട്ടികളുടെ ആധിക്യം മൂലം സെഷണല്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. പരാധീനതകളില്‍ ഉഴറിയ ഇക്കാലത്ത് സ്കൂളിന് സ്വന്തമായി കെട്ടിടം സ്ഥാപിക്കാന്‍ നാട്ടുകാര്‍ ശ്രമമാരംഭിച്ചപ്പോള്‍ പടിക്കമണ്ണില്‍ അലവി ഹാജി ഒരേക്കര്‍ സ്ഥലം സൗജന്യമായി നല്‍കി. അങ്ങനെയാണ് കാഞ്ഞിരക്കുന്ന് എന്ന ഈ കുന്നിന്‍ മുകളിലേക്ക് സരസ്വതീ ക്ഷേത്രം ഇരിപ്പുറപ്പിച്ചത്. അവിടന്നങ്ങോട്ട് പുരോഗതിയുടെ കാലമായിരുന്നു.1968 ല്‍ 5 മുറിയിലുള്ള കെട്ടിടം സര്‍ക്കാര്‍ നിര്‍മ്മിച്ചു. അന്ന് മുതല്‍ രണ്ട് സ്ഥലത്തായാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്. കൂടുതല്‍ ക്ലാസ് മുറികള്‍ ലഭ്യമാക്കാന്‍ ശ്രമമാരംഭിച്ച പി.ടി.എ ക്ക് 1987 ല്‍ സര്‍ക്കാര്‍ കെട്ടിടം അനുമതി വാങ്ങാനായെങ്കിലും കോണ്‍ട്രാക്റ്ററുടെ മെല്ലെപ്പോക്കും പ്രതികൂല ഭൂ പ്രകൃതിയും കാരണം കെട്ടിടം പണി ഇഴഞ്ഞ് നീങ്ങി. എന്‍.കെ. ഹംസ ഹാജി നേതൃത്വം നല്‍കിയ ഗ്രാമ പഞ്ചായത്ത്, സ്കൂളിലേക്ക് റോഡ് അനുവദിച്ചതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറി. ഇതിനിടയില്‍ 1997 ല്‍ 3 മുറികളോടെ ഡി.പി.ഇ.പി കെട്ടിടം പണി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ പി.ടി.എ ക്ക് സാധിച്ചു 1999 ല്‍ 18 ക്ലാസ് മുറികളോടെ ഗവ. കെട്ടിടം പണി പൂര്‍ത്തിയായി. 2000 ല്‍ സെഷണല്‍ സമ്പ്രദായം അവസാനിപ്പിച്ചു. വാടകക്കെട്ടിടം വിട്ടുകൊടുത്ത് പൂര്‍ണ്ണമായും ഒരേ സ്ഥലത്ത് വിദ്യാലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
ഭൗതിക സൗകര്യങ്ങള്‍
1912 ല്‍ തുടക്കമാരംഭിച്ച ഈ വിദ്യാലയം ഒട്ടനവധി പരിമിതികളെയും പ്രതിസന്ധികളും തരണം ചെയ്ത് ഇന്ന് മികവിന്റെ പാതയിലാണ്. പഞ്ചായത്ത്, എം.പി, എം.എല്‍.എ, എസ്.എസ്.എ തുടങ്ങിയവയുടെ സഹകരണത്തോടെ ഭൗതിക സൗകര്യത്തിന്റെ കാര്യത്തില്‍ പുരോഗതിയിലാണ്. അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്താനും അതു വഴി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ മലപ്പുറം ജില്ലയില്‍ നിന്നും അവസാന റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഏക സര്‍ക്കാര്‍ യു.പി വിദ്യാലയമായി മാറുവാനും കഴിഞ്ഞു. ഭൗതിക സൗകര്യത്തെ കുറിച്ച് കൂടുതലറിയാന്‍
മുന്‍കാല പ്രധാനാധ്യാപകര്‍
വി ഹൈദ്രോസ് (1924) ടി.കുഞ്ഞലവി (1925) ടി മുഹമ്മദ് (1928) എം. പാത്തുണ്ണി ഉമ്മ (1932) കെ.പി മുഹമ്മദ് (1944-51) സി രാജു (1951) എം മറിയുമ്മ (1957-58) എ അബ്ദുറഹ്മാന്‍ (1959) എന്‍ അലവി (1959) എ രാമപണിക്കര്‍ (1959) സി ശങ്കരന്‍കുട്ടി (1960) കെ വേലായുധന്‍ നായര്‍ (1960) കെ പി കുഞ്ഞിമുഹമ്മദ് (1963-70) ടി അബ്ദുല്‍ കരീം (1971) കെ എം രുദ്രന്‍ നമ്പൂതിരി (1973) ടി ജെ അബ്രഹാം (1975-76) എന്‍ കോസ്മോസ് (1976) എം രാമനുണ്ണി മൂസത് (1980-86) പി.വി ജനാര്‍ദ്ദനന്‍ നായര്‍(1987-99) സാറാമ്മ (1999) സി എച്ച് അബ്ദുല്‍ മജീദ് (1999-2003) എന്‍.കെ അബ്ദുസ്സമദ് (2003-2016)
* സ്കൂള്‍ സ്റ്റാഫ്2016-17
- പ്രമുഖ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
105 വര്‍ഷം പഴക്കമുള്ള ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വിവിധ രംഗങ്ങളില്‍ ജോലി ചെയ്തു വരുന്നു.നിരവധി പേര്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് ഫീല്‍ഡിലൂടെ ഭാവി കണ്ടെത്തിയപ്പോള്‍ വിദേശത്തും സ്വദേശത്തുമായി തങ്ങളുടേതായ ബിസിനസ് സാമ്രാജ്യം പടുത്തിയവരും കുറവല്ല. കൃഷി, കച്ചവടം തുടങ്ങിയ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവരും അനവധി. വിജ്ഞാന മുത്തശ്ശിയുടെ പ്രമുഖരായ എല്ലാ മക്കളെയും ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഓര്‍മ്മയില്‍ തങ്ങിയ നാമങ്ങള്‍ ഇവിടെ കുറിക്കട്ടെ. ഇവിടെ ക്ലിക്ക് ചെയ്യാം.
സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍
കുട്ടികളുടെയും വിദ്യാലയത്തിന്റെയും മികവുകള്‍ കൃത്യമായി രക്ഷിതാക്കളെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും അറിയിക്കുന്നതായി സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നു. വാട്ട്സ് ആപിനു പുറമെ പ്രധാനമായും ഫേസ്ബുക്കിനെയാണ് ഇത്തരം ഇടപെടലിനായി ഉപയോഗിക്കുന്നത്. സ്കൂളിലുള്ള ഓരോ പ്രവര്‍ത്തനങ്ങളും കൂട്ടിലങ്ങാടി ഗവ യു.പി സ്കൂളിന്റെ ഫേസ് ബുക്ക് പേജില്‍ അപ്ഡേറ്റ് ചെയ്യുന്നതോടെ സ്കൂള്‍ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കുന്നു. Join on Our Facebook Page : https://www.facebook.com/Gups-koottilangadi-385819364890688/?ref=bookmarks
നേട്ടങ്ങള്‍, മികവുകള്‍
- സംസ്ഥാന സര്‍ക്കാര്‍ മികച്ച പി ടി എ കള്‍ക്ക് അവാര്‍ഡ് ഏര്‍പെടുത്തിയ 2011-12 മുതല്‍ ഇതു വരെ എല്ലാ വര്‍ഷവും മങ്കട സബ് ജില്ലയിലെ ഏറ്റവും മികച്ച പി ടി എ ക്കുള്ള അവാര്‍ഡ് കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിനു സ്വന്തം.
- വിദ്യാഭ്യാസ വകുപ്പ്, ദൂരദര്‍ശന്‍, ഐ.ടി @ സ്കൂള്‍ എന്നിവ സംയുക്തമായി നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയില്‍ മലപ്പുറം ജില്ലയില്‍ നിന്ന് യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തി.
നിങ്ങള്‍ക്കും കാണാം ഹരിത വിദ്യാലയം റിയാലിറ്റി ഷോ. സന്ദര്‍ശിക്കൂ http://www.youtube.com/watch?v=QwWZOXcGAyQ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- 2016-17
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
വഴികാട്ടി
{{#multimaps: 11.0343191,76.1023525 | width=800px | zoom=12 }}