കോളാരി എൽ പി എസ്
കോളാരി എൽ പി എസ് | |
---|---|
വിലാസം | |
ശിവപുരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | 14721 |
ചരിത്രം
1909ൽ ശ്രീ.കാരത്താൻ കോരൻ ഗുരുക്കൾ ഒരു കുുടിപ്പള്ളിക്കുടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.അദ്ധേഹം ഒരു നാടക നടനും,സാമൂഹ്യ നേതാവും,കലാകാരനും, പൂരക്കളി,കോൽക്കളി,നാടകം എന്നീ കലകളുടെ പരിശീലകനും മികച്ച ഒരു വൈദ്യനുമായിരുന്നു.അന്നത്തെക്കാലത്ത് ഇവിടെ അടുത്ത പ്രദേശത്തൊന്നും ഒരു പള്ളിക്കൂടമോ,അക്ഷരം പഠിക്കാനുള്ള അവസരമോ ഉണ്ടായിരുന്നില്ല ..ഗുരുകുലസമ്പ്രദായം കുടിപ്പള്ളിക്കൂടങ്ങളായും പള്ളിക്കൂടങ്ങളായും മാറി.ഇത്തരം വിദ്യാലയങ്ങളിൽ അക്ഷരാഭ്യാസം നടത്തിയിരുന്നത് ഗുരുക്കന്മാരായിരുന്നു.ഇവർ മിക്കവാറും അവർണരായിരുന്നു.പള്ളിക്കുടം സ്ഥാപിക്കാൻ സ്ഥലമോ സൗകര്യമോ അവ൪ക്കുണ്ടായിരുന്നില്ല .സ്ഥലങ്ങൾ മിക്കവാറും ജന്മി നാടുവാഴികളുടെ അധീനതയിലായിരുരുന്നു.അവർണരുടെ വിദ്യാഭ്യാസം ജന്മി നാടുവാഴികൾക്ക് ഇഷ്ടപെടാത്തതിനാൽ പള്ളിക്കൂടങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയും സൃഷ്ടിക്കപ്പെട്ടു.ആ കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ഈ പള്ളിക്കൂടത്തിൽ ധാരാളം അവർണജാതിയിൽപെട്ടവർ പഠനം നടത്താൻ എത്തിയിരുന്നു. നാനാജാതിമതസ്ഥരായ പ്രദേശവാസികൾ ഇതിന്പരിപൂർണപിന്തുണയുംനൽകി. പലഘട്ടങ്ങളിലും ജന്മിമാരിൽനിന്നുണ്ടായ അതിക്രമങ്ങളെ ജനങ്ങളുടെ ശക്തമായ ചെറുത്തുനിൽപിലൂടെ അവസാനിപ്പിക്കാനും കഴിഞ്ഞിരുന്നു.വർഷങ്ങൾക്ക് മുമ്പ്തന്നെ ഇവിടെ നവമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവുണ്ടായിരുന്നു.അക്ഷരാഭ്യാസമില്ലാത്ത കാലത്ത് വിദ്യയുടെ ആദ്യാക്ഷരംകുുറിച്ചത് ഈ വിദ്യാലയത്തിൽ ഗുരുക്കളുടെ നേതൃത്വത്തിലായിരുന്നു. മുൻകാലത്ത് അയ്യല്ലൂർ,ശിവപുരം,മരുവഞ്ചേരി,മട്ട,കാഞ്ഞിലേരി,ഇടപ്പഴശ്ശി,വെള്ളിലോട്,വെമ്പടി എന്നീ പ്രദേശങ്ങളിലെ കുുട്ടികൾ അക്ഷരാഭ്യാസം നേടാൻ എത്തിയിരുന്നത് ഈ വിദ്യാലയത്തിലേക്കായിരുന്നു.ഈ വിദ്യാലയം കോളാരി അംശത്തിലായതുകൊണ്ട് "കോളാരി എൽ പി സ്കൂൾ"എന്ന പേരിൽ അറിയപ്പെട്ടു. ശ്രീ.കാരാത്തൻ കോരൻ ഗുരുക്കൾക്ക് ശേഷം പുത്രൻ ശ്രീ.വത്സനിലേക്കും ശേഷം അവരുടെ പുത്രനായ എൻ.പുരുഷോത്തമനിലേക്കും ഈ വിദ്യാലയം കൈമാറ്റം ചെയ്യപ്പെടുകയായിരുന്നു. വിജയകരമായ 107 വ൪ഷം പിന്നിട്ട ഈ വിദ്യാലയത്തിൻെറ ചരിത്രം ദീപ്തമാക്കിയ ഒരുപാട് ഗുരുക്കന്മാരേയും,സ്നേഹം നിറഞ്ഞ നാട്ടുകാരേയും നാലോ,അഞ്ചോ തലമുറയെ അക്ഷരാഭ്യാസം കൊടുത്ത് ഉന്നത നിലയിലേക്ക് എത്തിക്കാൻ കഠിനപ്രയത്നം ചെയ്ത അധ്യാപകരേയും സ്മരിക്കുന്നു......
ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ് സാരഥികൾ
ഹരിത വിദ്യാലയം
സ്കൂൾ മാപ്പ്
{{#multimaps: 11.908537, 75.602922 | width=800px | zoom=16 }}