സി എം എസ് എൽ പി എസ് ചൊവ്വൂർ

21:36, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chovoor (സംവാദം | സംഭാവനകൾ)


കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ തലനാട് വില്ലേജില്‍ തലനാട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചൊവ്വൂര്‍ ദേശത്താണ് ഈ സ്കൂളില്‍ സ്ഥിതി ചെയ്യുന്നത്. ദേശനിവാസികളുടെ സര്‍വ്വതോന്‍മുഖമായ വികസനത്തിനു വിദ്യാഭ്യാസത്തിലൂടെ ഈ വിദ്യാലയം അടിത്തറ പാകുന്നു. 1 മുതല്‍ 4 വരെയുള്ള ക്ലാസ്സുകളില്‍ ആണ് ഇവിടെ വിദ്യാഭ്യാസം ലഭ്യം ആക്കി ഇരിക്കുന്നത്. ദക്ഷിണേന്ത്യ ഐക്യസഭ ( (സി.എസ്.ഐ.)യുടെ ഈസ്റ്റ്‌ കേരള മഹായിടവക കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.

സി എം എസ് എൽ പി എസ് ചൊവ്വൂർ
വിലാസം
ചൊവ്വൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Chovoor




ചരിത്രം

മീനച്ചില്‍ താലൂക്കിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ അധിവസിച്ചിരുന്ന ജനങ്ങളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക മുന്നേറ്റത്തിനും നാന്ദികുറിച്ചത് സി.എംസ് മിഷണറിമാര്‍ ആണ്. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യമാണ് ഈ വിദ്യാലയം ആരംഭിക്കുന്നത്. ആദ്യകാലത്ത് കോട്ടയത്തുനിന്നും ആശാന്മാര്‍ അക്ഷരം പഠിപ്പിക്കാന്‍ വരുക ആയിരുന്നു. തുടര്‍ന്ന് 1910യില്‍ ഔദ്യോഗിക വിദ്യാഭാസ സ്ഥാപനമായി ഇത് തീര്‍ന്നു. അന്ന് ഷെഡില്‍ ആയിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ച് ഇരുന്നത്. പൂഞ്ഞാര്‍ തമ്പുരാക്കന്മാരുടെ ഭരണത്തില്‍ കീഴില്‍ ഉള്ള പ്രദേശം ആയിരുന്നു ഇത്. കാട്ടുപാതകളിലൂടെ സഞ്ചരിച്ചാണ് കുട്ടികള്‍ അന്ന് ഈ സ്കൂളില്‍ വന്നിരുന്നത്. ഇപ്പോള്‍ നിലവിലുള്ള സ്കൂള്‍ കെട്ടിടം 1951 സെപ്റ്റംബര്‍ മാസം പതിമൂന്നാം തീയതിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെയും കെട്ടിടം സംരക്ഷിച്ചു പോരുന്നു.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി


പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

ലാംഗ്വേജ് ലാബ്


മാതൃഭാഷയിലും, ആംഗലേയഭാഷയിലും ഉള്ള കുട്ടികളുടെ പ്രാവീണ്യം പരിപോഷിപ്പിക്കുന്ന രീതിയില്‍ സജ്ജമായ ലാംഗ്വേജ് ലാബ് സൗകര്യം ലഭ്യം ആണ്.

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

പ്രസംഗപരിശീലനകളരി

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

ഗണിതശാസ്ത്രക്ലബ്

സാമൂഹ്യശാസ്ത്രക്ലബ്

പരിസ്ഥിതി ക്ലബ്ബ്

നേട്ടങ്ങള്‍

  • -----ഈസ്റ്റ്‌ കേരള മഹായിടവക കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലെ ഏറ്റവും മികച്ച എല്‍.പി സ്കൂള്‍ ആയി 2014-15 വര്‍ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു.


വഴികാട്ടി

വഴികാട്ടി

സി എം എസ് എല്‍ പി എസ് ചൊവ്വൂര്‍

"https://schoolwiki.in/index.php?title=സി_എം_എസ്_എൽ_പി_എസ്_ചൊവ്വൂർ&oldid=297555" എന്ന താളിൽനിന്ന് ശേഖരിച്ചത്