ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് ഗോതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 27 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: == '''സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്ക്കൂള് ഗോതുരുത്ത്''' == [[ച…)

സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്ക്കൂള് ഗോതുരുത്ത്

വിദ്യാലയ ചരിത്രം

          1878 ല്ഒരു പ്രാഥമിക വിദ്യലയമായി നിലവില്‍ വന്ന ഈ സരസ്വതീക്ഷേത്രം 1920 ല് അപ്പര്‍ പ്രൈമറിയായും 1923 ല് ഹൈസ്ക്കൂളായും ഉയര്ത്തപ്പെട്ടു.1977 വരെ ഗോതുരുത്ത് ഇടവകയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1977 ഓഗസ്റ്റില്‍ വരാപ്പുഴ അതിരുപതാ കോര്പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലും 1987 ഒക്ടോബര്4-)ം തീയതി കോട്ടപ്പുറം എഡ്യൂക്കേഷണല്‍ ഏജന്‍സി രൂപം കൊണ്ടതോടെ ആ ഏജന്സിയുടെ കീഴിലും ആയി.അതാതു കാലത്തെ ഈ വിദ്യയാലയത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തികളുടെ നിസ്വാര്‍ത്ഥവും മികവുറ്റതുമായ സേവനം ഇതിന് താങ്ങും തണലുമായിരുന്നു.ഏതു രംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാകര്തൃ സംഘടന നിലവിലുണ്ട്.1997 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയം ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു.
                       സാമൂഹ്യരംഗങ്ങളില്‍ ഉന്നതസ്ഥാനീയരായി സേവനമനുഷ്ഠിക്കുന്ന അനേകം പൂര്‍വ്വ വിദ്യാര്‍ത്ഥികളും തലമുറയ്ക്ക് പ്രചോദനമായി പരിലസിക്കുന്നു.