കുമരകം എബിഎം ഗവ യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33206 (സംവാദം | സംഭാവനകൾ)


കുമരകം എബിഎം ഗവ യുപിഎസ്
വിലാസം
കുമരകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201733206




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

          150 വര്ഷങ്ങള്ക്കു മുൻപ് ബ്രിട്ടനിൽ നിന്നും മിഷനറി പ്രവർത്തനങ്ങൾക്കായി കേരളത്തിലെത്തിയ ബേക്കർ സായിപ്പാണ്‌ ഈ സ്‌കൂളിന്റെ സ്ഥാപകൻ.അദ്ദേഹം വേമ്പനാട് കായലിനോട് ചേർന്ന് അറുനൂറു ഏക്കർ സർക്കാരിൽ നിന്നും പതിച്ചു വാങ്ങി കായൽ കയങ്ങളിലെ കട്ട  കുത്തിച്ചു   ഇവിടം തെങ്ങിൻ തോപ്പും  കനകം വിളയുന്ന വയലേലകളുമാക്കി.കരിയിൽ സായ്പ് എന്ന അപര നാമത്തിൽ അദ്ദേഹം അറിയപ്പെട്ടു.കൊല്ലവർഷം  1060-ൽ  ഇവിടുത്തെ നിരക്ഷരരുടെ കുട്ടികളെ ആദ്യപാഠം അഭ്യസിപ്പിക്കുവാൻ  ഒളശ്ശയിൽ നിന്നും എഴുത്താശാനെ   വരുത്തി  പള്ളിക്കൂടം ആരംഭിച്ചു.ഈ പള്ളിക്കൂടം പിന്നീട് എൽ പി സ്‌കൂളായി വികസിച്ചു.അദ്ദേഹത്തിന്റെ സഹോദരി  ആനിയുടെ സ്മരണയ്ക്ക് സ്ഥാപിതമായ ഈ സ്‌കൂൾ ആനി ബേക്കർ മെമ്മോറിയൽ സ്‌കൂൾ എന്നറിയപ്പെട്ടു.  
            ബേക്കർ സായിപ്പിന്റെ പിൻ തലമുറക്കാരൻ റോബർട്ട്   ജോർജ് അലക്‌സാണ്ടർ ഈ സ്‌കൂൾ സർക്കാരിന് കൈമാറി. 1962-ൽ ഈ സ്‌കൂൾ യു പി സ്‌കൂളായി ഉയർത്തപ്പെട്ടു.
            ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായ കുമാരകത്തു   കവനാറിനു തീരത്തായി ഈ വിദ്യാലയം തലയെടുപ്പോടെ നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

    *പരിസ്ഥിതി സൗഹൃദ ക്യാമ്പസ് 
    *വിശാലമായ കളിസ്ഥലം
    *ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റ് 
    *വൃത്തിയുള്ള അടുക്കള 
    *സ്റ്റോർ റൂം 
    *ചിൽഡ്രൻ പാർക്ക് 
    *കംപ്യുട്ടർ ലാബ് 
    *സ്മാർട്ട് ക്ലാസ്സ്‌റൂം
    *മഴവെള്ള സംഭരണി
    *ലൈബ്രറി
    *ശാസ്ത്ര ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

 **ക്ലബ്ബ് പ്രവർത്തനങ്ങൾ
 **ദിനാചരണങ്ങൾ
 **ക്‌ളാസ് പി ടി എ  
 **സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 
 **ഒന്ന് മുതൽ സംസ്കൃത പഠനം 
 **ഒന്ന് മുതൽഹിന്ദി  പഠനം
 **പ്രി പ്രൈമറി
 **കരാട്ടെ 
 **വിദ്യാരംഗം കലാ സാഹിത്യ വേദി.|

അധ്യാപകർ

 എൻ ആർ രാജി(പ്രധാനാധ്യാപിക)
 കെ എം സുരേന്ദ്രൻ  
 രമ സിആർ 
 സോനാ ജോസഫ് 
 ആശാമോൾ ഡി
 
 ലിൻസി പി കുര്യൻ

 ലൈലമ്മ 
 രശ്മി   ബി വി

 ഷിമോദ്  കെ ജി 

വഴികാട്ടി

{{#multimaps:9.628524	,76.428692| width=600px | zoom=16 }}
"https://schoolwiki.in/index.php?title=കുമരകം_എബിഎം_ഗവ_യുപിഎസ്&oldid=304253" എന്ന താളിൽനിന്ന് ശേഖരിച്ചത്