ഉള്ളടക്കത്തിലേക്ക് പോവുക

എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026

മുരിയാട് പഞ്ചായത്ത് തല പ്രവേശനോത്സവം ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. മുരിയാട് പഞ്ചായത്ത് പ്രസി സന്റ് സരള വിക്രമൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീജിത് പട്ടത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി എ എൻ വാസുദേവൻ, പ്രധാന അദ്ധ്യക അനിൽകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിത മുരളി, പഞ്ചായത്ത് അംഗങ്ങളായ സി എസ് അജീഷ്, എ എം ജോൺസൺ, ഷീജ മോഹൻ, എർ ആർ ഷൈജു, എ എസ് സുനിൽകുമാർ, കെ യു വിജയൻ, എൻസിപ്പാൾ പി ലിയൊ,അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സുഭാഷ്, ബി ആർ വി പ്രതിനിധി വി ബി ജിജി,പിടിഎ വൈസ് പ്രസിഡന്റ് ധന്യ ബിജു, സ്റ്റാഫ് പ്രതിനിധി ബി ബിജു എന്നിവർ പ്രസംഗിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു നാടൻ കലാരൂപങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടേയും ഫോട്ടോ, വീഡിയോ എടുത്ത് ഡോക്യുമെന്റേഷൻ തയ്യാറാക്കി. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയാ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.-