ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് , കലവൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 3 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെട‍ുത്തി)

സ്‍ക്ക‍ൂൾ പ്രവേശനോത്സവ 2026

പ്രവേശനോത്സവം ഉദ്ഘാടന സമ്മേളനം
സ്‍ക്ക‍ൂൾ പ്രവേശനോത്സവം ഉദ്ഘാടന സമ്മേളനം

ആലപ്പ‍ുഴ കലവ‍ൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്ക‍ൂളിലെ സ്‍ക്ക‍ൂൾ പ്രവേശനോത്സവം 2026 ജ‍ൂൺ 1 തിങ്കളാഴ്ച നടത്തപ്പെട്ട‍ു. പി.റ്റി.എ യ‍ുടെ നേത‍ൃത്വത്തിൽ സ‍്ക‍ൂള‍ും പരിസരവ‍ും ശ‍ുചിയാക്ക‍ുകയ‍ും ക്ലാസ്സ് മ‍ുറികൾ അലങ്കരിക്ക‍ുകയ‍ും ചെയ്ത‍ു. ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് ക‍‍ുട്ടികൾക്ക് നൽകാൻ മിഠായി ഏർപ്പാടാക്കി.പ‍ുത‍ുതായി വന്ന‍ു ചേർന്ന എല്ലാ ക‍ുട്ടികൾക്ക‍ും മധ‍ുരം നൽകി. പ്രവേശനോത്സവ സമ്മേളനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ടീച്ചർ ഉദ്ഘാടനം ചെയ്ത‍ു. പി.റ്റി.എ പ്രസിഡണ്ട് വി.വി.മോഹദാസ് അധ്യക്ഷത വഹിച്ച‍ു. എസ്.എം.സി. ചെയർമാൻ വിനീതൻ ആശംസകൾ നേർന്ന‍ു. കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ പ്രിൻസിപ്പൽ മഞ്ജ‍ു ടീച്ചർ സ്വാഗതവ‍ും സീനിയർ അസിസ്റ്റന്റ് ബിനോയ്.സി.ജോസഫ് നന്ദിയ‍ും പറഞ്ഞ‍ു.ലഹരി വിര‍ുദ്ധ പ്രതിഞ്ജയ‍ും സൈബർ സ‍ുരക്ഷാ പ്രതിഞ്ജയ‍ും ക‍ുട്ടികൾ എട‍ുത്ത‍ു.

ലഹരിവിര‍ുദ്ധ പ്രതിജ്ഞ
പ്രവേശനോത്സവത്തിൽ‍ ക‍ുട്ടികൾ ലഹരി വിര‍ുദ്ധ പ്രതിജ്ഞ എട‍ുക്ക‍ുന്ന‍ു
പ്രവേശനോത്സവം ഉദ്ഘാടനം
ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ടീച്ചർ ഉദ്ഘാടനം ചെയ്യ‍ുന്ന‍ു