എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2026-27
ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ആക്കോട് വിരിപ്പാടം എ.എം.യു.പി. സ്കൂളിൽ 2026-27 പുതിയ അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം പ്രൗഢമായി സംഘടിപ്പിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ആരിഫ പ്രവേശനോത്സവത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ഇമ്പിച്ചിക്കോയ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മുംതാസ് ബീഗം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. അറിവിൻ്റെ പുതിയ ലോകത്തേക്ക് കാലെടുത്തുവെച്ച കുരുന്നുകളെ വരവേൽക്കാൻ അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ച് ചേർന്നു. ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ പി.ആർ. മഹേഷ് മാസ്റ്റർ, ഡോ. എ.ടി. ജബ്ബാർ മാസ്റ്റർ, എം. മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, എം.സി. സിദ്ദീഖ് മാസ്റ്റർ, പി.പി. ബാസിത്ത് മാസ്റ്റർ, കെ.പി. ബഷീർ മാസ്റ്റർ, സമദ് മാസ്റ്റർ, ഷാക്കിറ ടീച്ചർ, അഫീദ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുട്ടികൾക്കായി പ്രത്യേക നറുക്കെടുപ്പ്, സമ്മാന വിതരണം, മധുര പലഹാര വിതരണം എന്നിവയും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.