ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് വാരാമ്പറ്റ/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

NMMSE സ്കോളർഷിപ്പ്

2025-26 അധ്യയന വർഷത്തെ NMMSE സ്കോളർഷിപ്പ് ഗവണ്മെന്റ് ഹൈസ്കൂൾ വാരാമ്പറ്റയിലെ 2 മിടുക്കന്മാർ കരസ്ഥമാക്കി . അൻഫാസ് അൻവർ , മുഹമ്മദ് നസൽ ഷാൻ എന്നീ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹരായത് . മികച്ച പരിശീലനവും അതോടൊപ്പം കഠിന പ്രയത്നവും വിദ്യാർത്ഥികളെ വിജയത്തിലേക്ക് നയിക്കാൻ സഹായിച്ചു . തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിനെ സംബന്ധിച്ച് ഇത് മികച്ച അംഗീകാരവും അതോടൊപ്പം അഭിമാനം ഉളവാക്കുന്ന കാര്യവുമാണ് ..


== CM Kids സ്കോളർഷിപ്പ് 2026 ==

CM Kids സ്കോളർഷിപ്പ് 2026 പരീക്ഷയിൽ ചരിത്ര വിജയവുമായി GHSവാരാമ്പറ്റ.9കുട്ടികൾ LSS സ്കോളർഷിപ്പിനും 7കുട്ടികൾ USSസ്കോളർഷിപ്പിനും അർഹരായി..USS നേടിയ രണ്ട് കുട്ടികൾ Gifted ആയതും നമ്മുടെ നേട്ടത്തിൻ്റെ മാറ്റ് കൂട്ടുന്നു.

    ഈ തിളക്കമാർന്ന വിജയം അധ്യാപകരുടെ രാപകലില്ലാത്ത അധ്വാനത്തിന്റെ തെളിവാണ്. special ക്ലാസുകൾ ഒരുക്കി... വൈകുന്നേരങ്ങളിൽ അധിക പഠന സമയം ഒരുക്കി.... ഒരു മാസക്കാലം നൈറ്റ്‌ ക്യാമ്പുകൾ ഒരുക്കി.... മറ്റെങ്ങും കാണാത്ത മുന്നൊരുക്കങ്ങളോടെ പ്രിയപ്പെട്ട കുരുന്നുന്നുകളിൽ ആത്മവിശ്വാസം നിറച്ചു.