ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

SPC പാസ്സിംഗ് ഔട്ട് പരേഡ്

ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻററി സ്‌കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൗഢഗംഭീരമായി നടന്നു. രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പരേഡിൽ ആലപ്പുഴ അഡീഷണൽ എസ്.പി ജിൽസൺ മാത്യു സല്യൂട്ട് സ്വീകരിച്ചു.കായംകുളം സബ് ഡിവിഷനിലെ സ്റ്റുഡന്റ് പോലീസ് പദ്ധതി പ്രവർത്തിക്കുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടുവർഷം പരിശീലനം പൂർത്തിയാക്കിയ വരുടെ പാസിംഗ് പരേഡ് 20 4 2026 തിങ്കളാഴ്ച രാവിലെ 8 30 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു തദവസരത്തിൽ ബഹുമാനപ്പെട്ട ആലപ്പുഴ ജില്ല അഡിക്ഷൻ എസ് പി സി പദ്ധതിയുടെ ജില്ലാ നോഡൽ ഓഫീസറുമായ ശ്രീസൻ മാറ്റ് അവർകൾ നിന്ന് സല്യൂട്ട് സ്വീകരിച്ചു

സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഹരിപ്പാട് നഗരസഭ അധ്യക്ഷ വൃന്ദ എസ്. കുമാർ കെഡറ്റുകൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. ഹരിപ്പാട് എസ്.എച്ച്.ഒ ഷിബു വി. കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പ്രഥമാധ്യാപിക എൻ. ചന്ദ്രിക, പ്രിൻസിപ്പൽ റഫീഖ് ആർ,പി.ടി.എ പ്രസിഡൻറ് പ്രദീപ്കുമാർ പി , എസ്.എം.സി ചെയർമാൻ ജി. കാർത്തികേയൻ, എസ്.പി.സി പി.ടി.എ പ്രസിഡൻറ് സാജൻ ആനന്ദ് എന്നിവർ പങ്കെടുത്തു. സി പി.ഒ ശാന്തി എസ്, എ.സി.പി.ഒ ഷമീർ വൈ, എസ് ആർ ജി കൺവീനർ പി എ നാസിം എന്നിവർ പരേഡിന് നേതൃത്വം നൽകി. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു.

Little kites ഏകദിന ക്യാമ്പ്

Little kitess-2026 27 അക്കാദമിക വർഷത്തെ ഏകദിന ക്യാമ്പ് 15/05/2026 ന് സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. കൈറ്റ് മിസ്ട്രസ് ശ്രീമതി അനുജ കുട്ടികൾക്ക് ക്ലാസ് എടുത്തു രാവിലെ 9 തുടങ്ങിയ ക്യാമ്പ് 4 30നാണ് അവസാനിച്ചത് കുട്ടികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകി കൈറ്റ്സ് മിസ്ട്രസ് ദീപ്തി ടീച്ചർ സഹ RP ആയി പ്രവർത്തിച്ചു യൽസ് നിർകുട്ടികളെ കൊണ്ടുതന്നെ രംഗങ്ങൾ ഷൂട്ട് ചെയ്യിക്കുകയും ഷൂട്ട് ചെയ്ത ഭാഗങ്ങൾ എഡിറ്റ് ചെയ്യിക്കുകയും ചെയതു. റീൽസ് നിർമിക്കുന്നതിനുള്ള പരിശീലനമാണ് ക്യാമ്പിൽ നൽകിയത്.


വിജയമധുരവുമായി ടീം ഗേൾസ് ഹരിപ്പാട്

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ നാല്പത്തിയാറ് കുട്ടികളുടെ വീടുകൾ സന്ദർശിച്ച് വിജയ മധുരം പങ്കുവച്ചു. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ നൂറുമേനി വിജയവും കൂടുതൽ എ പ്ലസും നേടിയ ഏക വിദ്യാലയമാണ് ഗവ. ഗേൾസ് സ്കൂൾ