ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവേശനോത്സവം 2025

2025-26

പ്രവേശനോത്സവം

ഹരിപ്പാട് ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ.പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 2 തിങ്കളാഴ്ച രാവിലെ 9.30-ന് പരിപാടികൾ ആരംഭിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്ക്കൂൾ ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്തു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം ലക്ഷ്യം വെച്ചു കൊണ്ട് ഒന്നിച്ച് ഒന്നായ് ഒന്നാവാം.. എന്ന ആപ്തവാക്യത്തിലൂന്നി ഗായക സംഘം പ്രാർത്ഥനാഗാനം ആലപിച്ചു. പ്രിൻസിപ്പൽ ശ്രീ റഫീക് സർ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. യോഗത്തിന്റെ അധ്യക്ഷൻ പി.ടി എ പ്രസിഡന്റ് പ്രദീപ്കുമാർ.പി ആയിരുന്നു. ബഹു. ഹരിപ്പാട് MLA ശ്രീ രമേശ് ചെന്നിത്തല ഉദ്ഘാ ടനം നിർവ്വഹിച്ചു. പത്മശ്രീ ഡോ.ഓമനക്കുട്ടിയായിരുന്നു മുഖ്യാതിഥി. അവരുടെ അനുഭവവേദ്യമായ വാക്കുകൾ കുട്ടികൾക്ക് ഏറെ പ്രചോദനമായി. കുട്ടികളുടെ എളിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശനോത്സവഗാനം ഗായക സംഘം ഭംഗിയായി അവതരിപ്പിച്ചു.തുടർന്ന് പത്മശ്രീ ഡോ.ഓമനക്കുട്ടി വിജയികൾക്ക് സമ്മാനം നൽകി 12.30-ന് യോഗം സമാപിച്ചു.

വായനാ ദിനാചരണം

വായനയെ പ്രോത്സാഹിപ്പിച്ച് ഹരിപ്പാട് ഗവ. ഗേൾസ് സ്കൂളിൽ സമഗ്ര വായന പരിപോഷണ പരിപാടിയും

പി. എൻ. പണിക്കർ അനുസ്മരണവും “ഓർമ്മകൾക്ക് പുസ്തകങ്ങളുടെ വെളിച്ചം” പദ്ധതിയും ഉദ്ഘാടനം ചെയ്തു

ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ വായനയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള വായന ദിനം വിപുലമായി ആചരിച്ചു. പി. എൻ. പണിക്കർ അനുസ്മരണത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനത്തിന്റെയും ഭാഗമായി “ഓർമ്മകൾക്ക് പുസ്തകങ്ങളുടെ വെളിച്ചം” എന്ന പദ്ധതി എന്നിവ

സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പ്, ഹരിപ്പാട് ഭാസിസ്റ്റുഡിയോ, ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

പരിപാടിയിൽ പി ടി എ വൈസ് പ്രസിഡൻ്റ് മുരുകൻ പാളയത്തിൽ  അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ  റഫീഖ് ആർ സ്വാഗതം പറഞ്ഞു. ബി. ബാബുരാജ് ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത സാഹിത്യകാരൻ ചുനക്കര ജനാർദ്ദനൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു.

“ഓർമ്മകൾക്ക് പുസ്തകങ്ങളുടെ വെളിച്ചം” എന്ന പദ്ധതിയുടെ ഭാഗമായി ഭാസിസ്റ്റുഡിയോ ഉടമ ഭാസ്കരൻ നായരുടെ സ്മരണാർത്ഥം സ്കൂൾ ലൈബ്രറിക്ക് നൽകുന്ന പുസ്തകങ്ങൾ  സ്കൂളിന്റെ പ്രഥമാധ്യാപിക എൻ. ചന്ദ്രിക  ഏറ്റുവാങ്ങി.

സുരേഷ് മണ്ണാറശ്ശാല പി  എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ് നിയുക്ത പ്രസിഡൻ്റ് ആർ. കെ. പ്രകാശ് വായന ദിന സന്ദേശം നൽകി.

സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പ് കൺവീനർ  പി. എ. നാസിം നന്ദി പറഞ്ഞു

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ- ബോധവത്ക്കരണ ക്ലാസ്

ലഹരിയുടെ ദൂഷ്യവശം കുട്ടികൾ മനസിലാക്കുന്നതിനായി ക്ലാസ് തലത്തിൽ എല്ലാ അധ്യാപകരും ലഹരിയുടെ ഉപയോഗം മൂലം തകർന്നു പോയ ഒരു കുടുംബത്തിന്റെ കഥ അവതരിപ്പിച്ചു. തുടർന്ന് ആ കഥയിലെ കഥാപത്രമായ കുട്ടിയെ കേന്ദ്രീകരിച്ച് ഒരു കഥ എഴുതുവാനും ആവശ്യപ്പെട്ടു. മികച്ച കഥ തിരഞ്ഞെടുത്ത് കഥാകൃത്തിനു സമ്മാനം നൽകുകയും ചെയ്തു. ഈ പ്രവർത്തനനത്തിലൂടെ കുട്ടികളിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ എന്തൊക്കെ എന്നുള്ള വ്യക്തമായ ധാരണ സൃഷ്ടിക്കുവാനും ലഹരിയെ അകറ്റി നിർത്തേണ്ടത് അത്യന്താപേക്ഷിതമായ ഒന്നാണെന്നും മനസിലാക്കുവാനും കഴിഞ്ഞു.

ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം

2025-26 അധ്യയന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

ലോകപരിസ്ഥിതി ദിനം

*റിപ്പോർട്ട്: ഹരിപ്പാട് ഗവ. ഗേൾസ് എച്ച്.എസ്.എസ്. യു.പി. വിഭാഗം പരിസ്ഥിതി ദിനാചരണം*

*തീയതി:* 2025 ജൂൺ 5 (ലോക പരിസ്ഥിതി ദിനം)

*സ്ഥലം:* ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ഹരിപ്പാട്

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിപ്പാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ യു.പി. വിഭാഗം വിദ്യാർത്ഥികൾ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

*നടത്തിയ പരിപാടികൾ:*

1.  *റാലി:* പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും ബാനറുകളുമായി വിദ്യാർത്ഥികൾ ഒരു ബോധവൽക്കരണ റാലി നടത്തി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ടുള്ള മുദ്രാവാക്യങ്ങൾ റാലിക്ക് ആവേശം പകർന്നു.

2.  *പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം:* പരിസ്ഥിതി സംരക്ഷണ വിഷയങ്ങളെ ആസ്പദമാക്കി വിദ്യാർത്ഥികൾ പോസ്റ്ററുകളും പ്ലക്കാർഡുകളും തയ്യാറാക്കി. തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചുകൊണ്ട് ഓരോ കുട്ടിയും പരിസ്ഥിതിയോടുള്ള തങ്ങളുടെ സ്നേഹവും ആശങ്കകളും ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും അവതരിപ്പിച്ചു. ഈ പോസ്റ്ററുകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചു.

3.  *ക്ലാസ് തിരിച്ചുള്ള അസംബ്ലി:* പരിസ്ഥിതി ദിനാചരണത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു ക്ലാസ് തിരിച്ചുള്ള അസംബ്ലികൾ. ഈ അസംബ്ലികളിൽ വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണത്തെയും പരിപാലനത്തെയും കുറിച്ചുള്ള തങ്ങളുടെ ആശയങ്ങൾ അവതരിപ്പിച്ചു.

    * *ക്വിസ്:* ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥികൾക്കായി പരിസ്ഥിതിയെക്കുറിച്ചുള്ള ക്വിസ് മത്സരങ്ങൾ നടത്തി. ഇത് കുട്ടികളിൽ പരിസ്ഥിതിയെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും പുതിയ വിവരങ്ങൾ അറിയുന്നതിനും സഹായകമായി.

    * *പ്രസംഗങ്ങൾ:* പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് കുട്ടികൾ ഹ്രസ്വ പ്രസംഗങ്ങൾ നടത്തി. മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അവർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

    * *ഗാനങ്ങൾ:* പരിസ്ഥിതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന ഗാനങ്ങൾ വിദ്യാർത്ഥികൾ ആലപിച്ചു. ഇത് അസംബ്ലിക്ക് ആസ്വാദ്യത പകരുകയും സന്ദേശം കൂടുതൽ ആകർഷകമാക്കുകയും ചെയ്തു.

4.  *തൈകളും വിത്തുകളും നടൽ:* പരിസ്ഥിതി ദിനാചരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരുന്നു തൈകളും വിത്തുകളും നടുന്ന പരിപാടി. സ്കൂൾ വളപ്പിലും പരിസരത്തും കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ വൃക്ഷത്തൈകളും വിവിധതരം വിത്തുകളും നട്ടു. ഓരോ കുട്ടിക്കും ഒരു തൈ എന്ന രീതിയിൽ വിതരണം ചെയ്യുകയും അത് പരിപാലിക്കാനുള്ള ചുമതല ഓരോരുത്തർക്കും നൽകുകയും ചെയ്തു.

വരും തലമുറയ്ക്ക് ശുദ്ധമായ പ്രകൃതിയെ കൈമാറേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ഈ ദിനാചരണം സഹായകമായി.

വ്യക്തി ശുചിത്വം - ബോധവത്ക്കരണ ക്ലാസ്

ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ വ്യക്തി ശുചിത്വത്തെ കുറിച്ച് അധ്യാപകർ കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. വ്യക്തി ശുചിത്വം നമ്മുടെ ആരോഗ്യകരമായ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം എത്രത്തോളം എന്നും അതുവഴി ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിർത്താമെന്നുള്ള ബോധം കുഞ്ഞുമക്കളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു.