സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

ഡിജിറ്റൽ മാഗസിൻ 2019

28002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28002
യൂണിറ്റ് നമ്പർLK/2018/28002
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
ഉപജില്ല മുവാറ്റുപുഴ
ലീഡർഎൽസ ജോസ്
ഡെപ്യൂട്ടി ലീഡർഹന ഫാത്തിമ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീമതി.ഡിംപിൾ വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി.ആഷ്‌ലി തോമസ്
അവസാനം തിരുത്തിയത്
11-05-2026Saghs

ലിറ്റിൽകൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ക്ലബ് == Kerala Infrastructure and Technology for Education ആരംഭിച്ച ഒരു ഐ.ടി. അധിഷ്ഠിത വിദ്യാർത്ഥി ക്ലബ് .വിവരസാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുംമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്വെയറും സോഫ്റ്റുവെയറും,ഇലക്ടോണിക്സ്,ആനിമേഷൻ,സൈബർ സുരക്ഷ എന്നീ മേഖല കളിൽ പരിശീലനം നൽകുന്നു.

ലക്ഷ്യം

വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ കഴിവുകൾ വളർത്തി, സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിപരമായ പ്രവർത്തനങ്ങൾ നടത്താൻ പ്രാപ്തരാക്കുക.

പ്രധാന പ്രവർത്തനങ്ങൾ

💻 കമ്പ്യൂട്ടർ പരിശീലനം (Coding, Programming)== 🎬 അനിമേഷൻ & വീഡിയോ എഡിറ്റിംഗ് 📰 ഡിജിറ്റൽ മാഗസിൻ നിർമ്മാണം 📷 ഫോട്ടോഗ്രഫി & മീഡിയ പ്രവർത്തനം 🌐 ഐ.ടി. ബോധവൽക്കരണം 🔧 ഹാർഡ് വെയർ പരിചരണം (Little KITEs IT Clinic)

ക്ലബ്ബിന്റെ പ്രത്യേകതകൾ

--ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് പ്രധാനമായും അംഗത്വം --വിദ്യാർത്ഥികൾക്ക് ലീഡർഷിപ്പ് കഴിവുകൾ വളർത്താൻ സഹായിക്കുന്നു --ഓപ്പൺ സോഴ്‌സ് സോഫ്റ്റ്വെയർ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു --സ്കൂളിലെ ഐ.ടി. പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ തന്നെ കൈകാര്യം ചെയ്യുന്നു

പ്രയോജനം

സാങ്കേതിക അറിവ് വർദ്ധിക്കുന്നു സൃഷ്ടിപരമായ കഴിവുകൾ മെച്ചപ്പെടുന്നു ഭാവിയിലെ ഐ.ടി. മേഖലയിൽ അവസരങ്ങൾ വർദ്ധിക്കുന്നു. വിവരസാങ്കേതികവിദ്യയിൽ താൽപര്യവും അഭിരുചിയുംമുള്ളവരെ കണ്ടെത്തുന്നതിനും പ്രോൽസാഹിപ്പിക്കുന്നതിനുമായി കൈറ്റിന്റെ നേത്യത്വത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജമാക്കിയിരിക്കുന്ന പ്രവർത്തന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്. മലയാളം കമ്പ്യുട്ടിങ്ങ്,ഹാർഡ്വെയറും സോഫ്റ്റുവെയറും,ഇലക്ടോണിക്സ്,ആനിമേഷൻ,സൈബർ സുരക്ഷ എന്നീ മേഥലകളിൽ പരിശീലനം നൽകുന്നു.40കുട്ടികളെ അഭിരുചി പരീക്ഷയിലൂടെ തി‌ര‍‍‌‍‌ഞ്ഞെടുത്തു.യൂണിറ്റിന്റെ സജീവമായ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.

Littlekites സ്‌കൂളിൽ

ആരക്കുഴ സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനായ ശ്രീ .സജിൽ വിൻസെന്റ് സ്‌കൂളിലെ little kites പ്രവർത്തനങ്ങൾ ഉത്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റാണി ജോസ് അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ആൻ മേരി ആശംസകൾ അർപ്പിച്ചു .തുടർന്ന് അനിമേഷൻ ക്ലാസ് കുട്ടികൾക്കായി സംഘടിപ്പിച്ചു .

 കുട്ടികൾക്കു ഏറ്റവും രസകരമായ ആനിമേഷൻ തയ്യാറാക്കുക എന്ന പ്രവർത്തനത്തിന് മുന്നോടിയായി കുട്ടികൾ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുകയും  സ്റ്റോറിബോർഡ് തയ്യാറാക്കുകയും  ചെയ്തു. അതിനുശേഷം കുട്ടികളെ  inkscape പോലുള്ള സോഫ്‌റ്റെവെറുകൾ പരിചയപെടുത്തി ആനിമേഷൻ തയ്യാറാക്കാൻ പരിശീലിപ്പിച്ചു .തുടർന്നുള്ള ക്ലാസ് നയിച്ചത് ആരക്കുഴ സെൻറ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകനായ ശ്രീ .സജിൽ വിൻസെന്റ് ആണ്.കുട്ടികൾ തയ്യാറാക്കിയ     ആനിമേഷൻ ചിത്രങ്ങൾക്ക് സൗണ്ട്,ടെക്സ്റ്റ് എന്നിവ ഉൾപ്പെടുത്തേണ്ടതു് എപ്രകാരമെന്നു സാർ പരിശീലനം നൽകി.

സമ്പൂർണ ഹൈടെക് സ്‌കൂൾ പ്രഖ്യാപനം

 മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സമ്പൂർണ ഹൈടെക് സ്‌കൂൾ  പ്രഖ്യാപനം DEO  വിജയ മാഡം നിർവ്വഹിച്ചു .തദവസരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി ഡോളി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു .സ്കൂൾ പ്രിൻസിപ്പാൾ സിസ്‌റ്റർ ജ്യോതി മരിയ സ്വാഗതവും ,ഹെഡ്‌മിസ്ട്രെസ്സ്  സിസ്‌റ്റർ  ലിസ് മരിയ ആശംസയും അർപ്പിച്ചു .

സ്‌കൂൾ വിക്കി പരിശീലനം

Kite Mistress ശ്രീമതി ആഷ്‌ലി തോമസ് അധ്യാപകർക്ക് സ്‌കൂൾ വിക്കി പരിശീലനം നൽകുന്നു .തദവസരത്തിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ് മരിയ സന്നിഹിതയായിരുന്നു .

സ്മാർട്ട് അമ്മ പരിശീലനം

KITE Kerala യുടെ “Smart Amma / Amma Ariyaan” പരിശീലനം മാതാപിതാക്കൾക്കായുള്ള സൈബർ സുരക്ഷയും സ്മാർട്ട്ഫോൺ ഉപയോഗവും പഠിപ്പിക്കുന്ന പദ്ധതിയാണ്. ഇത് Little KITEs വിദ്യാർത്ഥികൾ മുഖേന നടത്തപ്പെടുന്നു.സ്മാർട്ട് അമ്മ പരിശീലനം 28 ഒക്ടോബർ 2019 -ൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ് മരിയ യുടെ അധ്യക്ഷതയിൽ നടന്നു . വാർഡ് കൗൺസിലർ ശ്രീമതി സിന്ധു ഉത്‌ഘാടനകർമ്മം നിർവ്വഹിച്ചു .മെറ്റിൽഡ ടീച്ചർ ,ഡിംപിൾ ടീച്ചർ നേത്രത്വം നൽകി ,കുമാരി ലിൻസി ലെനിൻ ,ഹന്നത് ഹാരിസ്,നന്ദന ബിജു തുടങ്ങിയവർ ക്ലാസ് നയിച്ചു . പാഠപുസ്തകത്തിലെ QRCODE സ്കാൻ ചെയ്യാൻ മാതാപിതാക്കൾ പ്രാപ്തരായി .

STATE LEVEL LITTLE KITES CAMP

2019 സ്റ്റേറ്റ് ലെവൽ LITTLE KITES ക്യാമ്പിൽ കുമാരി ലിൻസി ലെനിൻ ,നന്ദന ബിജു എന്നിവർ പങ്കെടുത്തു .

അമ്മ അറിയാൻ

“അമ്മ അറിയാൻ (Amma Ariyan)” KITE Kerala നടത്തുന്ന **Little KITEs പരിപാടിയിലെ ഒരു പ്രധാന ഭാഗമാണ്. ഇത് മാതാപിതാക്കൾക്ക് (പ്രധാനമായി അമ്മമാർക്ക്) ഡിജിറ്റൽ സുരക്ഷയും സാങ്കേതിക വിദ്യയും പഠിപ്പിക്കുന്ന ഒരു അവബോധ പരിപാടിയാണ്.

'അമ്മ അറിയാൻ പരിശീലനം 17-05-2022 -ൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ. ജിനു മടെക്കൽ ഉൽഘാടനകർമ്മം നിർവ്വഹിച്ചു .ലോക്കൽ മാനേജർ സിസ്റ്റർ ഗ്ലോറി അധ്യക്ഷ പദവി അലങ്കരിച്ചു .കുമാരി മീനാക്ഷി പ്രസാദ് ,എൽസ ജോസ്,ഹന്ന ഫാത്തിമ എം ,അശ്വതി തുടങ്ങിയ little kites കുട്ടികൾ നേത്രത്വം നൽകി .

പരിപാടിയുടെ ലക്ഷ്യം

അമ്മമാർക്കും രക്ഷിതാക്കൾക്കും ഡിജിറ്റൽ സാക്ഷരത നൽകുക മൊബൈൽ, ഇന്റർനെറ്റ് എന്നിവ സുരക്ഷിതമായി ഉപയോഗിക്കാൻ പഠിപ്പിക്കുക കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ടെക്‌നോളജി ബന്ധം ശക്തമാക്കുക

🔹 ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ

📱 സ്മാർട്ട്ഫോൺ ഉപയോഗം (Call, WhatsApp, Camera) 🌐 ഇന്റർനെറ്റ് ഉപയോഗം (Google Search, YouTube) 💳 ഡിജിറ്റൽ പേയ്മെന്റ് (UPI, Online Banking) 🛡️ ഓൺലൈൻ സുരക്ഷ (Password, Fraud Awareness) 📄 സർക്കാർ സേവനങ്ങൾ ഉപയോഗിക്കൽ (Online forms, Apps)

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ SPECULA- യുടെ പ്രകാശനം മാസ്റ്റർ ട്രെയിനെർസ് സജിമോൻ സാർ ,അനിൽ സാർ ,വിപുൽ സാർ നിർവഹിക്കുന്നു .ആരക്കുഴ സെൻറ് മേരീസ്‌ സ്‌കൂളിലെ സജിൽ സർ ,ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ ലിസ് മരിയ ,മെറ്റിൽഡ ടീച്ചർ ,ഡിംപിൾ ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു .


>

 
ലിറ്റിൽകൈറ്റ്സ് ക്ലാസുകൾ



 
ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം സെൻമേരീസ് എച്ച്.എസ്.എസിലെ അദ്ധ്യാപകനും ഐറ്റി കോഡിനേറ്ററുമായ ശ്രീ.സജിൽ വിൻസെന്റ് നിർവഹിക്കുന്നു
 
ലിറ്റിൽകൈറ്റ്സിലെ കുട്ടികൾ ആനിമേഷൻ ചിത്രങ്ങൾ തയ്യാറാക്കുന്നു.
 
ലിറ്റിൽകൈറ്റ്സിലെ കുട്ടികൾ ആനിമേഷൻ ചിത്രങ്ങൾക്കു ശബ്ദങ്ങൾ നൽകുന്നു

ഡിജിറ്റൽ മാഗസിൻ

ക്രമ നമ്പർ വർഷം മാഗസിന്റെ പേര് കവർചിത്രം
1 2019-20 പുലരി  
2 2020-21 Specula