ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അംഗീകാരങ്ങൾ/2025-26
ദൃശ്യരൂപം
| Home | 2026-27 |
2024-25 SSLC പരീക്ഷയിൽ 100% വിജയം
2024-25 അധ്യയന വർഷത്തെ SSLC പരീക്ഷയിൽ നമ്മുടെ സ്കൂളിന് 100% വിജയം. നെടുമങ്ങാട് MLA യും മന്ത്രിയുമായ ശ്രീ അനിൽ സംഘടിപ്പിച്ച മികവുത്സവത്തിൽ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്ന്നൂറു മേനിയിൽ വിജയം കൈവരിച്ചതിനു ഉപഹാരം സ്വീകരിച്ചു....370 കുട്ടികളിൽ 77 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.ഇരുപതോളം കുട്ടികൾ 9 A+ ഉം നേടി.
2024-25 പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം
2024-25 അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷയിൽ 85% വിജയം.30കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി.
സഹ്യാദ്രി പരിസ്ഥിതി ക്വിസ് വിജയികൾ - 2025
നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്ന ഓർഗനൈസേഷൻ തിരുവനന്തപുരം വിവിധ വിദ്യാലയങ്ങളുടെ കുട്ടികൾക്കായി പഠിപ്പിച്ച പരിസ്ഥിതി ദിന ക്വിസ്സിൽ നമ്മുടെ കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികളായ മേഘന എ എ സ്, ഫിദാ ഫാത്തിമയ്ക്കും അഭിനന്ദനങ്ങൾ
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കഥാരചനാ മത്സരം - 2025
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ (പി എ ഉത്തമൻ അനുസ്മരണം)നടന്ന കഥാരചനാ മത്സരത്തിൽ H S വിഭാഗം രണ്ടാം സ്ഥാനം സരയു എസ് ആർ.അഭിനന്ദനങ്ങൾ.........
നഷ്മുഖ്ത് കൾച്ചറൽഡേ സീസൺ 3 യിൽ GGHSS നെടുമങ്ങാടിനു മിന്നും വിജയം - 2025
തിരുവനന്തപുരം നഗരസഭ സംഘടിപ്പിച്ച "ലഹരി മുക്ത തിരുവനന്തപുരം " പ്രോഗ്രാമിന്റെ ഭാഗമായി നടന്ന നഷ്മുഖ്ത് കൾച്ചറൽഡേ സീസൺ 3 യിൽ GGHSS നെടുമങ്ങാടിനു മിന്നും വിജയം. ക്വിസ് മത്സരത്തിലും പ്രസംഗ മത്സരത്തിലും യഥാക്രമം ഫിദ ഫാത്തിമ യും അമാന ഫാത്തിമ യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉപന്യാസ രചന മത്സരത്തിൽ റെബിനക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. പത്താം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച മൈമിന് മൂന്നാം സ്ഥാനം ലഭിച്ചു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കഥാരചന മത്സരം - 2025
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ (പി എ ഉത്തമൻ അനുസ്മരണം) സംഘടിപ്പിച്ച എച്ച്എസ് വിഭാഗം കഥാരചന ഹൈസ്കൂൾ വിഭാഗം ഒന്നാംസ്ഥാനം നേടിയ ഫിദ ഫാത്തിമ...അഭിനന്ദനങ്ങൾ.........
ആരോഗ്യ ക്വിസ് - 2025
ആയുഷ് വകുപ്പ് നടത്തിയ ആരോഗ്യ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും നേടിയ നെടുമങ്ങാട് GGHSS ലെ മിടുക്കികൾ💐👏.
ശാസ്ത്ര ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം - 2025
സംസ്ഥാന യുവജനക്ഷേമ ബോർഡ് തിരുവനന്തപുരം ജില്ലാ യുവജന കേന്ദ്രം സംഘടിപ്പിച്ച നെടുമങ്ങാട് നിയോജക മണ്ഡലം ശാസ്ത്ര ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഫിദ ഫാത്തിമയും ഫാത്തിമ ഫർസാനയും
അഭിനന്ദനങ്ങൾ💐💐
khelo India weight Lifting സംസ്ഥാന മത്സരത്തിൽ first - 2025
Devika P Nair (9D)- തൃശ്ശൂർ നടന്ന khelo India weight Lifting സംസ്ഥാന മത്സരത്തിൽ first ഉം നാഷണൽ selection കിട്ടി💐
നെടുമങ്ങാട് ഉപജില്ല പ്രബന്ധാവതരണം - 2025
നെടുമങ്ങാട് ഉപജില്ല പ്രബന്ധാവതരണം 2025-26 വിദ്യാരംഗം കലാസാഹിത്യ വേദി നെടുമങ്ങാട് ഉപജില്ല പ്രബന്ധാവതരണം ഒന്നാം സ്ഥാനം അമാന ഫാത്തിമ അർഹയായി.
വടംവലി മത്സരം: നെടുമങ്ങാട് ഗേൾസിന് മികച്ച വിജയം - 2025
ജില്ലാ വടംവലി അസോസിയേഷൻ സംഘടിപ്പിച്ച വടംവലി മത്സരത്തിൽ നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മികച്ച വിജയം. 15, 17, 19 വയസ്സിന് താഴെയുള്ളവരുടെ ഭാഗത്തിലാണ് ഒന്നാം സ്ഥാനം നേടിയത്.
ഓൾ കേരള ടെന്നീസ് അസോസിയേഷനിൽ ഒന്നാം റാങ്ക്. - 2025
നെടുമങ്ങാട് ഗേൾസിലെ മിടുക്കിയായ ആരഭി വിജയ്ക്ക് ഓൾ കേരള ടെന്നീസ് അസോസിയേഷനിൽ ഒന്നാം റാങ്ക്.
സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ - 2025
67 മത് സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ എച്ച് എൽ അഭിരാമി സിൽവർ മെഡൽ നേടുകയും നാഷണൽ സെലക്ഷൻ ലഭിക്കുകയും ചെയ്തു
ടെന്നീസിൽ നാഷണൽ സെലക്ഷൻ - 2025
67 മത് സംസ്ഥാന ജൂനിയർ പെൺകുട്ടികൾ ടെന്നീസിൽ നാഷണൽ സെലക്ഷൻ ലഭിച്ച ആരഭി വിജയൻ
സംസ്ഥാന സബ്ജൂനി വിഭാഗം കബഡി മത്സരത്തിൽ രണ്ടാം സ്ഥാനം - 2025
67 മത് സംസ്ഥാന സബ്ജൂനി വിഭാഗം കബഡി മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയുണ്ടായി.നാഷണൽ സെലക്ഷൻ ആൽഫക്ക് ലഭിച്ചു.
</gallery>
സംസ്ഥാന ജൂനിയർ കബഡി - 2025
67 മത് സംസ്ഥാന ജൂനിയർ കബഡി പെൺകുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.