ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. മാലൂര്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

ലിററിൽ കൈറ്റ്സ് അംഗങ്ങൾ

ജൂൺ മാസത്തിൽ നടന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 30 അംഗങ്ങളെ തിരഞ്ഞെടുത്തു. എല്ലാ ബുധനാഴ്ചകളും ചില ശനിയാഴ്ച ദിവസങ്ങളിലും ക്ലാസുകൾ നടത്താറുണ്ട്.

പ്രിലിമിനറി ക്യാമ്പ്

14 .7. 2024 ഏകദിന പ്രിലിമിനറി ക്യാമ്പ് നടത്തി .മട്ടന്നൂർ സബ്ജില്ലാ മാസ്റ്റർ ട്രെയിനിയായ രജിത്ത് സാർ ക്ലാസ് എടുത്തു .ക്ലാസിൽ ആർഡിനോ കിറ്റ് ഉപയോഗിച്ച് റോബോ ഹെൻ , ടു പി ട്യൂബ് ട്യൂബ് ഡെസ്ക്ക് ഉപയോഗിച്ച് ആനിമേഷൻ എന്നിവയെക്കുറിച്ച് വിശദമായി ക്ലാസ് എടുത്തു.

ഹൈടെക് ഉപകരണം സജ്ജീകരണം

കമ്പ്യൂട്ടറുമായി പ്രൊജക്ടർ കണക്ട് ചെയ്തു പ്രദർശന സജ്ജമാക്കുന്നതിന് സാധിക്കും. സൗണ്ട് സെറ്റിംഗ്സ് ആവശ്യമായ രീതിയിൽ ക്രമീകരിക്കൽ. ഇൻറർനെറ്റ് ലഭ്യമാക്കുന്നതിന് കഴിയും, വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഡെസ്ക്ടോപ്പ് എന്നിവ എന്നിവ റീസെറ്റ് ചെയ്യുവാനും സാധിക്കും ക്ലാസ് രണ്ട്

ഗ്രാഫിക് ഡിസൈനിങ്

ജിമ്പ് സോഫ്റ്റ്‌വെയറിൽ നിശ്ചിത വലിപ്പത്തിലുള്ള ക്യാൻവാസ് തയ്യാറാക്കുക. ചിത്രത്തിൽ നിന്നും പ്രത്യേക ഭാഗം സെലക്ട് ചെയ്യുന്നതിന് സാധിക്കും. ബക്കറ്റ് ഫിൽ ടൂൾ ഉപയോഗിച്ച്. ബ്ലഡ് ടൂൾ ഉപയോഗിച്ചും. നിറം നൽകാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.

ഗ്രാഫിക് ഡിസൈനിങ് 2

ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ ചിത്രം. വരക്കാൻ സാധിച്ചു. ചിത്രത്തിന് നിറം (ഫിൽ ഗ്രേഡിയന്റ്) നൽകുവാൻ സാധിക്കും. ഇങ്ക് സ്കേപ് സോഫ്റ്റ്‌വെയറിൽ വരച്ച എല്ലാ ഒബ്ജക്ടും. ഒന്നിച്ച് ഗ്രൂപ്പ് ചെയ്യാൻ സാധിക്കും. എന്നീ കാര്യങ്ങൾ കുട്ടികൾക്ക് ഈ ക്ലാസ്സിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു.

Graphic designing

അനിമേഷൻ

അനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു .ടു പി ട്യൂബ് ഡെസ്കിലെ വിവിധ ക്യാൻവാസിനെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. അനിമേഷനുകളിലെ ഫ്രെയിമുകളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.ടു പി ട്യൂബിൽ ഫ്രെയിം ബൈ ഫ്രെയിം ആയി ആനിമേഷൻ തയ്യാറാക്കാൻ സാധിച്ചു.

സ്കൂൾ തല സമ്മർ ക്യാമ്പ്

2024-27 ലിറ്റിൽ കൈറ്റ്സ് സമ്മർ ക്യാമ്പ് 31-05-2025 ശനിയാഴ്ച നടന്നു.കെ പി സി എച്ച് എസിലെ കൈറ്റ് മാസ്റ്ററായ അനുരഞ്ജ് സാർ വീഡിയോ എഡിറ്റിങിനെക്കുറിച്ച് ക്ലാസ്സ് എടുത്തു.

Summer camp

മൊബൈൽ ആപ്പ് നിർമാണം

മൊബൈൽ ആപ്പ് നിർമിച്ച് ബോഡി മാസ്സ് ഇൻഡക്സ് കണ്ടെത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കി





ഫ്രീഡം ഫെസ്റ്റ്

ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിൽ വിപുലമായ പരിപാടികൾ നടന്നു .സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം വായിച്ചു .ഫ്രീ സോഫ്റ്റ്‌വെയർ ദിനത്തോട് അനുബന്ധിച്ച് സെമിനാർ നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന വിഷയത്തെക്കുറിച്ച് സുപ്രിയ ടീച്ചർ ക്ലാസ് നടത്തി വളരെ വിശാലമായ ഐടി കോർണർ സജ്ജമാക്കി .റോബോ ഹെൻ ,ട്രാഫി സിഗ്നൽ എന്നിവയുടെ പ്രദർശനം നടന്നു.സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രദർശനം കാണുവാനുള്ള സംവിധാനം ഒരുക്കി.




അനിമേഷൻ

ഓപ്പൺടൂൺസിലെ സീൻ .ഫ്രെയിം , ടൂളുകൾ എന്നിവയെക്കുറിച്ച് മനസിലാക്കി. അനിമേഷൻ വീഡിയോകൾ ഉണ്ടാക്കാൻ സാധിച്ചു



റോബോട്ടിക്‌സ്

ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ പരിചയപ്പെട്ടു. ആർഡിനോ കിറ്റ് ഉപയോഗിച്ച് കണക്ഷൻ കൊടുക്കുന്നതും പിക്ടോബ്ലോക്‌സ് ഉപയോഗിച്ച് കോഡ് തയ്യാറാക്കുന്നതും പഠിക്കാൻ സാധിച്ചു. ട്രാഫിക് സിഗ്നൽ, ബസ്സർ , സാനിറ്റൈസർ എന്നിവ പ്രവർത്തിപ്പിച്ചു.